വിസ്മയ [Vashalan] 20

​യാത്ര തിരിക്കുന്ന ദിവസം രാവിലെ അവൻ അമ്മയോടും വിസ്മയയോടും യാത്ര പറഞ്ഞു. “ചേട്ടാ… എനിക്ക് വരുമ്പോൾ എന്താ വാങ്ങിക്കൊണ്ടു വരിക?” വിസ്മയ കുസൃതിയോടെ ചോദിച്ചപ്പോൾ, “നിനക്ക് ഞാൻ നല്ലൊരു ചൂരൽ വാങ്ങി വരാം, നിന്റെ ഈ കുസൃതി മാറ്റാൻ അത് മതി,” എന്ന് പറഞ്ഞ് അവൻ അവളെ കളിയാക്കി. രാഘവൻ അവനെ കോളേജിൽ

 

കൊണ്ടുപോയി വിട്ടു തിരികെ വന്നു.

​അഭിജിത്ത് പോയതിൽ വിസ്മയയ്ക്ക് ചെറിയൊരു വിഷമം തോന്നിയെങ്കിലും, അവളുടെ ഉള്ളിൽ മറ്റൊരു പ്ലാൻ ഉണ്ടായിരുന്നു. അടുത്ത മൂന്നു ദിവസത്തേക്ക് ആ മുറിയും കമ്പ്യൂട്ടറും തന്റെ മാത്രമാണ്! ശനിയാഴ്ചയും ഞായറാഴ്ചയും ക്ലാസ്സില്ലാത്തതിനാൽ അവൾ ഫുൾ ഹാപ്പി മൂഡിലായി. തിങ്കളാഴ്ച രാത്രിയേ ചേട്ടൻ തിരിച്ചു വരൂ.

​അന്ന് വൈകുന്നേരം തന്നെ വിസ്മയ അഭിജിത്തിന്റെ മുറിയിൽ താവളമടിച്ചു. വളരെ നാളുകൾക്ക് ശേഷമാണ് അവൾ ആ കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കുന്നത്. ഗെയിമുകൾ കണ്ടെത്താൻ അവൾക്ക് വലിയ വശമില്ലാത്തതുകൊണ്ട് റീമയെ ഫോണിൽ വിളിച്ചു സഹായം തേടി.

റീമ പറഞ്ഞു കൊടുത്തതനുസരിച്ച് അവൾ കമ്പ്യൂട്ടറിലെ ഫോൾഡറുകൾ പരതി. NFS, GTA സാൻ ആൻഡ്രിയാസ്,

 

പ്രിൻസ് ഓഫ് പേർഷ്യ, ക്രിക്കറ്റ് അങ്ങനെ ഒരുപാട് ഗെയിമുകൾ അവൾ കണ്ടെത്തി.

​ഓരോന്നായി കളിക്കാൻ നോക്കിയെങ്കിലും ഒന്നും അവൾക്ക് അത്ര വഴങ്ങിയില്ല. ഒടുവിൽ പഴയ ശീലമുള്ള ജിടിഎ (GTA) തന്നെ അവൾ തിരഞ്ഞെടുത്തു. അതിലെ മിഷനുകൾ ഒന്നും അറിയില്ലെങ്കിലും വെറുതെ കാർ ഓടിച്ചും, വഴിയിലൂടെ പോകുന്നവരെ തോക്കെടുത്തു വെടിവെച്ചും അവൾ സമയം കളഞ്ഞു. എന്നാൽ അധികം വൈകാതെ അവൾക്ക് മടുപ്പ് തോന്നി.

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *