അമ്മ കാണാതെ അത് ഒരു കവറിലാക്കി ഞാൻ വേഗം ഗ്രൗണ്ടിലേക്ക് നടന്നു.
കൊറേ കാലത്തിനു ശേഷം കാണുന്നത് കൊണ്ടാണോ എന്ന് അറിയില്ല നാട് ഒക്കെ വല്ലാണ്ട് മാറിയ പോലെ തോന്നി.
ഗ്രൗണ്ടിലേക്ക് പോവും വഴി പരിജയം ഉള്ള പലരെയും കണ്ടു വിശേഷങ്ങൾ ഒക്കെ തിരക്കി. അങ്ങനെ പാട വരമ്പിലൂടെ നടന്നു ഞാൻ ഗ്രൗണ്ടിൽ എത്തി രാവിലെ ആയത്കൊണ്ടാവണം ആകെ കുറച് പേർ മാത്രമേ ഉണ്ടായിരുന്നുള്ളു.
ഞാൻ വരുന്നത് കാണ്ടാവണം രണ്ടു പേർ ഇരുന്നയിടത്തിൽ നിന്നും എഴുനേറ്റ് എന്നെ നോക്കി നില്കുന്നു. എനിക്ക് പെട്ടെന്ന് അവരെ പിടികിട്ടിയില്ല. ഞാൻ ഒന്നുടെ മുന്നോട്ട് നടന്നു അപ്പോൾ അവരുടെ മുഖം എനിക്ക് വെക്തമായി അപ്പുവും നന്ദുവും എന്റെ കളിക്കൂട്ടുകാർ എന്നെ എല്ലാവിത അലമ്പുകളും പഠിപ്പിച്ചത് ഇവർ ആയിരുന്നു. അവർ എന്നെ കണ്ടതും എന്റെ അരികിലേക്ക് ഓടി വന്നു…
നന്ദു : എടാ മുത്തേ നീ എപ്പോ എത്തി….
ഞാൻ : ഇന്ന് രാവിലെ എത്തിട…
അപ്പു : ഇനി തിരിച്ചു പൊകുണ്ടോ മോനെ..
ഞാൻ : ഇല്ലെടാ ഇനി ഇവിടെ എന്തെങ്കിലും ഒക്കെ പഠിച്ച ജോലി കണ്ടത്തണം.
അപ്പു : അത് നന്നായി..ഇനി പണ്ടത്തെ പോലെ നമുക്കൊന്ന് അടിച്ചു പൊളിക്കണം.
ഞാൻ : പിന്നെല്ലാഹ്
നന്ദു : എന്താടാ നിന്റെ കയ്യിലൊരു പൊതി.
ഞാൻ എന്റെ കൈയിലുള്ള പൊതി അവർക്ക് നേരെ നീട്ടികൊണ്ട്. ” ഇത് പിടി നിങ്ങൾക്ക് ഉള്ളതാണ് ”
അപ്പു പൊതി വാങ്ങി തുറന്നു.. ” മൈരേ പൊളിച്ചു ”
നന്ദു : ഇന്ന് ഉത്സവം ആക്കണം…
അങ്ങനെ കളിക്കാൻ വന്ന പലരും ഞങ്ങളുടെ കൂടെ കൂടി. ഞങ്ങൾ പഴയ കാര്യങ്ങളും എല്ലാം പറയുകയായിരുന്നു.
പിന്നെ വേറെ ചില കൂട്ടുകാരൊക്കെ എത്തി ഞാൻ : എടാ അമലേ നീയോ…
അമൽ : മച്ചാനെ എപ്പോ വന്നെടാ… ഞാൻ : ഇന്ന് രാവിലെ എത്തി.
അമൽ : നീ ആകെ ലുക്ക് ആയാലോ… ജിമ്മിന് ഒക്കെ പോക്കുണ്ട് ലെ ഞാൻ : ഒരു ചേഞ്ച് ആർക്കാ ഇഷ്ടമല്ലത്തേ…