വിടപറയുമ്പോൾ 126

അന്നാ വരമ്പത്തിറ്റുവീണ കണ്ണുനീർ ആരും കണ്ടിട്ടുണ്ടാവില്ല…ചിണുങ്ങിപ്പെയ്തൊരു മഴയിലത് അലിഞ്ഞുപോയിരുന്നു.

ആശിച്ചതെല്ലാം നഷ്ടമായവന്റെ വാശിയായിരുന്നു പിന്നീട്.

അന്നുമുതൽ ആശകൾക്ക് പരിധി വെച്ചു‌ തുടങ്ങി.

കൃത്യമായ ലക്ഷ്യത്തോടെ പലതും ആശിച്ചു.

സമ്പത്തും അധികാരവും പടിപടിയായി ആഗ്രഹങ്ങൾക്കൊത്ത് കയറി വന്നു.

ആ പടിയിലൂടെ അഹങ്കാരം നുഴഞ്ഞുകയറി വന്നത് ഇഷ്ടമായില്ലെങ്കിലും കൂടെയെപ്പഴോ സ്ഥാനം പിടിച്ചു.., അതോടെ ആശകൾ പരിധി ലംഘിച്ചും തുടങ്ങി.

കൊട്ടാരം പോലൊരു വീടും‌ അതിലൊരു റാണിയും ഉണ്ടായി.

പിന്നെയും ആഗ്രഹങ്ങൾ നിലച്ചില്ല. അതോടെ കൊട്ടാരവും റാണിയും അപ്രസക്തങ്ങളായി.

മോഹിച്ച മണ്ണും ഒളിഞ്ഞിരുന്ന അവിഹിത മോഹങ്ങളും മറനീക്കി കടന്നു വന്നതോടെ റാണി പടിയിറങ്ങിപ്പോയി.

ആ വേർപാട് വലിയ സാഹചര്യങ്ങളാണ് സൃഷ്ടിച്ചത്.
അതോടെ പേക്കുത്തുകൾ പരിധികൾ ലംഘിച്ചു.

എന്തിനും ഏതിനും അടിയാളർ ഉണ്ടെന്ന ഹുങ്കിൽ വാഴ്ന്നു കൊണ്ടിരിക്കുമ്പോളാണ് ഇടത്തേ കയ്യിലും കാലിലുമൊരു തരിപ്പും തളർച്ചയും ഉണ്ടായി നിലം പതിച്ചത്.

ചില്ലുചഷകങ്ങൾ‌ ചിലച്ചില്ല‌പിന്നെ…
നേർത്ത സാരംഗശീലുകളൊഴുകിയില്ല,
ചിലങ്കയിട്ടൊരു‌ പെണ്ണും‌ നൃത്തമാടിയില്ല;
ബാക്കിയായത്,
നെടുവീർപ്പുകളുടെ ഒറ്റവരിക്കവിതകളായിരുന്നു.

ദിവസങ്ങൾ അതേ കിടപ്പ് തുടർന്നപ്പോൾ പരിവാരങ്ങളോരോന്നായി കളമൊഴിഞ്ഞു..,

The Author

Noufal Muhyadhin

www.kkstories.com

19 Comments

Add a Comment
  1. മാച്ചോ

    സുഹൃത്തെ സംഭവം പൊളിച്ച്. ഇടക്ക് ഇടക്ക് ഇത് പോലുള്ളത് വേണം

    എന്നാലും ചോയിക്കേയ ഷജ്ന എന്തിയേ? ഒരു അന്വേഷണം പറയണം.

