അപ്പോഴേക്കും കുറേ ആളുകൾ ആ വയലിൽ ഇരിപ്പിടം ഉറപ്പിച്ചിരുന്നു………………
വയലിൽ ആ മണ്ണിൽ വല്ല പേപ്പറോ തുണിയോ വിരിച്ച് ആളുകൾ നിലത്താണ് ഇരുന്നത്………………
കസേരകൾ ഒന്നുമില്ലായിരുന്നു………….എനിക്ക് അത് കണ്ട് ചിരിയും വന്നു എന്നാൽ പുതുമയും തോന്നി………………
ഞങ്ങൾ ആളുകളുടെ ഇടയിലൂടെ പതിയെ നടന്നു…………..ഇരിക്കാൻ പറ്റിയ ഒരു സ്ഥലം നോക്കി…………………
ഒടുവിൽ ഞങ്ങൾ ഒരു ഒഴിഞ്ഞ സ്ഥലം കണ്ടെത്തി…………….
ഷാഹി കയ്യിൽ പേപ്പർ കരുതിയിരുന്നു…………….
അത് വിരിച്ചു ഞങ്ങൾ ഇരുന്നു………………
ഞാൻ നടുക്കും എന്റെ ഇരുവശത്തുമായി ഷാഹിയും മുത്തും………………
ഞാൻ സ്റ്റേജിലേക്ക് നോക്കി………………
നാടകം അരങ്ങേറുന്നുണ്ടായിരുന്നു സ്റ്റേജിൽ…………….
മൂന്നാല് കഥാപാത്രങ്ങൾ ഓരോന്ന് പറയുന്നുണ്ടായിരുന്നു………………..
ഒരു വയസ്സായ ആൾ, ഒരു യുവാവ്, പിന്നെ ഒരു വയസ്സായ പെണ്ണും………….
പെണ്ണ് കാരക്ടർ ചെയ്യുന്നത് ഒരു ആണാണ്………….
ഒറ്റനോട്ടത്തിൽ തന്നെ അത് മനസ്സിലാകും…………..അത്രയ്ക്ക് നല്ല മെയ്ക്ക് അപ്പ് ആണ്…………..തലയിലെ വിഗ് ഒക്കെ ഇപ്പൊ വീഴും എന്നെനിക്ക് തോന്നി……………
വൃദ്ധനും പെൺവേഷം പോലെ നല്ല മെയ്ക്ക് അപ്പ് ആണ്………. ഒരു ജുബ്ബയും മുണ്ടും ആണ് വേഷം……………..
പിന്നെ യുവാവ്……….ആൾക്ക് വലിയ മെയ്ക്ക് അപ്പ് ഒന്നുമില്ല………..കുറച്ചു പൌഡർ മുഖത്ത് വാരി വിതറിയിട്ടുണ്ട്………….പിന്നെ ഡ്രസ്സ് പഴയകാല ജയൻ സിനിമകൾ ഒക്കെ എന്നെ ഓർമിപ്പിച്ചു……………..
സ്റ്റേജിന് മുന്നിലായി രണ്ട് മൈക്ക് തൂങ്ങുന്നുണ്ട്…………. അതിന്റെ അടുത്ത് വന്ന് നിന്നിട്ടാണ് അവരുടെ സംഭാഷണം എല്ലാം…………….
ഞാൻ കുറച്ചുനേരം നാടകം ശ്രദ്ധിച്ചു………….എന്തോ കുടുംബ വഴക്ക് ആണ് ഇതിവൃത്തം……………
സത്യം പറയാലോ വെറുപ്പിച്ചു ഒരു വഴിക്ക് ആക്കുന്നുണ്ട് അവർ………..
സെന്റി കരച്ചിലും ഊള ഡയലോഗും ഒക്കെയായി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ എനിക്ക് മടുത്തു തുടങ്ങി……………
ഞാൻ ചുറ്റും ഉള്ളവരെ നോക്കി……………..
അവർ ഒക്കെ നാടകം നല്ലപോലെ ശ്രദ്ധിക്കുന്നുണ്ട്…………പ്രത്യേകിച്ച് വയസ്സായ സ്ത്രീകൾ………….ചിലരുടെ മുഖം ഒക്കെ കരച്ചിലിന് വക്കത്തെത്തിയിട്ടുണ്ട്………………….
ആണുങ്ങൾക്ക് ഒന്നും വലിയ താല്പര്യം പോരാ എന്നിരുന്നാലും അവർ നാടകം വീക്ഷിക്കുന്നു…………….
ഇവരെക്കാൾ രസം ചെറിയ കുട്ടികൾ ആണ്………… മിക്കവാറും എല്ലാവരുടെ അടുത്തും ഓരോ കുട്ടികൾ ഉണ്ട്…………..അവർ ആ മണ്ണിൽ നടന്നും മറ്റു കുട്ടികളുമായി വികൃതിയും കുറുമ്പും ഒപ്പിച്ചു രസിക്കുകയാണ്…………….
ഇടയ്ക്ക് സ്റ്റേജിൽ നിന്ന് ഉച്ചത്തിലുള്ള ഡയലോഗുകൾ വരുമ്പോൾ അവർ ഞെട്ടി അങ്ങോട്ട് നോക്കും……………..പറഞ്ഞവനെ ഒന്ന് ഇരുത്തിനോക്കും……..ഏതാ ഈ മരയോന്ത് എന്നമട്ടിൽ…………..
പിന്നെ അവർ തിരിഞ്ഞ് പഴയ പരിപാടികൾ തുടങ്ങും…………..
എനിക്ക് നാടകത്തേക്കാൾ കൂടുതൽ രസം തോന്നിയത് അവരുടെ പ്രവൃത്തികളാണ്……………..
ഞാൻ ഷാഹിയെയും മുത്തിനെയും നോക്കി……………..
മുത്തിന് വലിയ താല്പര്യം ഒന്നുമില്ല………..അവൻ ഇടയ്ക്കിടയ്ക്ക് ചുറ്റും നോക്കും പിന്നെ കുറച്ചുനേരം നാടകത്തിലും……………
Villan