വില്ലൻ 12 [വില്ലൻ] 2911

കൊണ്ടുപോയി………………..

അവനും കൂടി നടന്ന വീടല്ലേ എന്ന് പറഞ്ഞു ആ വീട്ടിൽ നിന്ന് എന്നെ മാറ്റി…………..വേറെ വീട്ടിലാക്കി…………….

അവന് കോവിഡ്‌ പോസിറ്റീവ് ആയതിനാൽ എനിക്ക് വീണ്ടും പതിനാല് ദിവസത്തെ നിർബന്ധിത ക്വറന്റീനിൽ കഴിയണമായിരുന്നു……………….

ഞാൻ ഏകനായി ആ വീട്ടിൽ………………എന്റെ മനസ്സ് പലപ്പോഴും എന്നെ കൈവിട്ടു……………….

അവൻ ഹോസ്പിറ്റലിൽ നിന്ന് വീഡിയോ കാൾ ചെയ്യും…………….അവൻ ഓക്കേ ആണ്…………….പേടിക്കാൻ ഒന്നുമില്ല അവൻ പറഞ്ഞു…………………

പക്ഷെ അവൻ എന്തൊക്കെ പറഞ്ഞാലും അത് എന്നെ ഒരിക്കലും ആശ്വസിപ്പിക്കാൻ പോന്നതല്ല………………… ഒരുപക്ഷെ ഞാൻ അവന്റെ സ്ഥാനത്ത് ആയിരുന്നെങ്കിൽ എനിക്ക് വലിയ പേടി ഉണ്ടാകുമായിരുന്നില്ല………………പക്ഷെ നമുക്ക് വളരെ വേണ്ടപ്പെട്ടവർ അവിടെ കിടക്കുമ്പോ ഒരിക്കലും ആശ്വാസം ഉണ്ടാകില്ല………………..

എന്നെ മാറ്റിപ്പാർപ്പിച്ച വീടിന് അടുത്ത് അധികം വീടുകൾ ഒന്നുമില്ല……………..ശരിക്കും ഒറ്റപ്പെട്ടു……………..എന്റെ അവസ്ഥ ശരിക്കും വഷളായി തുടങ്ങി………………..

എല്ലാം സഹിക്കാമായിരുന്നു……………… പക്ഷെ കാണാൻ വളരെ പൂതി തോന്നുമ്പോ ഇമ്മ വീടിന് കുറച്ചു ദൂരെ വന്ന് നിന്ന് ഒരു നോട്ടം ഉണ്ട്…………………എന്റെ ചങ്ക് പൊളിഞ്ഞു പോകുന്ന പോലെ തോന്നും………………

ഉമ്മ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്……………….എന്തിനും കൂട്ട് നിൽക്കുന്ന ആളാണ് ഉമ്മ…………….ഒരു പച്ചപാവം…………….സ്നേഹിക്കാൻ മാത്രമേ അതിന് അറിയൂ………………..എന്റെ വേദനകളിൽ എന്നും കൂട്ട് തന്നവൾ……………..സ്വന്തം ഉറക്കം കളഞ്ഞ് വേദനയുള്ള രാത്രികളിൽ എന്നെ ആശ്വസിപ്പിച്ചു ഉറക്കിയവൾ………………

പലപ്പോഴും എന്നെ എനിക്ക് കൈവിടുമ്പോൾ ഉമ്മാന്റെ മടിയിൽ പോയി കിടന്നാൽ കിട്ടുന്ന നിർവൃതി എനിക്ക് വേറെ ഒരു കാര്യത്തിൽ നിന്നും കിട്ടിയിട്ടില്ല……………..ഇമ്മാന്റെ ചൂട് പറ്റി ഇമ്മാന്റെ തലയിലുള്ള തലോടലേറ്റ് ആ മടിയിൽ കിടന്നുറങ്ങുമ്പോൾ തോന്നും ഇതിലും കൂടുതൽ സുഖം സന്തോഷം എനിക്ക് ഇനി വേറെ കിട്ടാനില്ല എന്ന്………………….

ഇമ്മ എന്നോട് വീടിന് പുറത്തേക്ക് ഇറങ്ങി നിക്കാൻ പറയും…………..ഞാൻ പുറത്തേക്ക് ഇറങ്ങും……………….ഇമ്മാനെ കാണും…………..അവസാനം ഉമ്മ കരഞ്ഞുകൊണ്ട് തിരിച്ചുപോകും………………

ഇതിനിടയിൽ എനിക്ക് പിന്നെയും ടെസ്റ്റുകൾ നടത്തി…………..എല്ലാം നേഗറ്റീവായി……………അവനും നടത്തി…………….അവനും നെഗറ്റീവ്……………ഞാൻ ചാടി കളിച്ചു അന്ന്………………

അവനെ ഒരു വീട്ടിൽ 14 ദിവസത്തെ നിരീക്ഷണത്തിലാക്കി……………….

ഞാൻ ഹോം ക്വറന്റീൻ കഴിഞ്ഞു വെളിയിൽ ഇറങ്ങി……………….

എന്നെ കണ്ടതും ഉമ്മ എന്നെ കെട്ടിപ്പിടിച്ചു………………ഉപ്പാ എന്റെ കവിളിൽ തഴുകി………………..

കൊറോണ പിടിക്കും ട്ടോ ഞാൻ കളിയായി ഉമ്മനോട് പറഞ്ഞു………………പോടാ എന്ന് പറഞ്ഞു എന്റെ മുതുകിൽ ഒരു തല്ല് തന്നു………………

പിന്നെ എന്റെ തടി പോയി എന്ന് പറഞ്ഞു തീറ്റിപ്പിക്കാനുള്ള പരിശ്രമമായിരുന്നു ഉമ്മാക്ക്……………….ഫുഡ് അടിച്ചു അന്ന് ഉമ്മാനെ കെട്ടിപ്പിടിച്ചു ഉറങ്ങിയപ്പോൾ അത്രയും ദിവസം അനുഭവിച്ച വിഷമങ്ങൾ ഒക്കെ ഇല്ലാതായി…………………

പിന്നെ അവന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു………………….

അവൻ പുറത്തേക്ക് ഇറങ്ങുന്ന ദിവസം അമ്മായിമാരുടെ ഒക്കെ വിളി വന്നു………………അവനെ കാണാൻ പോകാൻ നിക്കണ്ടാ…………….വിട്ടുമാറി നടന്നോ………………

ഉമ്മയും ഉപ്പയും ഒന്നും പറഞ്ഞില്ല…………

The Author

326 Comments

Add a Comment

Leave a Reply

Your email address will not be published. Required fields are marked *