വിധി തന്ന ഭാഗ്യം 4 [Danmee] [Climax] 362

വിധി തന്ന ഭാഗ്യം 4

Vidhi Thanna Bhagyam Part 4 | Author : Danmee

Previous Part

 

പ്രവാസം ഉപേക്ഷിച്ചു നാട്ടിൽ വന്നതിനു ശേഷം കണ്ണനോടൊപ്പം  ചേർന്ന്  അവന്റെ  കട ഒരു സൂപ്പർ മാർക്കറ്റ് ആക്കി മാറ്റാൻ ഉള്ള ഓട്ടത്തിൽ ആയിരുന്നു. കയ്യിൽ ഉണ്ടായിരുന്നതും കുറച്ച് ലോൺ എടുത്തും എന്റെ ഷെയർ ഞാൻ അവനെ ഏൽപിച്ചു. ജി എസ്‌ ടി രെജിസ്ട്രേഷൻ ഒക്കെ അവൻ ആണ് ശെരി ആക്കിയത്. കട വലുതാക്കലും റാക്ക് ഫിറ്റ് ചെയ്യലും ആയി പിന്നെ അല്ലറ ചില്ലറ പണിയും ഒക്കെ ആയി രണ്ട് മാസം അങ്ങ് പോയി കിട്ടി.

ഇതിനിടക്ക് മുമ്പ് എന്റെ കൂടെ  ഗൾഫിൽ ഉണ്ടായിരുന്ന കുറച്ചു പേര് ചേർന്ന് ഒരു കാർ വാഷും അതിനോട് ചേർന്ന് ഒരു ഹോട്ടലും തട്ടികൂട്ടിയിരുന്നു. ഞാൻ പ്രവാസം ഉപേക്ഷിച്ചു വന്നു എന്നറിഞ്ഞപ്പോൾ അവരും എന്നെ അവരുടെ കൂടെ കൂടാൻ വിളിക്കുന്നുണ്ടായിരുന്നു. അപ്പോൾ അവരോട് ഒത്തു പാർട്ടണർ ഷിപ് തുടങ്ങാൻ പൈസ ഇല്ലാത്തതിനാൽ. ഞാൻ ആലോചിച്ചു പറയാം എന്ന് പറഞ്ഞു. എല്ലാ ഫോര്മാലിറ്റിസും കഴിഞ്ഞു സൂപ്പർ മാർക്കറ്റ് തുടങ്ങി കഴിഞ്ഞാൽ. എനിക്ക് കണക്കുനോക്കല് അല്ലതെ അവിടെ പണിയൊന്നും കാണില്ല. കണ്ണൻ എല്ലാം നോക്കിക്കോളും. ഞാൻ ഇടക്ക് അവിടെ പോയി കാര്യങ്ങൾ ഉറപ്പുവരുത്തിയാൽ മതിയാകും.

ഉദകടനത്തിന്റെ അന്ന് എന്റെയും കണ്ണന്റെയും ഫാമിലിയും അടുത്ത സുഹൃത്തുക്കളും. നമ്മുടെ പഞ്ചായത്ത് പ്രസിഡന്റും മെമ്പറും മാത്രമേ ഉണ്ടായിരുന്നുള്ളു.
അർച്ചന അന്ന് സെറ്റുസാരി ആണ് ഉടുത്തിരുന്നത്. തലയിൽ മുല്ലപ്പൂവും. നെറ്റിയിൽ ഒരു ചെറിയ പൊട്ടും. കഴുത്തിൽ ഞാൻ കെട്ടിയ താലിയും. പിന്നെ  ഞാൻ  അവൾക് വാങ്ങി കൊടുത്ത ഒരുമാലയും അണിഞ്ഞു ഒരു ദേവതയെ പോലെ.

