സാർ കൊള്ളാലോ
അതേ അവരുള്ള കൊണ്ട് ഞാൻ പറയാഞ്ഞതാ ഈ സാർ വിളി നിർത്തിക്കൂടെ
പിന്നെ വിനോദേട്ട ന്നു വിളിച്ചോട്ടെ
അത് മതി ശല്യത്തിന് കുട്ടിയമ്മ ഇല്ലാത്ത കൊണ്ട്
കുറച്ചു ദിവസം കൊണ്ട് ഞങ്ങൾ ഒരുപാട് അടുത്തു
വിനോദേട്ടൻ വിനുവേട്ടൻ ആയി സവിത സവികുട്ടനും
ഒരു ദിവസം അവൾ ചോദിച്ചു
വിനുവേട്ടന്റെ ബന്ധുക്കൾ ആരും ഇങ്ങോട്ട് വരാറില്ലേ ഇത്രയും നാളായിട്ട് ഞാൻ ആരെയും കണ്ടിട്ടില്ല ല്ലോ
ചുരുങ്ങിയ വാക്കുകളിൽ ഞാൻ എന്റെ ഫ്ലാഷ് ബാക്ക് പറഞ്ഞു
അപ്പൊ നിരാശ കാമുകൻ ആണല്ലേ അതാണ് കല്യാണം കഴിക്കാത്തത് ഞാൻ പറഞ്ഞ കാര്യങ്ങൾ അവൾ വളരെ ലാഘവത്തിലാണ് എടുത്തതു
പോടീ എനിക്ക് നിരാശ ഒന്നുമില്ല പിന്നെ വന്നിട്ട് കുറച്ചു മാസങ്ങൾ അല്ലെ ആയുള്ളൂ സ്വന്തമായി ഒരു വീട് കൂടി ആയിട്ട് നോക്കാം ന്ന് കരുതി അത്രേയുള്ളൂ
എന്താ വിനുവേട്ടന്റെ ഡിമാൻഡ്
ഒരു ഡിമാന്റുമില്ല പൊന്നെ നല്ലൊരു പെൺകൊച്ചു വേണം അത്രേയുള്ളൂ
എങ്കിൽ ഞാൻ ഒരു ആലോചന കൊണ്ടു വരട്ടെ സ്ത്രീധനം പത്തു പൈസ പോലും കിട്ടില്ല നല്ല സ്വഭാവമുള്ള ഒരു പാവം പെങ്കൊച്ചാ നിങ്ങൾ തമ്മിൽ നല്ല ചേർച്ചയും ആയിരിക്കും
ആ പാവം പെങ്കൊച്ചിന്റെ പേര് സവിത എന്നാണോ ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു
അയ്യേ ഞാനൊന്നുമല്ല
അതെന്നാടി ഒരു അയ്യേ ഞാനെന്താ അത്രയ്ക്ക് മോശപ്പെട്ട ആളാണോ ഓഹ് ഞാൻ ആരുമില്ലാത്തവൻ ആണല്ലോ അല്ലെ അനാഥൻ നിന്റെയൊന്നും സങ്കൽപ്പത്തിനൊത്ത ആളല്ല ല്ലോ ഞാൻ പോരാത്തതിന് നിരാശ കാമുകനും ഞാൻ സെന്റി വാരി വിതറി ഒന്നു പാളി അവളുടെ മുഖത്തേക്ക് നോക്കി ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു

കിടു….. ഈ പാർട് പാർട്ടും പൊളിച്ചൂട്ടോ…..🔥🔥🔥
😍😍😍😍
താങ്ക്സ് 🥰