വില്ലൻ 2 [വില്ലൻ] 1542

ഷാഹി:അറിയാം സാർ

സമർ:സാർ..?അതിന്റെ ആവശ്യം ഇല്ല.. You can Call me Samar…ഷഹനാ ഞാൻ ഒറ്റയ്ക്കാണ് താമസം… ഇയാൾക്ക് അത് ബുദ്ധിമുട്ടില്ലല്ലോ..

ഷാഹി:ഇല്ല സാർ സോറി സമർ

സമർ:ചന്ദ്രേട്ടന് എന്റെ വീട് അറിയാം…മൂപ്പരുടെ ഒപ്പം വീട്ടിലേക്ക് പോകുക…പോകുന്നതിനുമുമ്പ് കുഞ്ഞുട്ടന് ഒരു മിസ്സഡ് കാൾ ഇടുക.. അവന്റെ കയ്യിൽ ആണ് താക്കോൽ ഉള്ളത്…പിന്നെ താഴത്തെ ഏത് റൂം നിനക്ക് എടുക്കാം..അത് നിന്റെ സൗകര്യം…സൊ പറഞ്ഞപോലെ…വി വിൽ മീറ്റ്…

ഷാഹി:ഓക്കേ

ഷാഹി ഫോൺ കട്ട് ചെയ്തിട്ട് ശാന്തയെയും ചന്ദ്രേട്ടനെയും നോക്കി…അവരുടെ മുഖത്തു ആകെ പരിഭ്രാന്തി നിറഞ്ഞിരുന്നു…അപ്പോഴാണ് അവൾക്ക് ട്രാൻസ്‌ഫോർമർ പൊട്ടിയ കാര്യം ഓര്മ വന്നത്…ഷാഹി അത് പാടെ മറന്നിരുന്നു…അവൾ സമറിനോടുള്ള സംസാരത്തിൽ ബാക്കിയുള്ളതെല്ലാം മറന്നിരുന്നു…സമറിന്റെ വാക്കുകൾ പോലും ഷാഹിയെ കീഴ്പ്പെടുത്തിയിരുന്നു…ഷാഹി തനിക്ക് എന്താ പറ്റിയെ എന്ന് മനസ്സിലാവാതെ കുഴങ്ങി…ട്രാൻസ്‌ഫോമറിൽ വരുന്ന തീനാളങ്ങളും പക്ഷികളുടെ കരച്ചിലും അവിടെ ആകെ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു…ചന്ദ്രേട്ടൻ ശാന്തയോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു…അത് തനിക്ക് പൂർണമായും കേൾക്കുന്നില്ലായിരുന്നു… എന്നാൽ ഇത്രേം ബഹളത്തിന് ഇടയ്ക്കും താൻ സമറിനോട് ഒരു ബുദ്ധിമുട്ടും ഇല്ലാതെ സംസാരിച്ചത് അവളെ അത്ഭുതപ്പെടുത്തി…ദൂരെനിന്നും ഫയർഫോഴ്‌സിന്റെ വണ്ടി ഒച്ചയുണ്ടാക്കി വരുന്നത് അവൾ കണ്ടു…

“മോളേ.. സമർ എന്താ പറഞ്ഞത്..?”

ചന്ദ്രേട്ടന്റെ വാക്കുകൾ ആണ് ഷാഹിയെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്… അവൾ ഞെട്ടി “എന്താ” എന്ന് ചന്ദ്രേട്ടനോട് ചോദിച്ചു…

ചന്ദ്രൻ:സമർ എന്താ പറഞ്ഞത്..?

ഷാഹി:ചന്ദ്രേട്ടനൊപ്പം സമറിന്റെ വീട്ടിലേക്ക് പോവാൻ…ഇവിടുന്ന് ഇറങ്ങുന്നതിനുമുമ്പ് കുഞ്ഞുട്ടന്റെ ഫോണിലേക്ക് മിസ്സഡ് കാൾ ഇടാനും പറഞ്ഞു..

ചന്ദ്രൻ:ശരി മോളെ..ഞാൻ സ്കൂട്ടർ എടുത്തുവരാം

ഷാഹി ചന്ദ്രേട്ടൻ പോകുന്നത് നോക്കിയിട്ട് ശാന്തയോട് ചോദിച്ചു

“സമർ ആൾ എങ്ങനാ..?”

