ശബരീശമുനി എഴുന്നേറ്റു നിന്നു.
“കേട്ടതെല്ലാം സത്യമാണ് പ്രഭോ. അങ്ങനെയൊരു സ്ഥലമുണ്ട്.”
“എവിടെയാണ് മുനേ ആ സ്ഥലം?” ശേഷരാജനും സഭാവാസികളും ആകാംക്ഷരൂപത്തിൽ മുനിയെ നോക്കി.
“നമ്മുടെ കിഴക്കേ അതിർത്തിയിലെ നന്ദവനത്തിന്റെ ഉള്ളിൽ അൽപ്പം തെക്കോട്ട് മാറിയാണ് രാജൻ ആ പ്രദേശം സ്ഥിതി ചെയ്യുന്നത്. റാണി പറഞ്ഞതു പോലെ ഒരിക്കലും വറ്റാത്ത തെളിനീരുറവയുള്ള ഫലഭൂയിഷ്ഠമായ മണ്ണാണത്. അവിടെ കൃഷി ചെയ്താൽ നമ്മുടെ ക്ഷാമം തീർച്ചയായും മാറും രാജൻ.”
“എങ്കിൽ പിന്നെ നാം അമാന്തിക്കുന്നതെന്തിന് ? ആരവിടെ ഇന്ന് തന്നെ ആ സ്ഥലം കണ്ടെത്തി കൃഷിയോഗ്യമാക്കാനുള്ള നടപടികൾ ആരംഭിക്കുക.”
രാജകല്പന കൊടുങ്കാറ്റിന്റെ വേഗതയിൽ നാട്ടിലെങ്ങും വീശിയടിച്ചു. കർഷകരും പടയാളികളും ശേഷരാജന്റെ നേരിട്ടുള്ള നേതൃത്വത്തിൽ നന്ദവനത്തിലേക്ക് യാത്ര തിരിച്ചു.
*****
നന്ദവനം. വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രം. ആരും ചെന്നു കയറാൻ ഭയപ്പെടുന്ന നിഗൂഢതകൾ നിറഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്ന ഇടം. എന്നാൽ ശേഷരാജനെ ഭയപ്പെടുത്താൻ ഒന്നിനും സാധിക്കുമായിരുന്നില്ല. ധീരനായ രാജാവിന് പിന്നിൽ അണിനിരക്കുന്ന ജനതയ്ക്ക് പിന്നെ ഭയം കാണുമോ? പ്രതിബന്ധങ്ങളോരോന്നിനെയും നിസ്സാരമായി മറികടന്ന് ശേഷരാജനും കൂട്ടരും വിജയപുരി എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന ആ പ്രദേശത്ത് എത്തിച്ചേർന്നു.
താൻ എത്തിച്ചേർന്ന പ്രദേശത്തിന്റെ രൂപഭംഗി കണ്ട് ശേഷരാജൻ അത്ഭുതം കൂറി. കൊടുംകാടിനകത്ത് ഇങ്ങനെയൊരു പ്രദേശം സ്ഥിതി ചെയ്യുന്നുണ്ടെന്ന് സങ്കൽപ്പിക്കുക തന്നെ അസാധ്യം. തന്റെ രാജ്യമായ കുന്തളദേശത്തേക്കാൾ വിസ്തൃതമായ പ്രദേശമല്ലേ ഇതെന്ന് രാജൻ അത്ഭുതപ്പെട്ടു. പത്നി പറഞ്ഞതുപോലെ വറ്റാത്തൊരു തെളിനീരുറവ അല്ല, സമൃദ്ധമായ ഒരു നദി തന്നെ ഈ ദേശത്തൂടെ ഒഴുകുന്നുണ്ട്. മനോഹരവും അപൂർവ്വവുമായ ഒരുപാട് സസ്യലതാദികൾ അവിടെയുണ്ടായിരുന്നു. അവയുടെ വളർച്ച കാണുമ്പോൾ തന്നെ ആ മണ്ണിന്റെ ഫലഭൂയിഷ്ഠത മനസ്സിലാക്കാം. തനിക്കും ദേശക്കാർക്കും മുന്നിൽ പരന്നു കിടക്കുന്ന ആ ഭൂഭാഗത്തെ നോക്കിക്കാണുമ്പോഴൊന്നും അത് വിജയപുരി എന്ന രാജ്യമായിരുന്നുവെന്ന് ശേഷരാജൻ അറിയുന്നുണ്ടായിരുന്നില്ല.
(തുടരും)
കൊള്ളാം ബാക്കി ഇടുമല്ലോ. പണ്ട് യാഹൂ ഗ്രൂപ്പിൽ സമരവീര എന്നാ കഥ വന്നതാണ് ഓർമ വന്നത്.
ലോക്ക്ഡൗണ് ആയിട്ടും വീട്ടിലിരിക്കാൻ പറ്റാത്ത സാഹചര്യമായതിനാലാണ് രണ്ടാം ഭാഗം വൈകുന്നത്. സദയം ക്ഷമിക്കുമല്ലോ.. യാഹൂ ഗ്രൂപ്പിലെ കഥ പരിചയം ഇല്ല. വാക്കുകൾക്ക് നന്ദി.
നല്ല തുടക്കം.
????
നന്ദി. വാക്കുകൾക്ക്. സ്നേഹം മാത്രം.
ഡിയർ രേഷു, കഥ തുടക്കം നന്നായിട്ടുണ്ട്. രാജാവും റാണിയുമായുള്ള കളി ചുരുങ്ങിയ വാക്കുകളിൽ അവസാനിച്ചു. അടുത്തതിൽ പേജസ് കൂട്ടണം. Waiting for next part.
Regards.
ആദ്യത്തെ എഴുത്തായത് കൊണ്ട് എത്ര പേജ് ഉണ്ടാവുമെന്ന് ഒരു ഐഡിയ ഉണ്ടായിരുന്നില്ല. രണ്ടാം ഭാഗം പേജുകൾ കൂട്ടി തന്നെ തയ്യാറാക്കുകയാണ്. അടുത്ത് തന്നെ പ്രതീക്ഷിക്കാം
നന്നായിട്ടുണ്ട്.. നല്ല തുടക്കം.. രാജകീയ കളി നന്നായിരുന്നു.. അടുത്ത ഭാഗം എത്രയും വേഗം വന്നോട്ടെ…
നന്ദി. ഉടൻ തന്നെ പ്രതീക്ഷിക്കാം..