വില്ലൻ 12 [വില്ലൻ] 2911

അത്ഭുതം അതല്ല……………..ഞങ്ങൾ ആ വെള്ളത്തിൽ നിന്ന് കിടക്കയിലേക്ക് കയറിയതും ഞങ്ങളുടെ ശരീരത്ത് ഉണ്ടായിരുന്ന നനവുകൾ എല്ലാം മാഞ്ഞുപോയി………………ഞാൻ അതുകണ്ട് അതിശയിച്ചു……………….

ഞാൻ കിടക്കയുടെ ചുറ്റും മുട്ടുകാലിൽ ഇഴഞ്ഞു കുളത്തിലെ വെള്ളത്തിലേക്ക് നോക്കി……………….

എന്റെ പ്രവൃത്തികൾ കണ്ടു ചിരിച്ചുകൊണ്ട് സമർ കിടക്കയിൽ മലർന്നു കിടന്നു……………

സമർ കിടക്കുന്നത് കണ്ടതും ഞാൻ ഓടിച്ചെന്ന് അവന്റെ നെഞ്ചിൽ തലവെച്ചു കിടന്നു………………..

അവൻ എന്റെ മുടിയിഴകളിൽ തലോടി…………..

എന്റെ പ്രണയത്തിന്റെ ഓരോ ഓർമകളും എന്റെ ഓരോ മുടിയിഴകളിലും കോർക്കാം എന്ന് സമർ എന്നോട് പറഞ്ഞു……………….

അതുകേട്ട് ഞാൻ തലയുയർത്തി അവനെ നോക്കി……………

പെട്ടെന്ന് അവൻ എന്നെ മേലേക്ക് പൊക്കി കിടത്തി………………

എന്റെ മുഖം അവന്റെ മുഖത്തിന്റെ തൊട്ടുമുന്നിൽ……………..

ഞങ്ങളുടെ കണ്ണുകൾ പരസ്പരം കോർത്തു……………….

അവൻ പതിയെ കൈകൾ കൊണ്ടുവന്ന് എന്റെ ഇമകൾ മൂടി…………….എന്നെ ഉറക്കാൻ അവൻ പാടി…………….

നിന്നെയുറക്കാൻ നിന്റെ മനോഹരമായ നിദ്രയെ സഫലീകരിക്കാൻ പഴയൊരു ഗസലിൻ വരികൾ ഞാൻ മൂളാം ഞാൻ………………………

എന്റെ കവിളുകൾ തലോടിക്കൊണ്ട് അവൻ പറഞ്ഞു…………………

ഞാൻ അതിന് സമ്മതം മൂളിക്കൊണ്ട് കണ്ണുകൾ അടച്ചു അവന്റെ ഗാനത്തിനായി കാതോർത്തു……………….

“എന്തേ ഇന്നും വന്നീലാ…………. നിന്നോടൊന്നും ചൊല്ലീലാ……………..
അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്‌നം കാണും…………….
ആകാശത്തോപ്പിൻ കിന്നരൻ…………….
ആകാശത്തോപ്പിൻ കിന്നരൻ………………

മണിവള തിളങ്ങണ കൈയ്യാലേ
വിരൽ ഞൊട്ടി വിളിക്കണതാരാണ്……………..

മണിവള തിളങ്ങണ കൈയ്യാലേ
വിരൽ ഞൊട്ടി വിളിക്കണതാരാണ്…………..

മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ്………….

മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ്……………….

ഓ…………വിളക്കിന്റെ നാളം പോലെ ഈ പൊൻ‌തൂവൽ വീശും
മാറ്റേറും മഴപ്രാവേ…………….
ഓ………ഓ………..കളിയാടി പാടാൻ നേരമായ്………………”…………

എന്റെ ഉറക്കത്തെ പൂർത്തിയാക്കാൻ സമർ വരികൾ മൂളി………………..

ഞാൻ അവന്റെ ചുണ്ടിന് മുന്നിൽ കണ്ണടച്ചു കിടന്നു………………അവന്റെ ഓരോ വരികളും കാതോർത്തു……………..

ആ സംഗീതത്തിൽ ലയിച്ചു ഞാൻ ഉറക്കമെന്ന മായികാലോകത്തേക്ക് പറന്നു………………

ഉടൽ എന്റെ പ്രാണന്റെ അടുത്ത് വിട്ടു ഉപബോധമനസ്സിനെ തിരസ്കരിച്ചു ഞാൻ പറന്നു………………….

“ക്കീ………ഈ…………..ച്ച്…………….”…………….

ഞാൻ പെട്ടെന്ന് ഞെട്ടി ചാടി………………..

ഞാൻ ചുറ്റും നോക്കി…………….

The Author

326 Comments

Add a Comment

Leave a Reply

Your email address will not be published. Required fields are marked *