വൈബ് ചെക്ക് ടാസ്ക്സ് 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] 28

 

സമയം ഏകദേശം പത്തുമണി കഴിഞ്ഞിട്ടേ ഉള്ളു..
ഞാൻ അവന്റെ കൂടെ ആ ലുക്ഷ്വരി പാലസിൽ എത്തി…
ഞങ്ങൾ പരസ്പരം ഒന്ന് നോക്കി…
അവൻ അവിടെത്തെ സെക്യൂരിറ്റി യോട് എന്തോ ചോദിച്ചു….
അയാൾ അതിനു ഉത്തരവും നൽകി…
ആ സെക്യൂരിറ്റി നേ ഞാൻ ഇന്നലെ കണ്ടില്ലായിരുന്നു…
രാത്രിയും രാവിലെയും ഷിഫ്റ്റ്‌ മാറ്റം തന്നെ….
അങ്ങനെയെങ്കിൽ നമ്മുടെ വന്ഷ് ന്റെ ഷിഫ്റ്റും മാറികാണണം എന്ന് എനിക്ക് തോന്നി…
അവൻ രാവിലെ ഉണ്ടാവാൻ ചാൻസ് ഇല്ല….

“ആന്റി… നമുക്ക് മുകളിൽ ആണ് പോകേണ്ടത്… വരു……”

“ഇവിടെ ഫുഡടി ഒക്കെ ഓക്കേ ഉണ്ടല്ലോ… ആന്റി കഴിച്ചതാണോ..ഞാൻ രാവിലെ കഴിച്ചതാണ്…”

“ഞാനും രാവിലെ കഴിച്ചതാണ്…”-ഞാൻ പറ ഞ്ഞു…

ഞാൻ ആ റെസ്റ്റോറന്റ് ഭാഗത്തേക്ക്‌ നോക്കി… ഇന്നലെത്തെ കളും കൂടുതൽ ആളുകൾ അവിടെ ഉണ്ട്… ഏഹ്.. ഇവരൊക്കെ ഇപ്പൊ എവിടുന്ന് വന്നു…. ഇന്നലെ ഞങ്ങൾ ഭക്ഷണം കഴിച്ച സമയം നേരത്തെ ആണെന്ന് എനിക്ക് തോന്നി….

ഇന്നാണെങ്കിൽ രാവിലെ എല്ലാവരും പത്തുമണി കഴിഞ്ഞാശേഷവും ഫുഡടിക്കാൻ വരുന്നു.. സ്വാഭാവികം തന്നെ…..

“ആന്റി… ഇവിടെ ലിഫ്റ്റ് ഉണ്ട്… നമുക്ക് അതിലെ പോവാം…”

ഈ തെണ്ടി ഇത് ആന്റി… ആന്റി… എന്ന് വിളിച്ചു കൂവി എന്നെ നാറ്റിക്കാനുള്ള പുറപ്പാടാണോ….

ഞാൻ അവന്റെ ലിഫ്റ്റിൽ കയറി അവൻ എന്തിലൊക്കെയോ പിടിച്ചമർത്തി..ആ ലിഫ്റ്റ് ഞങ്ങളെ മുകളിലെ നിലയിൽ എത്തിച്ചു…

ഏഹ്…ഇത് ഞാൻ ഇന്നലെ കണ്ട നില അല്ല…
ആ സ്യൂട്ട് റൂംസ് ഒക്കെ ഉള്ള നില വേറെ ഏതോ ആണ്…. ഇതാണെങ്കിൽ ഞാൻ കാണാതെ ഉള്ള വേറെ ഏതോ നില.
അവിടെ ആ നിലയിലെ നടവഴിയിൽ ആകെ ഒരു വെളിച്ചക്കുറവ് അനുഭവപ്പെട്ടു……

Leave a Reply

Your email address will not be published. Required fields are marked *