“ദേ, നീ എന്‍റെ വായീന്ന് നല്ലത് കേക്കും കേട്ടോ വിവേകെ…വേണ്ടാത്തത് പറഞ്ഞാ…”
ബൈക്ക് അപ്പോള്‍ കുഞ്ഞിരാമപ്പണിക്കരുടെ പാടവരമ്പിനടുത്തുള്ള പാതയിലേക്ക് തിരിഞ്ഞു.
“എന്താ ആക്റ്റിങ്ങ്…”
വിവേക് ചിരിച്ചു.
“സ്വരത്തിലെ ദേഷ്യോം മോഖത്തെ നാണോം അത്രക്കങ്ങു മാച്ചാവണില്ല്യല്ലോ ന്‍റെ ചേച്ച്യേ…”
അപ്പോഴാണ് വിനീത അറിയുന്നത് മിററിലൂടെ വിവേക് തന്നെ ശ്രദ്ധിക്കുന്ന കാര്യം.
അപ്പോഴവളുടെ നാണം ഒന്നുകൂടി കൂടി.
സൌന്ദര്യവും.
“പിന്നെ നാണം ഒന്നും വരുന്നില്ല! ഞാന്‍ എന്തിനാ നാണിക്കുന്നെ?”
“അതാ ഞാനും ചോദിക്കണേ! ചേച്ചി എന്തിനാ നാണിക്കണേ?”
അവന്‍ ചിരിച്ചു.
അവനെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അവളും.
അവള്‍ പക്ഷെ ഒന്നും മിണ്ടിയില്ല.
“നാണം എന്തിനാ എന്ന് ഞാന്‍ പറയട്ടെ?”
അവന്‍ ചോദിച്ചു.
“നീ മര്യാദക്ക് വണ്ടിയോടിക്ക് ചെറുക്കാ…”
അവള്‍ പുഞ്ചിരി വിടാതെ പറഞ്ഞു.
“വണ്ടിയൊക്കെ ഓടിച്ചോളം… നല്ല ചുള്ളമ്മാര് പിള്ളേര് മെനക്കെട്ട് വീട്ടി വരണത് ചേച്ചിയെ കാണാന്‍ ആന്ന് അറിയുമ്പോ ആര്‍ക്കാ ഇച്ചിരെ നാണം ഒക്കെ വരാത്തെ?”
അവന്‍ പിന്നെ മിററിലേക്ക് നോക്കി.
ചേച്ചി കൈത്തലം കൊണ്ട് മുഖം പാതി മറച്ച് നാണത്താല്‍ പൂത്തുലഞ്ഞ് പുഞ്ചിരിക്കുകയാണ്.
അത് കണ്ടപ്പോള്‍ അവന്‍ ഒന്നമ്പരന്നു.
ഈശ്വരാ, എന്തൊരു ഭംഗിയാണ്!
“അതിനവംമാര് വീട്ടി വരണത് എന്നെ കാണാന്‍ ആ?”
അവള്‍ നാണിച്ച് ചോദിച്ചു.