കോടി കണക്കിന് ഡോളർ നഷ്ട്ടം വന്നു പക്ഷെ അതിന്റെ ഇരട്ടി തിരിച്ചു പിടിക്കാനുള്ള കഴിവ് എന്റെ സുഹൃത്തിനു ഉണ്ടായിരുന്നു വർഷങ്ങൾ അതി വേഗം കടന്നു പോയി കാലം എന്റെ മനസ്സിലെ മുറിവുണക്കി
ചെയാങ് അവന്റെ നാട്ടിലേക്ക് തിരിച്ചു പോയി കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഞാനും തിരിച്ചു പോരാൻ തീരുമാനിച്ചു
മുനീർ ഞാൻ പോവാൻ തന്നെ തീരുമാനിച്ചു നീ പോരുന്നോ നമുക്ക് നാട്ടിൽ ഒരു സ്ഥാപനം തുടങ്ങാം ഞാൻ അവനോട് ചോദിച്ചു
ഞാൻ വരുന്നില്ല ങ്ങള് പൊക്കോളിൻ പിന്നെ പോവുമ്പോ ഒരു പെട്ടി തരാം അതൊന്നു പറ്റുമെങ്കിൽ എന്റെ നാട്ടിൽ കൊണ്ട് പോയി കൊടുക്കിൻ
ശരി ഞാൻ അടുത്ത ആഴ്ച ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്
കൺഫോം ആയിട്ട് ഡേറ്റ് പറയാം
നീണ്ട കാലത്തെ പ്രവാസ ജീവിതം കഴിഞ്ഞു ഞാൻ കോഴിക്കോട് എയർ പോർട്ടിൽ വൈകിട്ട് 4 മണിയോടെ വിമാനമിറങ്ങി
മുനീറിന്റെ ഒരു വലിയ പെട്ടിയല്ലാതെ എന്റെ കയ്യിൽ ഒരു ചെറിയ ട്രോളി ബാഗ് മാത്രമേ ഉണ്ടായിരുന്നുള്ളു
പുറത്തു വന്നു എയർ പോർട്ടിൽ നിന്നും ഒരു ടാക്സി വിളിച്ചു ടൗണിൽ നിന്നും ഒരുപാട് അകലെയല്ലാത്ത ഒരു ഹോട്ടലിൽ റൂം എടുത്തു അത്യാവശ്യം വേണ്ട സാധനങ്ങൾ വാങ്ങണം ഡ്രസ്സടക്കം എല്ലാം മുനീറിന് കൊടുത്തിട്ടാണ് പോന്നത് ഞാൻ ഒരു ഓട്ടോ വിളിച്ചു ചേട്ടാ അടുത്തുള്ള സൂപ്പർ മാർക്കറ്റിലേക്കു വിട്ടോ
സാറെ ഇവിടന്നു മേടിക്കുന്നതിലും നല്ലത് ടൗണിൽ പോകുന്നതാ അങ്ങോട്ട് പോയാലോ
ശരി എന്നാ അങ്ങോട്ട് പോവട്ടെ
പോവുന്ന വഴി ഒരു സെക്കന്റ് കാർ ഷോറൂം കണ്ടു
ചേട്ടാ വണ്ടി ആ ഷോറൂമിൽ ഒന്നു നിർത്തിയെ

അഭിപ്രായങ്ങൾ അറിയിക്കുന്ന എല്ലാവർക്കും നന്ദി
കൊള്ളാം…… നല്ലൊരു ട്വിസ്റ്റ്…..🥰🥰
😍😍😍😍
അപ്പൊ അജയൻ ആണല്ലേ വില്ലൻ 🙄, എന്ന് എന്റെ മനസ് പറയുന്നു
കൊള്ളാം
❤️❤️❤️