മപുഷ്പങ്ങൾ വിടർത്താനായി ആ മരം പൂവിട്ടു…………….
പൂവിട്ടതെല്ലാം പുഷ്പിക്കാൻ ഒരുങ്ങി………….എന്റെ പ്രണയത്തെ പുഷ്പിക്കാൻ തബലയുടെ ശബ്ദത്തോടൊപ്പം പൈങ്കിളിയായ ഹാർമോണിയത്തിന്റെ ശബ്ദവും കടന്നു വന്നു……………അതും ആലുങ്കൽ ബാലകൃഷ്ണന്റെ മാന്ത്രിക വിരലുകളിൽ നിന്ന്………………..
എന്റെ പ്രണയം പുഷ്പമായി…………….മനം കീഴടക്കുന്ന സുഗന്ധമുള്ള പുഷ്പം……………മിഴികൾ കീഴടക്കുന്ന സൗന്ദര്യമുള്ള പുഷ്പം………………
ആ സുഗന്ധം എന്നിൽ പടർന്ന് പിടിക്കാൻ തുടങ്ങി……………….
പ്രണയമെന്ന ആ സുഗന്ധം എന്റെ ശരീരമാകെ പടർന്നു………………..
അതിലേക്ക് ബാലകൃഷ്ണന്റെ മനോഹരമായ ശബ്ദം വന്നു………………..
“എന്തേ ഇന്നും വന്നീലാ………….. നിന്നോടൊന്നും ചൊല്ലീലാ………….
അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്‌നം കാണും…………
ആകാശത്തോപ്പിൻ കിന്നരൻ………………
ആകാശത്തോപ്പിൻ കിന്നരൻ……………..”……………
ആലുങ്കൽ ബാലകൃഷ്ണൻ കാതരമായ മനസ്സിൽ പ്രേമം പരത്തുന്ന ശബ്ദത്തോടെ ആ പ്രേമഗീതം എനിക്കായി പാടിതുടങ്ങി………………..
പ്രണയ സുഗന്ധത്താൽ മുങ്ങികുളിച്ചിരുന്ന എന്റെ ശരീരത്തിലേക്ക് ആ പ്രണയഗീതം ഒലിച്ചിറങ്ങി……………….
ഗായകന്റെ ശബ്ദം എന്റെ ഉപബോധ മനസ്സിനെ കീഴടക്കുമോ എന്ന് പോലും എനിക്ക് തോന്നി………………..
“എന്തേ ഇന്നും വന്നീലാ………….. നിന്നോടൊന്നും ചൊല്ലീലാ………….
അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്‌നം കാണും…………
ആകാശത്തോപ്പിൻ കിന്നരൻ………………
ആകാശത്തോപ്പിൻ കിന്നരൻ……………..
“മണിവള തിളങ്ങണ കൈയ്യാലേ
വിരൽ ഞൊട്ടി വിളിക്കണതാരാണ്……………..
മണിവള തിളങ്ങണ കൈയ്യാലേ
വിരൽ ഞൊട്ടി വിളിക്കണതാരാണ്…………..
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ്………….
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ്……………….”…………
അവർ എന്നെക്കുറിച്ചല്ലേ പറയുന്നേ…………….
ഞാൻ തന്നെയല്ലേ ആ വിളിക്കുന്നത്…………..എന്റെ പ്രാണനായകനോട് ഒന്ന് തിരിഞ്ഞു നോക്കാൻ……………..എന്റെയുള്ളിൽ പൂത്ത പ്രണയമെന്ന പുഷ്പത്തെ അവനെ കാണിക്കാൻ…………….അതിന്റെ സുഗന്ധത്തെ ഒന്നിച്ച് നുകരാൻ……………..
“ഓ…………വിളക്കിന്റെ നാളം പോലെ ഈ പൊൻതൂവൽ വീശും
മാറ്റേറും മഴപ്രാവേ…………….
ഓ………ഓ………..കളിയാടി പാടാൻ നേരമായ്……………….”……………..
പെട്ടെന്ന് എന്റെ പ്രാർത്ഥന അവൻ കേട്ടു……………….
എന്റെ പ്രണയനായകൻ എന്റെ നേരെ നോക്കി……………..
സമർ എന്നെ നോക്കി………………
എന്നിലെ പുഷ്പങ്ങൾ പൂത്തുലഞ്ഞു……………….
ഞാൻ ഭയന്നത് സംഭവിച്ചു………………പ്രണയം എന്റെ ഉപബോധ മനസ്സിനെ കീഴടക്കി……………….
സമർ എന്റെ ഹൃദയത്തിന്റെ ചന്ദന വാതിൽ തുറന്നു…………..
ഞാൻ പ്രണയത്തിന്റെ മായിക പ്രപഞ്ചത്തിലേക്ക് യാത്രയായി………………..
ആ വയലിൽ നിന്ന് ഞാൻ പറന്നുയർന്നു…………….
Villan