    1. എനിക്ക് ഇതുവരെ ആളെ പിടികിട്ടിയില്ല ബ്രോ.
      കണ്ടെത്തിയാൽ പറയാം.
      നന്ദി

  2. ഇത് fbyil വന്ന സ്റ്റോറി യാണല്ലൊ

    1. അതേ

  3. തേക്ക്മരം

    Heavy …അതിമനോഹരമായ കവിത .. 🙂

    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി തേക്കേ.
      കവിതയെന്ന് വിശേഷിപ്പിച്ചതിൽ സന്തോഷം

  4. അതിമനോഹരമായ രചന… സൂപ്പർ…. നല്ലൊരു മെസേജ്…

    1. നന്ദി‌ ജോ, ഈ വായനയ്ക്ക്.
      അഭിപ്രായത്തിൽ സന്തോഷം

  5. ബളരേ ഷ്ട്ടായി..
    പ്രത്യേകിച്ചും അവസാനത്തെ വരികൾ ..

    Multiple dots കൊടുക്കേണ്ട ചിലയിടത്ത് ഫുൾസ്റ്റോപ് കണ്ടു .. ടൈപ്പിംഗ് mistake ആണു എന്ന് തോന്നുന്നു ..

    ചിലയിടത്ത് ഈണം പിരിച്ചെഴുത്തു ഈണം മരിച്ചെന്ന് തോന്നി ..

    ചില വരികൾ ച്ചുരുക്കാമായിരുന്നെന്നു തോന്നി..

    Somewhere losses the word of perfection..in meaning and lines ..

    ന്റെയഭിപ്രായം മാത്രം ..
    നാനൊരു ബായനക്കാരൻ മാത്രം ..

    അവസാനത്തെ വരികളിലെ പക്വതയും ഭംഗിയും ബളരേ ഷ്ട്ടായി ..

    1. *ചിലയിടത്ത് പിരിച്ചെഴുത്തു ഈണം മുറിച്ചെന്ന് തോന്നി ..

      1. ശരാശരി വായനക്കാർക്ക് ഗ്രഹിക്കാൻ ബുദ്ധിമുട്ടുണ്ടാകുമോ എന്ന സംശയത്തിലാണ് പിരിച്ചെഴുതിയത്.
        മൂന്ന് കുത്തുകൾ സാധാരണ വാക്കുകളുടെ പരിമിതത്വം വരുമ്പഴാണ്‌ ഉപയോഗിക്കാറ്.
        അത്തരം സന്ദർഭങ്ങളിൽ അത് ഉപയോഗിച്ചിട്ടുണ്ട്.
        എങ്കിലും ഏതെങ്കിലും ഭാഗത്ത് അപാകത ഉണ്ടായിരിക്കാം.
        ഇനിയുള്ള രചനകളിൽ കൂടുതൽ ശ്രദ്ധിച്ചുകൊള്ളാം.
        വായനയ്ക്കും‌ അഭിപ്രായത്തിനും നന്ദി ഇരുട്ടേ

        1. വാക്കുകളുടെ അല്ല;
          പദങ്ങളുടെ

          1. അക്ഷരത്തെറ്റും ചിഹ്നങ്ങളിൽ വരുത്തുന്ന പിഴവുകളും വായനാസുഖം തല്ലിക്കെടുത്തും.
            ചില സാധാരചിഹ്നങ്ങൾ ഉപയോഗിക്കേണ്ട രീതികളാണ് എഴുത്തുകാരോട് പങ്കുവെയ്ക്കാൻ പോകുന്നത്.

            കുത്തുകൾ, (.)/(…) ഇങ്ങനെ, ഒന്ന്/മൂന്ന് എന്ന അനുപാതത്തിലാണ് ഉപയോഗിക്കേണ്ടത്.
            അതുതന്നെ, വാക്യങ്ങളുടെ (sentence) അന്ത്യത്തിൽ സ്പെയ്സ് ഇല്ലാതെ ഉപയോഗിക്കണം.

