വിയർപ്പൊഴുകുന്ന ദൂരങ്ങൾ [ഫ്ലോക്കി കട്ടേക്കാട്] 589

പൂളിന് അരികിലായി കാവി പതിച്ച നിലത്തു നാദിറ ഇരുന്നു. തനിക്കിത് എന്ത് പറ്റി എന്ന് അവൾക്കും ചെറിയ ഒരു ആശങ്ക ഉണ്ടായിരുന്നു.., കുറച്ചു സമയത്തിന് ശേഷം അനീഷ് അങ്ങോട്ട് കടന്നു വന്നു.

അനീഷ് : ഇത്താ കൊറേ പണിയുണ്ട്. ഞാൻ പണിക്കാരുമായി നാളെ തെന്നെ വരാം. തേങ്ങയും കുരുമുളകും നാളെ തന്നെ ഇടണം, അതു വിൽക്കണം കൊറേ പണി ഉണ്ട്…. രണ്ട് മൂന്നു ദിവസം വേണ്ടി വരും. പുറത്തും അകത്തുമായി ആകെ നാശമായി. മഴക്കാലം എത്തുമ്പോഴേക്കും എല്ലാം സെറ്റ് ആകണം .

നാദിറ : ആഹ്ഹ്… എന്നാൽ പോകാം..,

അവർ രണ്ട് പേരും കൂടി കാറിൽ കയറി. പോകുമ്പോൾ വീട്ടിലേക്കുള്ള വഴി മാറി അനീഷ് പോകുന്നത് നാദിറക്ക് സംശയമായി…. അവൾ അത് ചോദിക്കുകയും ചെയ്തു. അതിനു വെയിറ്റ് ചെയ്യ് എന്നൊരുത്തരമായിരുന്നു അനീഷ് നൽകിയത്.

കാർ നേരെ ചെന്ന് നിന്നത് ഒരു ക്ലിനിക്കിന് മുന്നിൽ ആയിരുന്നു. അനീഷ് നാദിറയോട് ഇറങ്ങാൻ പറഞ്ഞു. നാദിറക്ക് തന്നെ അത്ഭുദമായി.

അനീഷ് : ഇങ്ങള് ഈ ഇടെ ആയി വല്ലാതെ കിതക്കുന്നുണ്ട്. എന്താണ് എന്നൊന്ന് ചെക്ക് ചെയ്യാം അപ്പോയ്ന്റ്മെന്റ് ഒക്കെ ഞാൻ എടുത്തിട്ടുണ്ട്.

അവൾ അവനെ സൂക്ഷമാമായി ഒന്ന് നോക്കി. ഇത്രക്ക് കെയർ ചെയ്യുന്ന ആണ്പിള്ളേര് ഉണ്ടാവോ?? നാദിറക്ക് അത്ഭുദമായി…..

ഡോക്ടറെ കണ്ടു ബ്ലഡ്‌ ടെസ്റ്റ് കഴിഞ്ഞു റിസൾട്ട്‌ ഒക്കെ വന്നപ്പോഴേക്കും രണ്ട് മൂന്നു മണിക്കൂർ അങ്ങനെ പോയി. ബ്ലഡ്‌ റിസൾട്ട്‌ കണ്ട് ഡോക്ടറെ നാദിറയെ ഒന്ന് നോക്കി പിന്നേ അനീഷിനെയും

ഡോക്ടർ : നിങ്ങളുടെ വൈഫ്‌ ആണോ??

ഇത് കേട്ടതും അനീഷിന് ചിരി അടക്കാനായില്ല, അവൻ ഊറി ചിരിച്ചു. അപ്പോഴേക്കും നാദിറ, അല്ല അനിയൻ ആണെന്ന് പറഞ്ഞു..,

ഡോക്ടർ : ഓഹ് സോറി, അപ്പോൾ നാദിറ..,…… സംഗതി ഇത്തിരി സീരിയസ് ആണ്. ബാഡ് കളസ്ട്രോൾ ഇത്തിരി കൂടിയിട്ടുണ്ട്. ബോർഡർ ലൈനിൽ നിന്നും ഒരു 200മേലെ കേറിയിട്ടുണ്ട്.

നാദിറയുടെ കണ്ണ് തള്ളി, അനീഷ് പ്രത്യേകിച്ച് ഭാവ വ്യത്യാസമൊന്നും വരുത്തിയില്ല. അവൻ എന്തോ ആലോചിക്കുന്നത് പോലെ ആയിരിന്നു…. ഡോക്ടർ വീണ്ടും പറഞ്ഞു തുടങ്ങി…..

“ ഞാൻ ഇപ്പോൾ മെഡിസിൻ ഒന്നും എഴുതുന്നില്ല. യു ആർ യങ്, സൊ നന്നായി എക്സസൈസ് ചെയുക ഡെയിലി ഒരു മണിക്കൂർ എങ്കിലും വാക്കിങ് ചെയ്യുക പിന്നേ ഫുഡ്‌ കണ്ട്രോൾ ചെയ്യുക. ശേഷം 2 മാസം കഴിഞ്ഞു ഒന്ന് കൂടി ചെക്ക് ചെയാം എന്നിട്ട് ബാക്കി കാര്യങ്ങൾ നോകാം. ഓക്കേ “

“ഡോക്ടറെ കണ്ട് വരുമ്പോൾ അനീഷ് വല്ലാതെ ആലോചിക്കുന്നത് കണ്ടു നാദിറ അവനോടായി ചോദിച്ചു….

നാദിറ : നീ എന്താണ് ആലോചിക്കുന്നത്….. അവിടെയും കണ്ടല്ലോ…..

അനീഷ് : ഏയ്‌….. അതായത് ഇത്താ, ഞാനും ഒന്ന് കൊളസ്ട്രോൾ നോക്കുന്നത് നന്നായിരിക്കും, അല്ലെ……, ഇങ്ങള് തീറ്റിച്ചു തീറ്റിച്ചു എനിക്കും കോളസ്ട്രോൾ ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ല….

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "

60 Comments

Add a Comment
  1. പൊന്നു.?

    വൗ…… എന്തൊരു കിടിലം തുടക്കം.
    ഇന്നാണ് വായിക്കാൻ തുടങ്ങിയത്. സൂപ്പർ.

    ????

Leave a Reply

Your email address will not be published. Required fields are marked *