അതു ഞാൻ അവളുടെ അപ്പനെ കാണിച്ചു കൊടുത്തു ഭീഷണി പെടുത്തിയ കൊണ്ടാ കേസ് അവര് പിൻവലിച്ചത് കാസറ്റ് അയാൾ വാങ്ങി പക്ഷെ മാസ്റ്റർ കോപ്പി ഇപ്പോഴും എന്റെ കയ്യിൽ തന്നെയുണ്ട് വേറെ പ്രിന്റ് ഒന്നുമില്ലന്നും ഇനി അതു മൂലം അവർക്കൊരു ബുദ്ധിട്ടും ഉണ്ടാവില്ല ന്നും തിരിച്ചു നമ്മളെയും ബുദ്ധിമുട്ടിക്കില്ല ന്നും എസ് പി ഓഫീസിൽ എന്നെ വിളിച്ചു എഴുതി ഒപ്പ് ഇടീച്ചു വാങ്ങി അങ്ങനെയാ കേസ് തീർന്നു പോയത് പക്ഷെ നിന്റെ നഷ്ട്ടം അതു കൊണ്ടൊന്നും തീരുന്നില്ല ല്ലോ അവളെ സ്വസ്ഥമായി ഞാൻ ജീവിപ്പിക്കില്ല പകരം പോവുന്നത് എന്റെ ജീവൻ ആണെങ്കിൽ കൂടിയും അവന്റെ കണ്ണുകളിൽ പക എരിയുന്നത് ഞാൻ കണ്ടുകുറച്ചു ദിവസം കൂടി കഴിഞ്ഞപ്പോൾ ഡിസ്ചാർജ് ആയി ഞാൻ അജയന്റെ കൂടെ അവന്റെ വീട്ടിലേക്കു പോയി പുറത്തിറങ്ങാതെ കുറെ ദിവസം അടച്ചു മൂടി ഇരുന്നു
അളിയാ സൗദിയിലെ ഒരു ഓയിൽ കമ്പനിയുടെ മാനേജർ പോസ്റ്റിലേക്ക് ഒരൊഴിവ് വന്നിട്ടുണ്ടായിരുന്നു ഞാൻ നിന്റെ സർട്ടിഫിക്കറ്റ് വെച്ചു അപേക്ഷ വെച്ചു നാളെ കഴിഞ്ഞു ബാംഗ്ലൂർ വെച്ചു ഇന്റർവ്യൂ അത് പാസ്സായാൽ 10 ദിവസത്തിനുള്ളിൽ ജോലിക്ക് കയറണം നിന്റെ പാസ്പോർട്ട് സർട്ടിഫിക്കറ്റ് ബാങ്കിലെ പാസ്സ് ബുക്ക് അത്യാവശ്യം ഡ്രസ്സ് എല്ലാം ഞാൻ വീട്ടിൽ നിന്നും എടുത്തു കൊണ്ട് വന്നിട്ടുണ്ട് നീയിനി ഇവിടെ നിൽക്കണ്ട നാളെ വൈകിട്ടുള്ള ബസിൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്
ടാ നീ…… എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി
വേണ്ടടാ നീയിനി ഈ നാട്ടിൽ നിന്നാൽ ശരിയാവില്ല ഇവിടുത്തെ നാറിയ നാട്ടുകാർ നിന്നെ മറ്റൊരു കണ്ണിൽ കാണുന്നത് എനിക്ക് സഹിക്കില്ല അതാ ഞാൻ….

അഭിപ്രായങ്ങൾ അറിയിക്കുന്ന എല്ലാവർക്കും നന്ദി
കൊള്ളാം…… നല്ലൊരു ട്വിസ്റ്റ്…..🥰🥰
😍😍😍😍
അപ്പൊ അജയൻ ആണല്ലേ വില്ലൻ 🙄, എന്ന് എന്റെ മനസ് പറയുന്നു
കൊള്ളാം
❤️❤️❤️