എന്താ ചേടത്തി ഇത് വരെ പോയില്ലേ
ഇല്ല സാറ് വന്നിട്ട് പോവാം ന്നു കരുതി
പൈസ വല്ലതും ബാക്കിയുണ്ടോ കിട്ടാൻ
ഇല്ല ഞാൻ സാറിനെ തരാനുള്ളു
അതു നിങ്ങൾ തരണ്ട വേറെ വല്ലതും വേണോ
വേണ്ട എനിക്ക് ഒരു പണി ശരിയായിട്ടുണ്ട് അത് പറയാൻ നിന്നതാ
അത് കൊള്ളാലോ സാബുവാണോ ശരിയാക്കിയേ
അല്ല ഒരാളിന്ന് വിളിച്ചു അയാളുടെ വീട്ടിൽ നിൽക്കാൻ ഒരാള് വേണം ന്നു പറഞ്ഞു അയാളുടെ ഭാര്യ പ്രസവിച്ചു കിടക്കുവാ ഭക്ഷണം ഉണ്ടാക്കാനും കൊച്ചിനെ നോക്കാനുമൊക്കെ
ന്നിട്ട് ചേടത്തി പോവുന്നുണ്ടോ
പോയേക്കാം വെറുതെ ഇരുന്നിട്ട് കാര്യമില്ല ല്ലോ
വിളിച്ച ആളുടെ പേര് പറഞ്ഞോ
അജയൻ ന്നോ മറ്റോ ആണ് നാളെ രാവിലെ 8മണിക്ക് ഇവിടെ വരാം ന്നാ പറഞ്ഞെ
അപ്പൊ കോളടിച്ചല്ലോ വലിയ ആളായികഴിഞ്ഞാ ഈ പാവപെട്ടവരെ മറക്കല്ലേ വല്ലപ്പോളും വന്നു ഇവിടെ ഒന്നു വൃത്തിയാക്കിയിടണം
പൊ സാറെ കളിയാക്കാതെ സാറ് എപ്പോ വിളിച്ചാലും ഞാൻ വരും
ന്നാ ശരി പൊക്കോ അവർ പോയി
അവർക്കു പോവാൻ വല്ല്യ മനസൊന്നുമില്ലാരുന്നു പിന്നെ സാർ ടൂർ പോവാ ന്നു പറഞ്ഞ കൊണ്ടാ ഇല്ലേൽ അവരു പോവില്ലാരുന്നു സവിത പറഞ്ഞു
അതെനിക്കറിയാവുന്ന കൊണ്ടല്ലേ ഞാൻ അങ്ങനെ പറഞ്ഞെ അവർക്കിത്തിരി ഭരണം കൂടി തുടങ്ങിയ കൊണ്ട് ഞാൻ അവരെ ഒഴിവാക്കിയതാ
അപ്പോ പോവുന്നില്ലേ
എങ്ങോട്ട്
സൗദിക്ക്
എന്റെ പൊന്നു സവിതെ പത്തു പതിമൂന്ന് കൊല്ലം അവിടെ കിടന്നു പട്ടി പണിയെടുത്തു മടുത്തിട്ടാ ഞാൻ ഇങ്ങോട്ട് പോന്നത് ഇനി അങ്ങോട്ട് ചെന്നു കേറാൻ എനിക്ക് വട്ടൊന്നുമില്ല
അവരെ വിളിച്ച അജയൻ എന്റെ ഫ്രണ്ടാ അവൻ ഒരാളെ നോക്കുന്നുണ്ടായിരുന്നു അവനിപ്പോ ഒരു പണിക്കാരിയുമായി എന്റെ തലയിൽ നിന്നും അതൊഴിവാകുകയും ചെയ്തു

കിടു….. ഈ പാർട് പാർട്ടും പൊളിച്ചൂട്ടോ…..🔥🔥🔥
😍😍😍😍
താങ്ക്സ് 🥰