            മറ്റൊന്ന്, മൂന്ന് കുത്തുകളാണ്.
            ഇവ ഉപയോഗിക്കുന്നത് ഒരു‌ ഫാഷൻ/പാഷൻ ആയി മാറിയിട്ടുണ്ട് ഇന്ന്. അപൂർണ്ണമായ വാക്യമാണെന്നും അതിൽ വായനക്കാരന്റെ മനസ്സിനോട് ചിലത് കൂട്ടിച്ചേർക്കാനും സൂചിപ്പിക്കുകയോ പദങ്ങളുടെ അഭാവമോ ആണ് മൂന്ന് കുത്തുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്.
            ഇത് നിർദ്ദയം ദുരുപയോഗം ചെയ്യപ്പെടുന്ന കാഴ്ചയാണ് നാമിന്ന് കണ്ടുകൊണ്ടിരിക്കുന്നത്.

            ചില വാചകങ്ങളെ “ഹൈലൈറ്റ്” ചെയ്യാനായി/സംഭാഷണം സൂചിപ്പിക്കാനായി ഉപയോഗിക്കുന്ന (“,’) ഒറ്റ/ഇരട്ട ഉദ്ധരണികൾ ആണിത്. സാധാരണയായി ഇവ ഉപയോഗിക്കുമ്പോൾ കാണുന്ന പിഴവാണ് താഴെ സൂചിപ്പിക്കുന്നത്:

            ” ഇതൊക്കെപ്പറയാൻ നീയാര്?” (തെറ്റ്)

            അക്ഷരങ്ങളോട് ചേർന്നുവേണം അവ എഴുതാൻ.
            ഉദാഹരണം: “ഇതൊക്കെപ്പറയാൻ നീയാര്?” (ശരി)

            ഇനിയാണ് കോമ (,).

            ഒന്നിൽക്കൂടുതൽ കോമ ഉപയോഗിക്കുന്നത് കാണുമ്പോൾ തന്നെ മനംപിരട്ടൽ അനുഭവപ്പെടും. വാചകത്തിന്റെ അൽപ്പവിരാമത്തിൽ ഇത് ഉപയോഗിച്ചുവരുന്നു. കോമയ്ക്ക് ശേഷം സ്പെയ്സ് ഇടുകയും, അതിനുമുൻപ് ഇടാതിരിക്കുകയും ചെയ്യുക.

            ആശ്ചര്യച്ചിഹ്നം (!) ഒന്നുമാത്രമാണ് അനുവദനീയം ( എഴുത്തിലുടനീളം വാരിക്കോരി ഇടുകയുമരുത്).

            ഒന്നുകൂടി, കുറച്ച് സാധാരണ ചിഹ്നങ്ങളും അവയുടെ മുൻഗണനാക്രമവും താഴെ കൊടുക്കുന്നു:
            കോമയോ കുത്തോ (,/.) രണ്ടും ഒരുമിച്ച് ഉപയോഗിക്കില്ലല്ലോ);
            അതിന് ശേഷം, !,?,” എന്നീ ചിഹ്നങ്ങൾ യഥാക്രമവും ആവശ്യാനുസരണവും ഉപയോഗിക്കാം; അഥവാ അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാം.

            മറ്റൊന്ന്, വിസർഗ്ഗത്തിന് (ഃ) പകരം കോളൻ ഉപയോഗിച്ചു വരുന്നതാണ് (കീബോർഡിന്റെ അപാകതയായി തോന്നുന്നു).

            *പരിമിതമായ അറിവിൽ നിന്ന് പങ്കുവെയ്ക്കുന്നു.

            Noufal Muhyadhin

          2. ഉപകാരപ്രദം!
            നന്ദി…

  6. Kollam bro nalla kazhivullavananu athu kaathu sooshikkuka keep it up. Pinne author name bro evide venamengilum vacho no problem. By athmav ?.

    1. നന്ദി ആത്മാവേ. ഇനിയും എഴുതാം.

      1. Ezhuthanam, parangal pora, athmavine parangu pattichal ariyamallo.. Ha hha ha ?.by athmav.

  7. ടൈറ്റിലിൽ author name വെക്കാമോ?

Leave a Reply

Your email address will not be published. Required fields are marked *