The Author

84 Comments

Add a Comment
  1. Such an interesting story ?????

  2. ഒരു പാട് പേരുടെ fav aaanu e stry ennikanasilayi…. oru paad suggestion kandu… ath pole… njan oru sthiram user aanu site le.. kooduthalum. Love stry aayirikum vayikunnath.. pinne ഹർഷൻ ചേട്ടൻ നമ്മടെ chunk aanu.. stry varunathokke site il kanarund…. ennalum annokke ntho vayiakn thonnilla… epo oru കൗതുകം…… വായിച്ച 2 പാർട്ടും അടിപൊളി ആയിട്ടുണ്ട്. .sry for the late.❤

  3. സ്നേഹിതൻ

    Kidiloskii??

  4. പൊന്നു.?

    Super….. kidolski….

    ????

  5. അവസാനം ചോദിച്ചതിനുള്ള ഉത്തരം ആദ്യം തരാം. തുടരണം.

    പിന്നെ ഈ അധ്യായത്തിലെ കഥാന്തരീക്ഷം ഒത്തിരി ഇഷ്ടമായി. സൂഫി സംഗീതവും നാടൻ പാട്ടുകളുമൊക്കെ ഒരുപാടിഷ്ടമായി. ഷഹാന കൂടെക്കൂടെ ദുസ്വപ്നങ്ങൾ കാണുന്നത് നിഗൂഢമാക്കി നിർത്തുന്നതിൽ ഭംഗിയുണ്ട്.

    പോലീസ് കോൺഫറൻസ് എന്തെനിന്നുള്ളത് അടുത്ത അധ്യായത്തിൽ ആയിരിക്കാം അല്ലെ?

    1. താങ്ക്യൂ ചേച്ചി
      ❤️❤️❤️❤️❤️❤️❤️❤️

  6. ബ്രോ ഒന്നാം ഭാഗത്തില്‍ അടിത്തറ വരുന്നതെ ഉണ്ടായിരുന്നല്ലോ , രണ്ടു ആയപ്പോള്‍ ധാരണ കീട്ടി, വായിക്കാന്‍ സുഖമുള്ള എഴുത്താണു, ഓരോ ഭാഗത്തും ആ രഹസ്യങ്ങള്‍ സൂക്ഷിച്ചു കൊണ്ടുപോകുന്ന കയ്യടക്കം ഒരുപാട് നന്നായിരിക്കുന്നു,എനിക്കു വളരെ ഇഷ്ടം ആയി.
    ഒരു ചെറിയ ഒരു സജഷന്‍ എനിക്കു തോണിയത് പറയുന്നു എന്നു മാത്രം ഒന്നാം ഭാഗത്തിലും രണ്ടാ0 ഭാഗത്തിലു0 കഥക്കു ശേഷം ആ രഹസ്യങ്ങളെ കുറിച്ചുളത്ത് എപ്പോളും എല്ലാ ഭാഗങ്ങളിലും അങ്ങനെ വേണ്ടന്നു ഒരു കൊച്ചു സജഷന്‍- ആദ്യം ഞങ്ങള്‍ വായനക്കാര്‍ ഉള്ളില്‍ ചിന്തിക്കട്ടെ എന്തൊക്കെ ആകാ0 ഞങ്ങള്‍ അറിയേണ്ടത് ആയ രഹസ്യങ്ങള്‍ എന്നുള്ളത്…( പൂര്‍ണംയും വേണ്ട എന്നല്ല ഒരു നാലോ അഞ്ചോ ചാപ്റ്ററുകള്‍ ക്കിടയില്‍ മതി -അഭിപ്രായം മാത്രം ആണ് ,,,എല്ലാം എഴുത്തുകാരന്റെ ഇഷ്ടം ………….ഇതുവരെ വലരെ നന്നായി

    1. താങ്ക്യൂ ഹർഷൻ ബ്രോ..❤️❤️
      അടുത്ത ഭാഗങ്ങളിൽ ഞാൻ അത് ഒഴിവാക്കിയിരുന്നു..എനിക്കും അത് നിങ്ങൾ സ്വയം ചിന്തിക്കട്ടെ എന്ന് തോന്നി..?

Leave a Reply

Your email address will not be published. Required fields are marked *