വൈറ്റ്ലഗോണും ഗിരിരാജനും 3 [കിച്ചു✍️] 726

വൈറ്റ്ലഗോണും ഗിരിരാജനും 3

Whitelagonum Girirajanum Part 3 bY കിച്ചു✍️

Previous Parts : PART 1 | PART 2 |

 

രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും കാൽസ്യം… വൈറ്റ്‌ലെഗോണിന്റെ കഥയുടെ ബാക്കി കേൾക്കാനായി ഞാനും ഗിരിരാജനും അക്ഷമരായി പത്തായപ്പുരക്ക് മുന്നിൽ കുത്തിയിരിക്കുമ്പോളാണ് വല്യമ്മയുടെ വിളി കേട്ടത്.

“കിച്ചൂ… എടാ കിച്ചുവേ… എവിടാ ഈ കുട്ടി..? തെങ്ങിന് തടമെടുക്കുവാണെന്നും പറഞ്ഞു തൊടിയിലോട്ടിറങ്ങിയതാണല്ലോ..?”

വല്യമ്മ ആകുലപ്പെട്ടു… മുട്ടയിടുന്ന കോഴിക്ക് ഒരു ഡിസ്റ്റർബ് ആകണ്ടാ എന്ന് കരുതിയാണ് ഞാൻ മറുപടി കേൾക്കാനായി വിളിച്ചു കൂവി തൊണ്ട പൊട്ടിക്കാതെ നേരെ അടുക്കള ഭാഗത്തേക്ക് നടന്നത്…

അതുകൊണ്ടെന്താ വല്യമ്മക്കു ഏഷണി കേറ്റി കൊടുക്കുന്ന അനിയത്തിയുടെ കുതന്ത്രങ്ങളുടെ സ്വരം എനിക്ക് നേരിട്ട് കേൾക്കാൻ പറ്റി.

“ഈ വല്യമ്മക്ക് ഇത്രേം കാലമായിട്ടും ഏട്ടനെ മനസ്സിലായില്ലേ..? കിച്ചുവേട്ടൻ പത്തായപ്പുരെന്നു റബ്ബർഷീറ്റുമെടുത്തു ഇപ്പോൾ ചാക്കോയുടെ കടേൽ വിൽക്കാൻ നിപ്പുണ്ടാകും… വല്യമ്മേടെ ഒരു പുന്നാര തടമെടുപ്പുകാരൻ…”

പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്നേ അടുക്കള വാതിലിൽ എന്നെ കണ്ട അവൾ ഇനിയുണ്ടാകാൻ സാധ്യതയുള്ള ആക്രമണത്തിൽ നിന്നും രക്ഷപെടാനായി പാതകത്തിന്റെ പുറത്തുനിന്നും ചാടിയിറങ്ങി ഓടി…

മറ്റൊരവസരത്തിൽ ആയിരുന്നേൽ അവളുടെ ചെവി രണ്ടും പൊന്നാക്കാതെ ഞാൻ പിന്മാറില്ലായിരുന്നു പക്ഷെ ഇതിപ്പോ കഥ ബാക്കിയുണ്ട്, “നിന്റെ കേസു കിച്ചു അവധിക്കു വെച്ചേക്കുവാ കഥയൊന്നു തീർന്നോട്ടെ” എന്ന് മനസ്സിൽ പറഞ്ഞു ഞാൻ വല്യമ്മയുടെ അടുത്തെത്തി.

“എന്നതാടാ കിച്ചൂ അവളെന്തോ റബ്ബർ ഷീറ്റെന്നൊക്കെ പറയുന്ന കേട്ടു”

അതിലേക്കു കൂടുതൽ ബലം കൊടുത്തു വല്ലപ്പോളും ജവാൻ മേടിക്കാനുള്ള വഴി അടക്കാതെ ഞാൻ ഒഴിഞ്ഞു.

“അവൾക്കു വട്ടാ… വല്യമ്മ എന്തിനാ കിടന്നു കാറി പൊളിച്ചത് ഞാൻ കരുതി പെരക്കു തീ പിടിച്ചെന്ന്…”

കയ്യിലിരുന്ന കൊതുമ്പെടുത്തു എന്റെ നേരെ എറിഞ്ഞും കൊണ്ട് വല്യമ്മ ചൂടായി…