അപ്പൊ അവളുടെ പപ്പാ അന്ന് രാത്രി വന്നില്ലേ ഞാൻ ചോദിച്ചു
അയാൾ പിറ്റേ ദിവസം വൈകിട്ടാണ് തിരുവനന്തപുരത്തു നിന്നു വന്നത് മോഷണ മുതലും പ്രതിയെയും കിട്ടിയല്ലോ നിന്നെ ഒരിക്കലും പുറത്തിറങ്ങാത്ത വിധം പൂട്ടാൻ ആയിരുന്നു അയാൾ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞിരുന്നത്
പിന്നെ എങ്ങനെ ഈ കേസ് ഇല്ലാതെ ആയി
അവൻ കുറച്ചു സമയം നിശബ്ദനായി
പറയെടാ എന്താ ഇതിനിടയിൽ സംഭവിച്ചേ
അളിയാ നീ എന്നോട് ക്ഷമിക്കണം ഞാൻ നിന്നോട് വലിയൊരു തെറ്റ് ചെയ്തു
എന്താടാ നീ കാര്യം പറ
അവളുടെ വാലായി നടക്കുന്ന ഒരു സാറാ തോമസില്ലേ നീ ഷെറിനോട് കൂടുതൽ അടുപ്പം കാണിക്കുന്നത് കണ്ടപ്പോ അവളെന്നോട് പറഞ്ഞിരുന്നു
ഇലക്ഷന് തോറ്റതിൽ അവൾക്കു നിന്നോട് തീർത്താൽ തീരാത്ത പകയുണ്ട് നിന്നെയും നിന്റെ അച്ഛനെയും അമ്മയെയും നാറ്റിച്ചു ഈ നാട്ടിൽ നിന്നു തന്നെ ഓടിക്കുന്ന തരത്തിലുള്ള പണി അവൾ ഒരുക്കുന്നുണ്ട് എന്ന് ഷെറിൻ സാറ തോമസിനോട് പറഞ്ഞു എന്ന് നിന്നോട് സൂക്ഷിക്കണം എന്ന് പറയാനും പറഞ്ഞു പക്ഷെ നീയങ്ങനെ ഒരു പെണ്ണിന്റെ വലയിൽ വീഴില്ല വീണാലും അത് ആദ്യം ഞാനറിയും എന്ന എന്റെ ഓവർ കോൺഫിഡൻസു കൊണ്ട് ഞാനത് നിന്നോട് പറഞ്ഞില്ല
പക്ഷെ നിങ്ങൾ തമ്മിൽ അടുപ്പത്തിലായി എന്നെനിക്കു തോന്നിയപ്പോ ഇത് പറയാനാ അന്ന് ഞാൻ നിന്നെയും കൂട്ടി പുറത്തു പോന്നത് പക്ഷെ അന്നത് പറഞ്ഞിട്ടും കാര്യമില്ല എന്നെനിക്കു ബോധ്യമായ കൊണ്ടാ ഞാൻ……
നിങ്ങൾ ലൈബ്രറിയിൽ വെച്ച് കണ്ട അന്ന് ഞാൻ ആദ്യം ഒരു വീഡിയോ ക്യാമറ റെക്കോർഡ് മോഡിൽ ആക്കി ആ ഷെൽഫിൽ ഒളിപ്പിച്ചു വെച്ചിരുന്നു അന്ന് വൈകിട്ട് എന്റെ കയ്യിലെ കറുത്ത ബാഗ് എന്താണെന്നു നീ ചോദിച്ചില്ലേ അതാ ക്യാമറ ആയിരുന്നു നിങ്ങളവിടെ ചെയ്തതെല്ലാം ഞാനതിൽ ഷൂട്ട് ചെയ്തിരുന്നു അവൾ എന്തെങ്കിലും പണിയാൻ ശ്രമിച്ചാൽ ഒരു മറുപണി കൊടുക്കാൻ വേണ്ടി ചെയ്‌തതാ

അഭിപ്രായങ്ങൾ അറിയിക്കുന്ന എല്ലാവർക്കും നന്ദി
കൊള്ളാം…… നല്ലൊരു ട്വിസ്റ്റ്…..🥰🥰
😍😍😍😍
അപ്പൊ അജയൻ ആണല്ലേ വില്ലൻ 🙄, എന്ന് എന്റെ മനസ് പറയുന്നു
കൊള്ളാം
❤️❤️❤️