വില്ലൻ 2 [വില്ലൻ] 1542

കുൻ ഫയകുൻ..

കുൻ ഫയകുൻ…

ഫയകുൻ….

ഫയകുൻ ഫയകുൻ ഫയകുൻ….

കുൻ ഫയകുൻ…

സ്വദഖല്ലാഹുൽ അലിയുൽ അസീം…

സ്വദഖ റസൂലു-ഹുൻ നബി-യുൻ-കരീം

മനോഹരമായ ആ സൂഫി സംഗീതത്തിൽ ഞാൻ ലയിച്ചുപോയി…എന്റെ ഉള്ളിൽ എന്തൊക്കെയോ പൊട്ടിമുളച്ചപോലെ…പ്രണയം എന്റെ ഉള്ളിൽ നിറയുന്നപോലെ…സ്നേഹത്തിനായി എന്റെ ഹൃദയം വെമ്പുന്നത് പോലെ…ഒരു പുരുഷന്റെ സ്നേഹത്തിനായി എന്റെ മനസ്സ് കൊതിക്കുന്നപോലെ…ഒരു പുരുഷന്റെ കൈകളിൽ കിടന്ന് അവന്റെ സംരക്ഷണം അനുഭവിക്കാൻ കൊതിയാകുന്നതുപോലെ…എന്റെ ഉള്ളിലെ മാറ്റം എന്റെ ബുദ്ധിക്ക് മനസ്സിലാകുന്നുണ്ടായിരുന്നെങ്കിലും ഹൃദയം എന്നോട് അത് ആസ്വദിക്കാൻ  മന്ത്രിക്കുന്നത് പോലെ…എന്റെ ഉള്ളിലെ മാറ്റത്തിന്റെ കാരണം എന്താണെന്ന് അറിയാൻ എന്റെ ബുദ്ധി ശ്രമിക്കുന്നുണ്ടായിരുന്നു..ആ സൂഫി സംഗീതമോ അതോ ഷഹനാ എന്നുള്ള ആ വിളിയോ..എന്റെ ബുദ്ധിക്ക് ഒരു ഉത്തരം കിട്ടുന്നില്ലായിരുന്നു…എന്നെ കോൾമയിർകൊള്ളിച്ചുകൊണ്ട് ആ വിളി ഞാൻ വീണ്ടും കേട്ടു…

ഷഹനാ… സമർ ഫോണിലൂടെ വിളിച്ചു.

ആ..ഞാൻ വിക്കിക്കൊണ്ട് പറഞ്ഞു

താൻ എവിടെ ആണ്… ഇവിടെ ഒന്നുമല്ലേ… സമർ ചോദിച്ചു…ഞാൻ അതിന് മറുപടി കൊടുത്തില്ല…

താമസം ഒക്കെ ഓക്കേ അല്ലെ…സമർ ചോദിച്ചു..

ഓകെയാണ്…ഞാൻ മറുപടി നൽകി…

പിന്നെ ഷഹനാ…ഞാൻ എന്നാ വരുക എന്ന് പറയാൻ പറ്റില്ല…അതുകൊണ്ട് അത് വരെ പൂന്തോട്ടത്തിലെ ചെടികൾക്കോ വെള്ളമൊഴിക്കാമോ…സമർ ചോദിച്ചു…

ഞാൻ നോക്കിക്കോളാം… ഞാൻ പറഞ്ഞു…

പിന്നെ വീടിന്റെ പിന്നിൽ രണ്ട് നായ്ക്കളെ കെട്ടി ഇട്ടിട്ടുണ്ട്.. അവര്ക്ക് കൂടെ ഭക്ഷണം കൊടുക്കണേ…

ഞാൻ കൊടുത്തോളാം…

അവരെ കെട്ടഴിച്ചു വിടരുത്…നിന്നെ പരിചയം ഇല്ലാത്തതുകൊണ്ട് ചിലപ്പോ അവർ നിന്നെ ആക്രമിച്ചേക്കും…സമർ പറഞ്ഞു…

ഞാൻ സൂക്ഷിച്ചോളാം…ഞാൻ പറഞ്ഞു…

പിന്നെ ഒരു പ്രധാനപ്പെട്ട കാര്യം…സമർ പറഞ്ഞു

എന്താ..ഞാൻ ആകാംഷയോടെ ചോദിച്ചു…

The Author

84 Comments

Add a Comment
  1. Such an interesting story ?????

