വിടപറയുമ്പോൾ
Vidaparayumbol BY Naufal Mohayudin
ജീവിതത്തിൽ ഇനിയെനിക്ക് ദിവസങ്ങളില്ല;
നിമിഷങ്ങൾ മാത്രം ബാക്കി.
ഞാനോർത്തുപോകുന്നു…
നിങ്ങൾ കാണുന്നില്ലേ, വീതികുറഞ്ഞ പാതയ്ക്കപ്പുറം നിറഞ്ഞാടി നിരന്നുനിൽക്കുന്ന ഞാവൽമരങ്ങൾ!
നല്ല കരിമഷിനിറമുള്ള കായകളാണതിൽ.
അതിൽ കാണുന്ന നിറഞ്ഞുകായ്ച്ച ആ തടിയൻ ഞാവൽമരച്ചുവട്ടിലാണ് ആദ്യമായ് സ്റ്റമ്പുകുത്തി പന്തെറിഞ്ഞത്.
ഓർമ്മയിലെ ആദ്യത്തെ വലിയൊരു ആഗ്രഹമായിരുന്നൊരു പന്തും ബാറ്റും സ്വന്തമാക്കൽ.
ഓട്ടമുക്കാലിന് ഗതിയില്ലാത്ത അക്കാലത്ത് അത് നടക്കാതെ പോയി…
ആ തൊടിയിൽ തന്നെ പാതയോരത്തെ പൊട്ടക്കിണറിനോട് ചേർന്ന് പൊന്തക്കാട് പടർന്നുകയറിയിട്ടും പിടികൊടുക്കാതെ വാനംമുട്ടെ വളർന്നു നിൽക്കുന്ന തേന്മാവ് നോക്കൂ… ആ മാവിൻചുവട്ടിലാണ് അവളെ ആദ്യമായ് അടുത്ത് കണ്ടതും, പൊട്ടിവീണ നീലക്കല്ലുമാല കോർത്തു കൈവെള്ളയിൽ വെച്ചു കൊടുത്തതും.
തൊടിയ്ക്കു കുറുകേ കൂറ്റൻ വരമ്പുകാണുന്നില്ലേ.
പണ്ട് തോട്ടത്തിലാകെ വെള്ളം യഥേഷ്ടം ഒഴുക്കിവിടാൻ നിർമ്മിച്ചതാകണം.
അതിനുമുകളിലാണ് അവൾക്കായൊരു നാൾ കാത്തിരുന്നതും, നിന്നോടെനിക്ക് പ്രണയമാണെന്ന വാക്കുകൾ സഹികെട്ട് അവളിൽ നിന്നടർന്നു വീണതും.
അന്നാ പ്രണയം പൂവിട്ടതിനും, പിന്നിടത് കൊഴിഞ്ഞതിനുമിടയിൽ ഒരു മഴക്കാലം പെയ്തൊഴിഞ്ഞിരുന്നു.
സുഹൃത്തെ സംഭവം പൊളിച്ച്. ഇടക്ക് ഇടക്ക് ഇത് പോലുള്ളത് വേണം
എന്നാലും ചോയിക്കേയ ഷജ്ന എന്തിയേ? ഒരു അന്വേഷണം പറയണം.
എനിക്ക് ഇതുവരെ ആളെ പിടികിട്ടിയില്ല ബ്രോ.
കണ്ടെത്തിയാൽ പറയാം.
നന്ദി
ഇത് fbyil വന്ന സ്റ്റോറി യാണല്ലൊ
അതേ
Heavy …അതിമനോഹരമായ കവിത .. 🙂
വായനയ്ക്കും അഭിപ്രായത്തിനും നന്ദി തേക്കേ.
കവിതയെന്ന് വിശേഷിപ്പിച്ചതിൽ സന്തോഷം
അതിമനോഹരമായ രചന… സൂപ്പർ…. നല്ലൊരു മെസേജ്…
നന്ദി ജോ, ഈ വായനയ്ക്ക്.
അഭിപ്രായത്തിൽ സന്തോഷം
ബളരേ ഷ്ട്ടായി..
പ്രത്യേകിച്ചും അവസാനത്തെ വരികൾ ..
Multiple dots കൊടുക്കേണ്ട ചിലയിടത്ത് ഫുൾസ്റ്റോപ് കണ്ടു .. ടൈപ്പിംഗ് mistake ആണു എന്ന് തോന്നുന്നു ..
ചിലയിടത്ത് ഈണം പിരിച്ചെഴുത്തു ഈണം മരിച്ചെന്ന് തോന്നി ..
ചില വരികൾ ച്ചുരുക്കാമായിരുന്നെന്നു തോന്നി..
Somewhere losses the word of perfection..in meaning and lines ..
ന്റെയഭിപ്രായം മാത്രം ..
നാനൊരു ബായനക്കാരൻ മാത്രം ..
അവസാനത്തെ വരികളിലെ പക്വതയും ഭംഗിയും ബളരേ ഷ്ട്ടായി ..
*ചിലയിടത്ത് പിരിച്ചെഴുത്തു ഈണം മുറിച്ചെന്ന് തോന്നി ..
ശരാശരി വായനക്കാർക്ക് ഗ്രഹിക്കാൻ ബുദ്ധിമുട്ടുണ്ടാകുമോ എന്ന സംശയത്തിലാണ് പിരിച്ചെഴുതിയത്.
മൂന്ന് കുത്തുകൾ സാധാരണ വാക്കുകളുടെ പരിമിതത്വം വരുമ്പഴാണ് ഉപയോഗിക്കാറ്.