” അൽപം താമസിച്ചു ആണ് കെട്ടിയത് എങ്കിലും നല്ല ഒരു പിസിനെ ആണാല്ലോടാ നിനക്ക് കിട്ടിയത് ”

” ഇവളും ആയുള്ള കല്യാണത്തിനാണോ കണ്ണൻ നിന്നെ വീട്ടിൽ നിന്ന് പൊക്കിക്കൊണ്ട് പോയി ക്ഷേത്രത്തിൽ നിർത്തി എന്നൊക്കെ പറഞ്ഞത് ”

പെട്ടെന്ന് സംഭവിച്ച കല്യാണം ആയതുകൊണ്ടും ഞാൻ പെട്ടന്ന് തന്നെ  തിരിച്ചു പോയത് കൊണ്ടും ആദ്യം ആയി എന്റെ അർച്ചനയെ കണ്ട എന്റെ കൂട്ടുകാരുടെ കമന്റ്സ് എന്നെ ചെറുതായി ഒന്നുമല്ല സന്തോഷിപ്പിച്ചത്.

കടയിൽ വിളക്ക് കൊളുത്തുന്ന സമയത്തു നിലവിളക്കിൽ നിന്നു വന്ന മഞ്ഞ വെളിച്ചം അവളുടെ മുഖത്തു പ്രീതിഫലിച്ചപ്പോൾ ഞാൻ അവളെ തന്നെ നോക്കി നിൽക്കുക ആയിരുന്നു. ഞങ്ങളുടെ കല്യാണഫോട്ടോ യെ കൾ മികച്ച ഒന്നു ആണ് അന്ന് കണ്ണൻ നമുക്ക് ആയി എടുത്ത് തന്നത്. അന്ന് ഞാനും അവളും പരസ്പരം മനസിലാക്കിയ ഭാര്യയും ഭർത്താവും ആയിരിന്നു.

പ്രവാസം മതിയാക്കിയതോ ഒരു സൂപ്പർ മാർക്കറ്റിന്റെ പാർട്ണർ ആയതോ അല്ല എന്നെ അന്ന് സന്തോഷിപ്പിച്ചത്. എന്റെ അർച്ചനയും ആയി ഇനിയുള്ള ജീവിതം ആണ്  ഈ ഭൂമിയിൽ എനിക്കും അവൾക്കും മാത്രം അറിയാവുന്ന ഒരു രഹസ്യവും മനസിൽ വെച്ചു ഞാൻ അവളെ മനസുകൊണ്ടും ശരീരം കൊണ്ടും സ്നേഹിച്ചു കൊണ്ടിരിക്കുന്നു. അവൾ എന്നെ  എപ്പോഴും തോൽപിച്ചു കൊണ്ടിരിക്കുന്നത് ഒരു കാര്യത്തിൽ ആണ് ഞാൻ അവളെ സ്നേഹിക്കുന്നതിന്റെ ഇരട്ടി അവൾ എന്നെ തിരിച്ചു സ്നേഹിച്ചു കൊണ്ടിരിക്കുന്നു.

The Author

13 Comments

Add a Comment
  1. “അവൾ അന്യനിലെ വിക്രത്തെ പോലെ നടന്നു” ????

  2. 2 വർഷത്തിന് മുന്നേ വായിച്ചതായിരുന്നു ദാ ഇപ്പോൾ ഒരു വട്ടം കൂടി വായിച്ചു കഴിഞ്ഞു നന്നായിരുന്നു ?

  3. രുദ്ര ദേവൻ

    Danmee ഇതിൻ്റെ PDF തരുമോ

  4. പൊന്നു.?

    Kolaam…… Valarre nalla reethiyil avasanippichathinnu nannhi…. ??

    ????

  5. Nxt stry eppol aya waiting

  6. ????

  7. super story ayirunnu bro

  8. കൊള്ളാം സൂപ്പർ

  9. ???????❣️

  10. അപ്പൂട്ടൻ

    അടിപൊളി…. ആശംസകൾ

  11. Dear Brother, കഥ നന്നായിട്ടുണ്ട്. പെട്ടെന്ന് അവസാനിച്ച പോലെ. അർച്ചനയുടെ ജീവിതം കൂടുതൽ സന്തോഷം നിറഞ്ഞതാവട്ടെ. അടുത്ത കഥ വേഗം പ്രതീക്ഷിക്കുന്നു.
    Regards.

  12. Excellent

Leave a Reply

Your email address will not be published. Required fields are marked *