  2. ഒരു പാട് പേരുടെ fav aaanu e stry ennikanasilayi…. oru paad suggestion kandu… ath pole… njan oru sthiram user aanu site le.. kooduthalum. Love stry aayirikum vayikunnath.. pinne ഹർഷൻ ചേട്ടൻ നമ്മടെ chunk aanu.. stry varunathokke site il kanarund…. ennalum annokke ntho vayiakn thonnilla… epo oru കൗതുകം…… വായിച്ച 2 പാർട്ടും അടിപൊളി ആയിട്ടുണ്ട്. .sry for the late.❤

  3. സ്നേഹിതൻ

    Kidiloskii??

  4. പൊന്നു.?

    Super….. kidolski….

    ????

  5. അവസാനം ചോദിച്ചതിനുള്ള ഉത്തരം ആദ്യം തരാം. തുടരണം.

    പിന്നെ ഈ അധ്യായത്തിലെ കഥാന്തരീക്ഷം ഒത്തിരി ഇഷ്ടമായി. സൂഫി സംഗീതവും നാടൻ പാട്ടുകളുമൊക്കെ ഒരുപാടിഷ്ടമായി. ഷഹാന കൂടെക്കൂടെ ദുസ്വപ്നങ്ങൾ കാണുന്നത് നിഗൂഢമാക്കി നിർത്തുന്നതിൽ ഭംഗിയുണ്ട്.

    പോലീസ് കോൺഫറൻസ് എന്തെനിന്നുള്ളത് അടുത്ത അധ്യായത്തിൽ ആയിരിക്കാം അല്ലെ?

    1. താങ്ക്യൂ ചേച്ചി
      ❤️❤️❤️❤️❤️❤️❤️❤️

  6. ബ്രോ ഒന്നാം ഭാഗത്തില്‍ അടിത്തറ വരുന്നതെ ഉണ്ടായിരുന്നല്ലോ , രണ്ടു ആയപ്പോള്‍ ധാരണ കീട്ടി, വായിക്കാന്‍ സുഖമുള്ള എഴുത്താണു, ഓരോ ഭാഗത്തും ആ രഹസ്യങ്ങള്‍ സൂക്ഷിച്ചു കൊണ്ടുപോകുന്ന കയ്യടക്കം ഒരുപാട് നന്നായിരിക്കുന്നു,എനിക്കു വളരെ ഇഷ്ടം ആയി.
    ഒരു ചെറിയ ഒരു സജഷന്‍ എനിക്കു തോണിയത് പറയുന്നു എന്നു മാത്രം ഒന്നാം ഭാഗത്തിലും രണ്ടാ0 ഭാഗത്തിലു0 കഥക്കു ശേഷം ആ രഹസ്യങ്ങളെ കുറിച്ചുളത്ത് എപ്പോളും എല്ലാ ഭാഗങ്ങളിലും അങ്ങനെ വേണ്ടന്നു ഒരു കൊച്ചു സജഷന്‍- ആദ്യം ഞങ്ങള്‍ വായനക്കാര്‍ ഉള്ളില്‍ ചിന്തിക്കട്ടെ എന്തൊക്കെ ആകാ0 ഞങ്ങള്‍ അറിയേണ്ടത് ആയ രഹസ്യങ്ങള്‍ എന്നുള്ളത്…( പൂര്‍ണംയും വേണ്ട എന്നല്ല ഒരു നാലോ അഞ്ചോ ചാപ്റ്ററുകള്‍ ക്കിടയില്‍ മതി -അഭിപ്രായം മാത്രം ആണ് ,,,എല്ലാം എഴുത്തുകാരന്റെ ഇഷ്ടം ………….ഇതുവരെ വലരെ നന്നായി

    1. താങ്ക്യൂ ഹർഷൻ ബ്രോ..❤️❤️
      അടുത്ത ഭാഗങ്ങളിൽ ഞാൻ അത് ഒഴിവാക്കിയിരുന്നു..എനിക്കും അത് നിങ്ങൾ സ്വയം ചിന്തിക്കട്ടെ എന്ന് തോന്നി..?

Leave a Reply

Your email address will not be published. Required fields are marked *