രാവിലെ നേരം വെളുത്തു. ജനലിലൂടെ വന്ന വെളിച്ചത്തിന് പോലും ഒരു പ്രത്യേക പുതുമയുള്ളതുപോലെ വിസ്മയയ്ക്ക് തോന്നി. അവൾ പതുക്കെ എഴുന്നേറ്റ് അമ്മയുടെ അടുത്തേക്ക് ചെന്നു.
”അമ്മേ… ഞാൻ… ഞാൻ വലിയ കുട്ടിയായി,” അവൾ അമ്മയുടെ
ചെവിയിൽ മന്ത്രിച്ചു.
അത് കേട്ടതും സരസ്വതിയുടെ മുഖം സന്തോഷം കൊണ്ട് തിളങ്ങി. തന്റെ മകൾ ഒരു യുവതിയായി മാറിയിരിക്കുന്നു എന്ന തിരിച്ചറിവ് അവരിൽ വലിയൊരു ആവേശം ഉണ്ടാക്കി. അമ്മ അവളെ വാത്സല്യത്തോടെ നോക്കി തലയിൽ തലോടി.
”എന്റെ മോൾ വലുതായല്ലോ… ഇതൊക്കെ പെണ്ണുങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണെടി,” സരസ്വതി സന്തോഷത്തോടെ അവളെ കെട്ടിപ്പിടിച്ചു.
പിന്നെ ആ വാർത്ത വീട്ടിലാകെ പടർന്നു. അമ്മ വേഗം പോയി രാഘവനോടും അഭിജിത്തിനോടും ഈ കാര്യം പറഞ്ഞു. രാഘവന്റെ മുഖത്ത് ഒരു വലിയ അഭിമാനം തെളിഞ്ഞു. തന്റെ മകൾ കുട്ടിത്തം മാറി ഒരു വലിയ പെൺകുട്ടിയായിരിക്കുന്നു.
”ഇന്ന് നമുക്ക് ഇത് ആഘോഷിക്കണം. വിസ്മയയ്ക്ക് ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കിക്കൊടുക്ക്,” രാഘവൻ സന്തോഷത്തോടെ പറഞ്ഞു.
അഭിജിത്തും ഒരു കള്ളച്ചിരിയോടെ അവളെ നോക്കി. “അപ്പൊ എന്റെ കുഞ്ഞനിയത്തി ഇപ്പോൾ ഒരു വലിയ പെണ്ണായല്ലേ?” എന്ന് പറഞ്ഞ് അവൻ അവളെ കളിയാക്കി.
വിസ്മയയ്ക്ക് ആ നിമിഷം വല്ലാത്തൊരു സന്തോഷം തോന്നി.
അന്ന് ആ ഫ്ലാറ്റിലാകെ ഒരു ചെറിയ ആഘോഷത്തിന്റെ പ്രതീതിയായിരുന്നു. വിസ്മയയെ അവർ ഒരു കൊച്ചു രാജകുമാരിയെപ്പോലെ അണിയിച്ചൊരുക്കി. സരസ്വതി അവൾക്കായി വാങ്ങിവെച്ചിരുന്ന പട്ടുപാവാടയും ബ്ലൗസും എടുത്തു നൽകി. കഴുത്തിൽ അച്ഛൻ സ്വർണ്ണക്കടയിൽ പോയി വാങ്ങിയ തിളങ്ങുന്ന ഒരു സ്വർണ്ണമാലയും