അത്തരം സന്ദർഭങ്ങളിൽ അത് ഉപയോഗിച്ചിട്ടുണ്ട്.
എങ്കിലും ഏതെങ്കിലും ഭാഗത്ത് അപാകത ഉണ്ടായിരിക്കാം.
ഇനിയുള്ള രചനകളിൽ കൂടുതൽ ശ്രദ്ധിച്ചുകൊള്ളാം.
വായനയ്ക്കും അഭിപ്രായത്തിനും നന്ദി ഇരുട്ടേ
വാക്കുകളുടെ അല്ല;
പദങ്ങളുടെ
അക്ഷരത്തെറ്റും ചിഹ്നങ്ങളിൽ വരുത്തുന്ന പിഴവുകളും വായനാസുഖം തല്ലിക്കെടുത്തും.
ചില സാധാരചിഹ്നങ്ങൾ ഉപയോഗിക്കേണ്ട രീതികളാണ് എഴുത്തുകാരോട് പങ്കുവെയ്ക്കാൻ പോകുന്നത്.
കുത്തുകൾ, (.)/(…) ഇങ്ങനെ, ഒന്ന്/മൂന്ന് എന്ന അനുപാതത്തിലാണ് ഉപയോഗിക്കേണ്ടത്.
അതുതന്നെ, വാക്യങ്ങളുടെ (sentence) അന്ത്യത്തിൽ സ്പെയ്സ് ഇല്ലാതെ ഉപയോഗിക്കണം.
മറ്റൊന്ന്, മൂന്ന് കുത്തുകളാണ്.
ഇവ ഉപയോഗിക്കുന്നത് ഒരു ഫാഷൻ/പാഷൻ ആയി മാറിയിട്ടുണ്ട് ഇന്ന്. അപൂർണ്ണമായ വാക്യമാണെന്നും അതിൽ വായനക്കാരന്റെ മനസ്സിനോട് ചിലത് കൂട്ടിച്ചേർക്കാനും സൂചിപ്പിക്കുകയോ പദങ്ങളുടെ അഭാവമോ ആണ് മൂന്ന് കുത്തുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്.
ഇത് നിർദ്ദയം ദുരുപയോഗം ചെയ്യപ്പെടുന്ന കാഴ്ചയാണ് നാമിന്ന് കണ്ടുകൊണ്ടിരിക്കുന്നത്.
ചില വാചകങ്ങളെ “ഹൈലൈറ്റ്” ചെയ്യാനായി/സംഭാഷണം സൂചിപ്പിക്കാനായി ഉപയോഗിക്കുന്ന (“,’) ഒറ്റ/ഇരട്ട ഉദ്ധരണികൾ ആണിത്. സാധാരണയായി ഇവ ഉപയോഗിക്കുമ്പോൾ കാണുന്ന പിഴവാണ് താഴെ സൂചിപ്പിക്കുന്നത്:
” ഇതൊക്കെപ്പറയാൻ നീയാര്?” (തെറ്റ്)
അക്ഷരങ്ങളോട് ചേർന്നുവേണം അവ എഴുതാൻ.
ഉദാഹരണം: “ഇതൊക്കെപ്പറയാൻ നീയാര്?” (ശരി)
ഇനിയാണ് കോമ (,).
ഒന്നിൽക്കൂടുതൽ കോമ ഉപയോഗിക്കുന്നത് കാണുമ്പോൾ തന്നെ മനംപിരട്ടൽ അനുഭവപ്പെടും. വാചകത്തിന്റെ അൽപ്പവിരാമത്തിൽ ഇത് ഉപയോഗിച്ചുവരുന്നു. കോമയ്ക്ക് ശേഷം സ്പെയ്സ് ഇടുകയും, അതിനുമുൻപ് ഇടാതിരിക്കുകയും ചെയ്യുക.
ആശ്ചര്യച്ചിഹ്നം (!) ഒന്നുമാത്രമാണ് അനുവദനീയം ( എഴുത്തിലുടനീളം വാരിക്കോരി ഇടുകയുമരുത്).
ഒന്നുകൂടി, കുറച്ച് സാധാരണ ചിഹ്നങ്ങളും അവയുടെ മുൻഗണനാക്രമവും താഴെ കൊടുക്കുന്നു:
കോമയോ കുത്തോ (,/.) രണ്ടും ഒരുമിച്ച് ഉപയോഗിക്കില്ലല്ലോ);
അതിന് ശേഷം, !,?,” എന്നീ ചിഹ്നങ്ങൾ യഥാക്രമവും ആവശ്യാനുസരണവും ഉപയോഗിക്കാം; അഥവാ അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാം.
മറ്റൊന്ന്, വിസർഗ്ഗത്തിന് (ഃ) പകരം കോളൻ ഉപയോഗിച്ചു വരുന്നതാണ് (കീബോർഡിന്റെ അപാകതയായി തോന്നുന്നു).
*പരിമിതമായ അറിവിൽ നിന്ന് പങ്കുവെയ്ക്കുന്നു.
Noufal Muhyadhin
ഉപകാരപ്രദം!
നന്ദി…
Kollam bro nalla kazhivullavananu athu kaathu sooshikkuka keep it up. Pinne author name bro evide venamengilum vacho no problem. By athmav ?.
നന്ദി ആത്മാവേ. ഇനിയും എഴുതാം.
Ezhuthanam, parangal pora, athmavine parangu pattichal ariyamallo.. Ha hha ha ?.by athmav.
?
ടൈറ്റിലിൽ author name വെക്കാമോ?