– ആ മറുപടി എനിക്ക് എന്തോ, മനസ്സിലാവാത്തപോലെ…
“വരൂ.. ഞാൻ ഈ പാലസിന്റെ ഉൾവശം കാണിച്ചുതരാം ആയുഷിക്ക്…”
-അവൻ എന്നെ അകത്തേക്ക് ക്ഷണിക്കുകയായി…
“ഓക്കേ.. ഇവിടേം വരെ വന്നിട്ട് ഉള്ളു കാണാതെ പോയാൽ ശെരിയാവില്ല…”
-ഞാൻ ചിരിച്ചോണ്ട് പറഞ്ഞു…
“എങ്കിൽ കൂടെ വന്നോ…”
-അവൻ നടന്നു, ഞാൻ പിന്നാലെയും…
ആ നീളത്തിൽ പോകുന്ന സ്റ്റെപ് കയറി ഒരു ഗ്ലാസ് ഡോർ തുറന്നു ഞങ്ങൾ ആ പാലസിൽ അകത്തു പ്രവേശിച്ചു..
പറഞ്ഞത് പോലെ തന്നെ താഴെതേ നിലയിൽ വിശാലമായ ഭക്ഷണശാല…
അവിടെ ആൾക്കാർ പറയാൻ ആരും തന്നെ ഇല്ല…
ഒന്ന് കണ്ണോടിച്ചപ്പോൾ ഒരു മൂലയിൽ അങ്ങിങ്ങായി രണ്ടു മൂന്നു കോപ്പിൾസ് ഇരുന്നു ഫുഡ് കഴിക്കുന്നു…
കോപ്പിൾസ് തന്നെ ആണോന്ന് ആർക്കറിയാം…
“ഇന്ന് ആളുകൾ വളരെ കുറവാണ്…”
-അവൻ എന്നെ നോക്കി പറഞ്ഞു…
ഞാൻ അവിടെ മൊത്തം ശ്രെദ്ധിക്കുകയായിരുന്നു…
അവിടെത്തെ ഡായിനിംഗ് ടേബിൾ, ചെയർ ഒക്കെ വളരെ വിലപിടിപ്പുള്ള ടൈപ്പ് ആണ്..
വളരെ നീറ്റ് ആയി ഫ്ലോറിൽ വുഡൻ ടൈലിങ് ചെയ്തിരിക്കുന്നു..
സിലിംഗ് ൽ തൂങ്ങിക്കിടക്കുന്ന ചന്ലിയർ ലൈറ്റുകൾ സമ്പന്നതയുടെ പ്രതീകം…
പാലസ് എന്ന് പറഞ്ഞാൽ പാലസ് തന്നെ..
“ആദ്യം ഫുഡ് കഴിച്ചു ഫുൾ നോക്കി കറങ്ങണോ, അതോ മുകളിലൊക്കെ പോയ ശേഷം ഫുഡ് കഴിക്കണോ…?”
അവൻ എന്നോട് ചോദിച്ചു..
“എങ്ങനായാലും കുഴപ്പമില്ല..”
“എങ്കിൽ ഇപ്പോൾ തന്നെ ചൂടോടെ നല്ല ഫുഡ് കഴിക്കാം..
