“ഈ കല്യാണോം കഴിഞ്ഞ് പ്രായോം കടന്ന പെണ്ണുങ്ങളില് ഈ ചെക്കമ്മാര് ഇദ് എന്ത് കണ്ടിട്ടാ ങ്ങനെ നോക്കണേന്നാ നിയ്ക്ക് മനസ്സിലാവാത്തെ!”
ബൈക്കില്‍ അവന്‍റെ പിമ്പില്‍ ഇരുന്നു കൊണ്ട് ചേച്ചി പറഞ്ഞു.
“എന്ത് കണ്ടിട്ടാന്നാ?”
ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് കൊണ്ട് വിവേക് ചോദിച്ചു.
“എന്താ കാണാനില്ലാത്തെ ന്‍റെ ചേച്ച്യേ? ഒരു തങ്ക വിഗ്രഹം പോലെ, സൌന്ദര്യത്തിന്‍റെ നെറകുടം പോലെ അങ്ങനെ നിക്ക്വല്ലേ ന്‍റെ പുന്നാര ചേച്ചി…”
അവളുടെ മുഖം ലജ്ജയിലും സന്തോഷത്തിലും നിറഞ്ഞു തിമര്‍ക്കുന്നത് മിററിലൂടെ അവന്‍ കണ്ടു.
അപ്പോള്‍ ആ സൌന്ദര്യം പതിന്മടങ്ങ് കൂടുന്നതും.
“അധികം വര്‍ണ്ണിക്കാണ്ട് സൂക്ഷിച്ച് ഓടിച്ചേ നീയ്…”
ഉള്ളിലെ സന്തോഷം വാക്കുകളില്‍ കാണിക്കാതെ അവള്‍ അവനോട് പറഞ്ഞു.
ചേച്ചിയുടെ വിവാഹം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷങ്ങളായി.
അളിയന്‍ ഇപ്പോള്‍ നെതെര്‍ലാന്‍ഡ്സിലാണ്.
അവിടെ എംബസ്സിയില്‍ ഉദ്യോഗസ്ഥനാണ്.
ചേച്ചിയും കഴിഞ്ഞ വര്‍ഷം വരെ അവിടെയായിരുന്നു.
ആ നാട്ടിലെ അതിശൈത്യം ചേച്ചിയ്ക്ക് തുടരെ അസുഖങ്ങള്‍ വരുത്തിയപ്പോള്‍ എടുത്ത തീരുമാനാണ് തിരികെ നാട്ടില്‍ വന്നു താമസിക്കാന്‍.
അളിയന്റെ അച്ഛനും അമ്മയും നേരത്തെ മരിച്ചുപോയി.
രണ്ടു ജ്യേഷ്ടന്മാരും രണ്ടു സഹോദരികളുമാണ് അളിയനുള്ളത്.
അവരൊക്കെ കുടുംബമായി വേറെയിടങ്ങളില്‍ ആണ് താമസം.
അതുകൊണ്ടാണ് ചേച്ചി വീട്ടില്‍ നില്‍ക്കുന്നത്.
വീട്ടില്‍ അച്ഛനുമമ്മയ്ക്കും വലിയ സന്തോഷവും.
“അമ്പലത്തി വരുണോമ്മാര് മാത്രമല്ലല്ലോ…”
ബൈക്ക് മുമ്പോട്ട് നീങ്ങവേ വിനീത അവനോട് പറഞ്ഞു.
“നിന്‍റെ കൊറച്ച് വഷള് ഫ്രാണ്ട്സില്ല്യെ? എപ്പഴും അതും ഇതും പറഞ്ഞ് വീട്ടി വരണ അവമ്മാര്?