ആരാന്നറിയില്ല നമ്മുടെ ചാച്ചന്റെ (അവളുടെ അപ്പൻ നാട്ടിലറിയപ്പെടുന്നത് ചാച്ചൻ എന്നാണ് ) വഴിയിൽ നിന്നും വണ്ടിയും തള്ളി കൊണ്ടു വരുന്നു ആരാ ന്നു ചോദിച്ചപ്പോ അവനു ഭയങ്കര മൊട
വല്ല കള്ളനുമായിരിക്കും ബൈക്ക് മോഷ്ടിച്ചോണ്ട് പോവുന്നതാവും
എന്റെ പൊന്നു ചേട്ടന്മാരെ ഞാൻ കള്ളനൊന്നുമല്ല ഇതെന്റെ സ്വന്തം വണ്ടിയാ ഇവിടെ വന്നപ്പോ ഓഫായി പോയ കൊണ്ട് തള്ളിയതാ
രണ്ടു മൂന്ന് പേർ ചേർന്ന് എന്റെ വണ്ടി പിടിച്ചുയർത്തി ഞാൻ പതിയെ എഴുനേറ്റ് ബൈക്ക് ഉയർത്തിയപ്പോൾ അതിന്റെ ബാഗിൽ നിന്നും ഒരു പ്ലാസ്റ്റിക് കവർ താഴേക്കു വീണു ഒരാൾ അതെടുത്തു തുറന്നു 3 സ്വർണ്ണ മാല രണ്ടു ജോഡി കമ്മൽ നൂറിന്റെ ഒരു കെട്ട് നോട്ട് അച്ചായോ ഇത് പണിയാ കേട്ടോ ദേ ഇങ്ങോട്ട് നോക്കിയേ അയാൾ ആ കവർ ബൈക്കിന്റെ സീറ്റിലേക്കു വെച്ചു ഇവൻ കള്ളൻ തന്നെയാ കൂട്ടത്തിൽ ആരോ വിളിച്ചു പറഞ്ഞു പിന്നെ മുഖമടച്ചുള്ള ഒറ്റ അടിയായിരുന്നു വീഴാതിരിക്കാൻ ഞാൻ ബൈക്ക് ൽ കയറി പിടിച്ചു ബൈക്കോട് കൂടി മറിഞ്ഞു വീണു രണ്ടു കാലുകളും ബൈക്ക് ന്റെ അടിയിൽ പെട്ടു കിടന്ന എന്നെ വന്നവരെല്ലാം ചവിട്ടിക്കൂട്ടി ഞാൻ കള്ളനല്ല ന്നു ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു എങ്കിലും ആരുമത് ശ്രദ്ധിച്ചില്ല
കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു ജീപ്പ് അവിടെ വന്നു നിന്നുഎന്താടാ ഇവിടെ മാറി നിക്കെടാ മയിരുകളെ ബൂട്ടിന്റെ ശബ്ദവും തെറി വിളിയും കൂടി ആയപ്പോൾ അത് പോലീസ് ആണെന്ന് മനസിലായി എന്റെ തലയിൽ എവിടെയോ മുറിവുണ്ടായി രക്തം ഒഴുകി കണ്ണു തുറക്കാൻ പറ്റുന്നുണ്ടായില്ല രണ്ടു പോലീസുകാർ ചേർന്ന് എന്നെ പിടിച്ചെഴുനെൽപ്പിച്ചു സാറെ അവൻ കള്ളനാ എങ്ങണ്ട് നിന്നു കുറെ സ്വർണ്ണവും പൈസയും മോഷ്ടിച്ചു കൊണ്ടു വരുന്ന വഴിയാ

അഭിപ്രായങ്ങൾ അറിയിക്കുന്ന എല്ലാവർക്കും നന്ദി
കൊള്ളാം…… നല്ലൊരു ട്വിസ്റ്റ്…..🥰🥰
😍😍😍😍
അപ്പൊ അജയൻ ആണല്ലേ വില്ലൻ 🙄, എന്ന് എന്റെ മനസ് പറയുന്നു
കൊള്ളാം
❤️❤️❤️