സാബു ചേട്ടാ ഇത് വിലക്ക് കൊടുക്കുമോ എന്ന് ചോദിക്ക്
സാബു ഓണറുമായി സംസാരിച്ചു വില പറഞ്ഞു ഇരുപത്തി രണ്ടു ലക്ഷം എന്റെ വീട് പണിയുടെ കോൺടാക്ടർക്കു കൊടുക്കാൻ വേണ്ടി എടുത്തു വെച്ചിരുന്ന 10 ലക്ഷം അപ്പോ തന്നെ ടോക്കൺ കൊടുത്തു എഗ്രിമെന്റ് എഴുതി തിരിച്ചു പോരും വഴി സാബു പറഞ്ഞു
സാറെ അയാള് നമ്മളെ ഒന്ന് കളിയാക്കാൻ നോക്കിയതാ പക്ഷെ സാറ് ഇത്രേം പൈസ ടോക്കൺ കൊടുത്തപ്പോ അയാൾക്ക് അയ്യടാ ന്നായി പോയി 45ലക്ഷത്തിനു നാളെ വേണേൽ ആ വീട് ഞാൻ വിറ്റു തരാം
വേണ്ട സാബു ചേട്ടാ അത് വിൽക്കുന്നില്ല
പിന്നീട് കുറച്ചു ദിവസങ്ങൾ തിരക്ക് പിടിച്ചതായിരുന്നു പണിതു കൊണ്ടിരിക്കുന്ന വീടിന്റെ രണ്ടാം നില വാർക്ക വാങ്ങിയ വീടിന്റെ കുറച്ചു അറ്റകുറ്റ പണി
പഴയ ടൈൽസ് ബാത്രൂം ഫിറ്റിംഗ്സ് ക്ലോസെറ്റുകൾ വയറിംഗ് എല്ലാം മാറ്റി പുതിയതാക്കി വീട് മുഴുവൻ പെയിന്റ് അടിച്ചു ചുറ്റും മതില് കെട്ടി ഗേറ്റ് പിടിപ്പിച്ചു മുറ്റം മുഴുവൻ ടൈൽസ് ഇട്ട് നല്ലൊരു പൂന്തോട്ടം സെറ്റ് ചെയ്തു ഒരു ഇന്റീരിയൽ ഡിസൈനറെ കൊണ്ട് വന്നു എന്തൊക്കെ എവിടെയൊക്കെ വേണം ന്നു ഡിസൈൻ ചെയ്തു കർട്ടനുകൾ കട്ടിലുകൾ ബെഡ് സെറ്റി ടീവി ഫ്രിഡ്ജ് വാഷിംഗ് മെഷീൻ എന്നിങ്ങനെ ഒരു വീട്ടിലേക്കു വേണ്ട ഉപ്പു തൊട്ട് കർപ്പൂരം വരെ എല്ലാ സാധനങ്ങളും വാങ്ങി അതാതു സ്ഥാനത്ത് സെറ്റാക്കി ഇനി താമസിക്കാനുള്ള ആളുകൾ വന്നാൽ മാത്രം മതി
ഒരാഴ്ചയിൽ കൂടുതൽ ആയി ഓഫിസിലെ കാര്യങ്ങൾ നോക്കിയിട്ട് രാത്രി വളരെ വൈകിയാണ് വന്നത് എങ്കിലും ഞാൻ സിസ്റ്റം ഓൺ ചെയ്തു അകൗണ്ട്സ് നോക്കി 87 ലക്ഷം രൂപയുടെ ലാഭം ആദ്യം ഉണ്ടായിരുന്നത് കൂടാതെ ആയിരത്തോളം ഓഹരികളും വാങ്ങിയിട്ടുണ്ട് കൊള്ളാലോ പെണ്ണ് പണി പഠിച്ചു ഭാഗ്യവും ബുദ്ധിയും ഒരുമിച്ചുണ്ടവൾക്ക് നാളെ സൺഡേ ആണു കുറച്ചു നേരം കൂടുതൽ ഉറങ്ങണം ന്നു കരുതി ഞാൻ ഉറങ്ങാൻ കിടന്നു

Thank you all
വൗ….. കിടു.🔥🔥
നല്ലൊരു പര്യവസാനം തന്നതിന് ഒരുപാട് നന്ദി….😘😘🥰🥰
😍😍😍😍
Thank you
Kollam bro
super bro
ഇന്നാണ് ഒന്നിച്ച് ഫുൾ വായിച്ചത്.നല്ല സ്പീഡ് ആയിരുന്നു.അര മണിക്കൂർ കൊണ്ട് മൊത്തം വായിച്ച് തീർന്നു
adipoli bro👍🏻