വിശുദ്ധ വേശ്യ 🫖 1 [Teena John] 24

​മായയുടെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി. ഇത്രയും വലിയൊരു ചതിയിലും അവൾ ഒരു പ്രതീക്ഷ മുറുകെ പിടിക്കുന്നു.

​”ഇന്ന് രാത്രി നിന്നെ കാണാൻ ഒരാൾ വരും. അയാൾ കുറച്ചു പരുക്കനാണ്. നീ പേടിക്കരുത്. കണ്ണുകൾ അടച്ചുപിടിച്ചാൽ മതി. പാലക്കാട്ടെ നിന്റെ പാടത്തെയും കരിമ്പനകളെയും ഓർക്കുക. ശരീരം അവർക്ക് വിട്ടുകൊടുക്കുക, പക്ഷെ നിന്റെ മനസ്സ് നിന്റേതായി തന്നെ വെക്കുക,” മായ എനിക്ക് ഉപദേശങ്ങൾ നൽകി.

​വൈകുന്നേരമായപ്പോൾ മാതമ്മ എനിക്ക് പുതിയൊരു പട്ടുസാരി തന്നു. ചുവന്ന നിറത്തിലുള്ള ആ സാരി കാണാൻ നല്ല ഭംഗിയായിരുന്നു. പക്ഷേ അത് എനിക്ക് ഒരു ശവക്കച്ച പോലെയാണ് തോന്നിയത്. അവർ എന്റെ മുഖത്ത് വീണ്ടും ചായങ്ങൾ പൂശി. മുടിയിൽ മുല്ലപ്പൂവ് വെച്ചു തന്നു.

​”ചിരിക്കണം സീതേ… വരുന്നവൻ പണം തരുന്നത് നിന്റെ ഈ ചിരിക്കാണ്,” മാതമ്മ ഓർമ്മിപ്പിച്ചു.
​രാത്രി പത്തുമണിയായപ്പോൾ മുറിയിലേക്ക് അയാൾ വന്നു. തടിച്ച ശരീരം, പരുക്കൻ ശബ്ദം. അയാൾ എന്റെ അരികിലേക്ക് വന്നപ്പോൾ ഞാൻ മായ പറഞ്ഞതുപോലെ കണ്ണുകൾ അടച്ചു.

എന്റെ ഗ്രാമത്തിലെ ആ കരിമ്പനക്കാറ്റും, അനിയൻ രാഘവന്റെ ചിരിയും ഞാൻ ഓർക്കാൻ ശ്രമിച്ചു. പക്ഷേ അയാളുടെ സ്പർശനം എന്നെ വീണ്ടും യാഥാർത്ഥ്യത്തിലേക്ക് വലിച്ചെറിഞ്ഞു.
​ആ രാത്രിയും കടന്നുപോയി. ഓരോ രാത്രിയും എന്റെ ഓരോ കഷ്ണങ്ങൾ മുറിച്ചു മാറ്റപ്പെടുകയായിരുന്നു. പണം… അതാണ് ഇവിടുത്തെ ദൈവം. ഒരു മാസം കഴിഞ്ഞപ്പോൾ മാതമ്മ എന്റെ കയ്യിൽ കുറച്ച് പണം തന്നു.
​”ഇത് നിന്റെ ആദ്യത്തെ ശമ്പളമാണ്. വീട്ടിലേക്ക് അയച്ചോ. മാധവൻ നായർ വഴി ഞാൻ ഇത് പാലക്കാട്ടേക്ക് എത്തിക്കാം,” അവർ പറഞ്ഞു.
​ആ പണം കയ്യിൽ വെച്ചപ്പോൾ എനിക്ക് വല്ലാത്തൊരു വിറയൽ തോന്നി. എന്റെ മാനം വിറ്റുകിട്ടിയ പണം. ഇത് കൊണ്ട് എന്റെ അമ്മ അരി വാങ്ങുമോ? എന്റെ അനിയൻ പുസ്തകം വാങ്ങുമോ? ആ പണത്തിന് അപ്പോൾ ചോരയുടെ മണമായിരുന്നു.

The Author

Teena John

"രതിർ മനോനുകൂലേfർഥേ മനസഃ പ്രവണയിതം"

Leave a Reply

Your email address will not be published. Required fields are marked *