എന്റെ കണ്ണിലൂടെ കണ്ണുനീർ ധാരയായി ഒഴുകി ഈ ലോകത്തിൽ എനിക്കിനി ആരുമില്ല ല്ലേ ഞാൻ വെറും അനാഥനായല്ലേ ഞാൻ വാവിട്ടു നിലവിളിച്ചു അങ്ങനെ പറയല്ലേ മോനെ ഞങ്ങൾ എല്ലാം നിന്റെ കൂടെയുണ്ട് എന്നെ കുറെ നേരം ആശ്വസിപ്പിച്ചു അവർ മടങ്ങി കഴിഞ്ഞാണ് അജയൻ റൂമിലേക്ക് വന്നത് കുറെ നേരം ഞങ്ങൾ രണ്ടു പേരും കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു
എടാ എന്താ ശരിക്കും സംഭവിച്ചത്
ഞാൻ അവനോട് ചോദിച്ചു
അളിയാ അവൾ നിനക്കിട്ടു പണിതതാടാ അവള് തന്നാ നിന്നെ തല്ലാൻ ആളെ നിർത്തിയതും
ഇല്ല ഞാൻ വിശ്വസിക്കില്ല എന്റെ ഷെറിൻ ഒരിക്കലും എന്നോടിങ്ങനെ ചെയ്യില്ല നിന്നെ ആരോ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചതാ ഞനവൾക്ക് വേണ്ടി വീറോടെ വാദിച്ചു
നിന്റെ ഷെറിൻ ടാ ആ കാട്ടവരാതി തന്നെയാ നിന്റെ ബൈക്കിൽ ആ പൊതി വെച്ചത് അവള് തന്നാ പോലീസിനെ വിളിച്ചു വരുത്തിയതും അന്ന് വൈകിട്ട് 4 മണിക്ക് തിരുവനന്തപുരത്തു നിന്നു വന്ന അവളുടെ അപ്പനും അവളും കൂടി പോലീസ് സ്റ്റേഷനിൽ വന്നു അതെല്ലാം അവിടന്ന് നഷ്ടപ്പെട്ടതാന്ന് മൊഴിയും കൊടുത്തു
ഇല്ലെടാ അതവളുടെ അപ്പൻ നിർബന്ധിച്ചപ്പോ ചെയ്തു പോയതാവും
പിന്നെയവൾ സത്യം പറഞ്ഞ കൊണ്ടാവും കേസ് ഇല്ലാതെ പോയത്
കേസ് ഇല്ലാതെ പോയത് എങ്ങനാന്നു ഞാൻ പറയാം അതിനു മുൻപ് നീയിതൊന്ന് വായിച്ചു നോക്ക് അവൾ എഴുതി കൊടുത്ത പരാതിയാ അവൻ പോക്കറ്റിൽ നിന്നും ഒരു പേപ്പർ എടുത്തു നീട്ടി
ഞാനത് വാങ്ങി വായിച്ചു അവളുമായി സൗഹൃദം നടിച്ചു അവളുടെ വീട്ടിലെ എല്ലാ കാര്യങ്ങളും മനസ്സിലാക്കിയ ഞാൻ അവളുടെ പപ്പാ അന്നേ ദിവസം തിരുവനന്തപുരത്തു പാർട്ടി മീറ്റിംഗ് നു പോവുമെന്നും രണ്ടു ദിവസം കഴിയാതെ മടങ്ങി വരില്ലെന്നും അവളിൽ നിന്നറിഞ്ഞത് പ്രകാരം കള്ള താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നു മോഷണം നടത്തി എന്നാണ് അതിൽ എഴുതിയിരുന്നത് വാതിലിൽ നിന്നു കിട്ടിയ ഫിംഗർ പ്രിന്റ് അത് ശരി വെക്കുന്നതുമായിരുന്നു

അഭിപ്രായങ്ങൾ അറിയിക്കുന്ന എല്ലാവർക്കും നന്ദി
കൊള്ളാം…… നല്ലൊരു ട്വിസ്റ്റ്…..🥰🥰
😍😍😍😍
അപ്പൊ അജയൻ ആണല്ലേ വില്ലൻ 🙄, എന്ന് എന്റെ മനസ് പറയുന്നു
കൊള്ളാം
❤️❤️❤️