വില്ലൻ 12 [വില്ലൻ] 2901

“പക്ഷെ അവന്റെ ലക്ഷ്യസ്ഥാനത്തേക്കുള്ള വഴിയിൽ യമൻ കാത്തിരിക്കുന്നുണ്ട്………………..”……………..മറ്റൊരു സന്യാസി പറഞ്ഞു……………..

“അവനോടടുക്കാൻ യമന് പോലും ഭയം കാണും…………….”…………അഘോരി പറഞ്ഞു………………

“വിധിയിൽ നിന്ന് പക്ഷെ അവന് എങ്ങനെ രക്ഷപ്പെടാനാകും അഘോരാ……………”………….അഘോരിയുടെ വലത്തിരുന്ന സന്യാസി അഘോരിയോട് ചോദിച്ചു……………….

അഘോരി പെട്ടെന്ന് കണ്ണ് തുറന്നു………………

“ശരിയാ……………അവന് വിധിയിൽ രക്ഷപ്പെടുക സാധ്യമല്ല……………പക്ഷെ അവരുടെ പ്രാർത്ഥന………….അവരുടെ ആഗ്രഹം……………..അവരുടെ ജീവിതാഭിലാഷം…………..അതിന് അവർ ചെയ്ത ത്യാഗം…………..അതിന്റെ ശക്തി………….അത് കാലനെപോലും ചുട്ട് ഭസ്മമാക്കും…………….”……………..അഘോരി പറഞ്ഞു………………….

മറ്റു സന്യാസിമാർ ഇത് കേട്ട് മനസ്സിലായപോലെ ഇരുന്നു………………….

“മരണം മരണം മരണം മരണം……………..”………….അഘോരി ഒരു മന്ത്രം പോലെ അത് ഉരുവിട്ടു……………….

അഘോരി മുകളിലേക്ക് നോക്കി……………

“ഓം നമോ ഭഗ്‌വതെ രുദ്രായ്………..”………….അഘോരി ഉറക്കെ ചൊല്ലി……………..

അതുകേട്ട് മറ്റു സന്യാസിമാർ ആ മന്ത്രം കൂടെ ചൊല്ലാൻ തുടങ്ങി…………..

“ഓം നമോ ഭഗ്‌വതെ രുദ്രായ്………..
ഓം നമോ ഭഗ്‌വതെ രുദ്രായ്………..
ഓം നമോ ഭഗ്‌വതെ രുദ്രായ്………..”……………..

താളമായി……….
അപേക്ഷയായി………..
പ്രാർത്ഥനയായി…………..

അവർ അതുറക്കെ ചൊല്ലിക്കൊണ്ടിരുന്നു…………..

ഓം നമോ ഭഗ്‌വതെ രുദ്രായ്………..

“നിനക്ക് ഇവരെയൊക്കെ എങ്ങനെയാ അറിയുന്നത് ഷാഹി……………..”…………..ഞാൻ അവളോട് ചോദിച്ചു…………….

“ആരെ………….”………..അവൾ തിരിച്ചു ചോദിച്ചു…………….

“ആ സന്യാസിയെ ഒക്കെ………….”………….ഞാൻ പറഞ്ഞു……………..

“അവരെയൊക്കെ ചെറുപ്പം തൊട്ടേ കാണുന്നതാ………….എല്ലാ ഉത്സവത്തിനും……………”……………ഷാഹി പറഞ്ഞു……………

ഞാൻ അവളുടെ വാക്കുകൾ കേട്ടിരുന്നു……………

“നമ്മൾ ഇപ്പോൾ സംസാരിച്ചില്ലേ…………. ഞാൻ ഇതുവരെ ആ സന്യാസിയോട് മാത്രമേ സംസാരിച്ചിട്ടുള്ളൂ……………അതും പണ്ട് അമ്മ പരിചയപ്പെടുത്തി തന്നതാ………………”…………ഷാഹി പറഞ്ഞു…………..

ഞാൻ അവളുടെ വാക്കുകൾക്ക് മൂളി…………….

“ധനഞ്ജയ സ്വാമി അതാണ് നമ്മൾ സംസാരിച്ച സ്വാമിയുടെ പേര്………..ബാക്കിയുള്ള ഒരു സന്യാസിയുമായും ഞാൻ ഒരു വാക്കും ഇതുവരെ സംസാരിച്ചിട്ടില്ല……………അവരൊന്നും ആരോടും ഒന്നും സംസാരിക്കില്ല…………….ഇയാൾ ചൂണ്ടി കാണിച്ചു തന്നില്ലേ ആ അഘോരി…………….ഞാൻ ആ അഘോരിയെ കാണാൻ തുടങ്ങിയിട്ട് പത്ത് കൊല്ലങ്ങൾക്ക് മുകളിലായി…………..ഒരാളോട് പോലും ആ അഘോരി സംസാരിക്കുന്നത് ഇതുവരെ ഞാൻ കണ്ടിട്ടില്ല………………..”…………….ഷാഹി പറഞ്ഞുനിർത്തി…………….

ഞാൻ മനസ്സിലായപോലെ തലയാട്ടി………………

അവൾ തിരിഞ്ഞു നടന്നു പിന്നാലെ ഞാനും………….

The Author

326 Comments

Add a Comment

Leave a Reply

Your email address will not be published. Required fields are marked *