വീട്ടിൽ അവന്റെ അച്ഛൻ ഇല്ലേ?,
ആരാ വാതിൽ തുറന്നത്?
അവന്റെ അമ്മയെവിടെ?
അങ്ങനെ നൂറുകൂട്ടം സംശയങ്ങൾ എന്റെ ഉള്ളിൽ ഉടലെടുക്കാൻ തുടങ്ങി. ഇതിന്റെ സത്യാവസ്ഥ അറിയണം എന്ന് എനിക്ക് തോന്നി. ഞാൻ പതുക്കെ അവന്റെ വീടിന്റെ അരികിലേക്ക് നടന്നു. ഒരു പറമ്പിൽ ഒറ്റപെട്ടു നിൽക്കുന്ന ഒരു വീടാണ് അവന്റേത്. 2 വഴികൾ ആണ് ഉള്ളത് ഒന്ന് മുൻവശത്ത്‌കൂടെയും ഒന്ന് പിറകിലൂടെയും. ഞാൻ മുൻവശത്തുകൂടെ അടുക്കള ഭാഗത്തേക്ക് നീങ്ങി.
ജനലുകളും വാതിലും എല്ലാം അടിച്ചിട്ടിരിക്കയിരുന്നു പുറത്തിന്ന് നോക്കിയാൽ വീട്ടിൽ ആരുമില്ല എന്ന് തോന്നിക്കും വീതമാണ് വീടിന്റെ കിടപ്പ് . വീട് എല്ലാം അടിച്ചിട്ടത് കാരണം ഉള്ളിൽ എന്താന്ന് അറിയാൻ പറ്റാത്ത അവസ്ഥ ആയി. വാർപ്പിട്ട ഒറ്റനില വീടായിരുന്നു അപ്പുവിന്റേത്. ഞാൻ ഒന്നുടെ വീടിനു ചുറ്റും നടന്നു, അപ്പുവിന്റെ റൂമിനടുത്തെത്തിയപ്പോൾ ആരോ സംസാരിക്കുന്നത് ഞാൻ കേട്ടു അമലിന്റെ ശബ്ദം പോലെ ഉണ്ടായിരുന്നു.
“അപ്പോൾ അവൻ അമൽ അപ്പുവിന്റെ വീട്ടിൽ ഉള്ളത് വല്ല അവിഹിതമാണോ ” എന്ന് പറഞ്ഞ് ഞാൻ എന്ത് ചെയ്യും എന്ന് വീണ്ടും ആലോചിച്ചു നിന്നു. അപ്പോഴാണ് ഇന്നലെ അപ്പു പറഞ്ഞത് ഓർമ
വന്നത് അവൻ കുപ്പിയും സിഗരറ്റും വീട്ടിൽ കേറ്റാൻ വേണ്ടി റൂമിന്റെ രണ്ട് ജനലിൽ ഒരു ജനലിന്റെ കുറ്റി പൊട്ടിച്ചിരുന്നു അത് എനിക്കും നന്ദുവിനും മാത്രം അറിയത്തൊള്ളൂ. ഞാൻ പതുക്കെ എന്റെ നേരെ മുന്നിലുള്ള ജനൽ പയ്യെ തുറക്കാൻ കഴിയുമോ എന്ന് നോക്കി , പക്ഷെ നടന്നില്ല വയങ്കര ടൈറ്റ് ആയിരുന്നു. അപ്പോൾ ഈ ഭാഗത്ത് ഉള്ള ജനൽ ലോക്കണ് എന്ന് മനസിലായി .
ഞാൻ നേരെ അപ്പുറത്തെ സൈഡിലേക്ക് നീങ്ങി ജനലിനടുത്തെത്തി. ശബ്ദം ഉണ്ടകാതെ പതുക്കെ ഞാൻ ജനൽ തുറക്കാൻ നോക്കി അപ്പു പറഞ്ഞത് ശെരിയാണ് ജനൽ മെല്ലെ തുറന്നു അതിനു കൊളുത്തില്ലായിരുന്നു. ജനൽ തുറന്നതും ശബ്ദം ഉണ്ടാകാതെ ഉള്ളിലേക്ക് നോക്കി ആ കാഴ്ച്ച കണ്ട് ഞാൻ ഒന്ന് ഞെട്ടി.