തൂങ്ങിയതോടെ വിസ്മയയുടെ ആ പ്രായത്തിലുള്ള ഭംഗി ഒന്നുകൂടി കൂടി.
അയലത്തെ ഫ്ലാറ്റിലുള്ളവരെയും അടുത്ത ചില സുഹൃത്തുക്കളെയും രാഘവൻ ചായയ്ക്ക് ക്ഷണിച്ചിരുന്നു. എല്ലാവരും വന്ന് വിസ്മയയെ അഭിനന്ദിക്കുകയും മധുരം കഴിക്കുകയും ചെയ്തു. രാഘവനും സരസ്വതിയും വലിയ സന്തോഷത്തിലായിരുന്നു. എന്നാൽ ഈ ബഹളങ്ങൾക്കിടയിൽ ഒരാൾ മാത്രം വല്ലാത്തൊരു മുഖഭാവത്തോടെ മാറി നിൽക്കുന്നുണ്ടായിരുന്നു—അഭിജിത്ത്.
അവൻ സോഫയുടെ ഒരറ്റത്ത് ഇരുന്നു കൈകൾ കെട്ടി എല്ലാവരെയും അമർഷത്തോടെ നോക്കി. അവന്റെ മുഖത്ത് വല്ലാത്തൊരു അസൂയ നിഴലിക്കുന്നുണ്ടായിരുന്നു. സരസ്വതി അങ്ങോട്ട് വന്നപ്പോൾ അവൻ പതുക്കെ പിറുപിറുക്കാൻ തുടങ്ങി.
അഭിജിത്ത്: “അമ്മേ… ഇതൊന്ന്
നോക്കിയേ. ഇവൾക്ക് ഡ്രസ്സും മാലയും മധുരപലഹാരങ്ങളും… എന്തിനാ ഇത്ര വലിയ പുകില്? ഞാൻ പത്താം ക്ലാസ്സിൽ ഫുൾ എ-പ്ലസ് വാങ്ങിയപ്പോൾ അച്ഛൻ എനിക്ക് കമ്പ്യൂട്ടർ വാങ്ങാൻ തന്നെ പത്തു വട്ടം ആലോചിച്ചതാ. ഇതിപ്പോ ഇവൾക്ക് എന്ത് കിട്ടിയിട്ടാ ഇത്ര വലിയ സ്വർണ്ണമാല?”
സരസ്വതി ചിരിച്ചുകൊണ്ട് അവന്റെ കവിളിൽ പതുക്കെ തട്ടി.
സരസ്വതി: “എടാ പൊട്ടാ… അത് നിനക്ക് മനസ്സിലാവില്ല. പെൺകുട്ടികൾക്ക് ഇതൊക്കെ ലൈഫിലെ വലിയ കാര്യങ്ങളാ. നീ ഒന്ന് മിണ്ടാതിരുന്നേ.”
അഭിജിത്ത് പതുക്കെ എഴുന്നേറ്റ് വിസ്മയയുടെ അടുത്തേക്ക് ചെന്നു. എല്ലാവരും മധുരം കഴിക്കുന്ന തിരക്കിലായതുകൊണ്ട് അവൻ അവളുടെ ചെവിയിൽ പതുക്കെ പറഞ്ഞു.
അഭിജിത്ത്: “എടി രാജകുമാരി… നീ
