അവൻ്റെ പിറകു വശത്തു കൂടി അവനെ ആലിംഗനം ചെയ്തു അവൻ്റെ പിറകുവശം തൻ്റെ മാറിലേക്ക് അമർത്തി ..ഇരുവരുടെയും ശരീരം കൂട്ടിമുട്ടിയപ്പോൾ ഉണ്ടായ ചൂട് ആ ഇരുട്ടിന്റെ കുളിരിനെ മറികടക്കാൻ അവരെ സഹായിച്ചു .
“അമ്മെ ..”
“എന്താ മോനെ ..?”
“എന്താ അമ്മ സംഭവിച്ചത്,നമ്മുടെ ഫ്ലൈറ്റ് നു ? “അമ്മയുടെ മാറിടത്തിൽ
തലവച്ചു കൊണ്ട് നിലാവുള്ള രാത്രിയിൽ എങ്ങോ ദൂരെ കാണുന്ന
നക്ഷത്രങ്ങളെ നോക്കി കൊണ്ട് അവൻ ചോദിച്ചു .
“അറിയില്ല മോനെ , ചിലപ്പോ വല്ല യന്ത്രപ്രവര്‍ത്തിതമായ തകരാറു മൂലമോ ,അല്ലെങ്കിൽ വല്ല മോശം കാലാവസ്ഥ കാരണമോ ആയിരിക്കും ”
“എന്ത് തന്നെ ആണെങ്കിലും പൈലറ്റ് ഫസ്റ്റ് മുന്നറിയിപ്പു തരേണ്ടതല്ലേ ..ഇത് ഒരു വാർണിങ് ഉം ഒന്നും ഇല്ലാതെ….. ”
“നീ ഇനി അത് ഒന്നും ആലോചിച്ചു തല പുണ്ണാക്കണ്ട …”ഒരു കൈ കൊണ്ട് അവൻ്റെ മുടിയിൽ തലോടി കൊണ്ട് അവൾ പറഞ്ഞു ..
മകനോട് അങ്ങനെ പറഞ്ഞെങ്കിലും ഷെറിനും അപകടത്തിൻ്റെ കാരണങ്ങൾ ചിന്തിച്ചു കൊണ്ടിരിക്കുകയായിരുന്നു . ഷെറിൻ തുടക്കം മുതൽ ഉള്ള ഓരോ രംഗങ്ങളും ആലോചിച്ചെടുത്തു . ഒരു മുന്നറിയുപ്പുമില്ലാതെ ഫ്ലൈറ്റ് നിയന്ത്രണം തെറ്റിയതും .താനും മകനും രക്ഷപെടാൻ വേണ്ടി അതിസാഹസികമായി ഫ്ലൈറ്റ് ന്റെ പിറകിലോട് കയറിയതും ഫ്ലൈറ്റ് കടലിൽ പതിച്ചതും പിന്നെ അതിൽ നിന്നും പുറത്തേക്കു കടക്കാൻ നോക്കിയതും എല്ലാം ഷെറിൻ ഒരു തവണ കൂടി ഓർത്തു എടുത്തു .ഇരുട്ട് മൂടിയ ആ വിപുലമായ കടലിൽ ലക്‌ഷ്യം ഇല്ലാതെ ഫ്ലൈറ്റിന്റെ സ്പോയ്ലറിൽ ഇരുവരും ഒഴുകിക്കൊണ്ടിരുന്നു .
ഷെറിൻ ഫ്ലൈറ്റിന്റെ അകത്തു നടന്ന സംഭവങ്ങളെല്ലാം ഓർത്തെടുത്തപോലും അതിൽ ഒരു വിഷയം അവളെ വല്ലാതെ അലട്ടിയിരുന്നു .ഷെറിൻ തൻ്റെ മകനോട് പോലും പറയാതെ മറച്ചുവെച്ച വിഷയം . താനും തൻ്റെ മകനും ഫ്ലൈറ്റിൽ പിറകിലേക്ക് കയറുമ്പോൾ അവൾ അവിടെ കണ്ട കാഴ്ച ,മേലെ കയറിക്കൊണ്ടിരിക്കുമ്പോളാണ് അവൾ ഒരു കാര്യം ശ്രദ്ധിക്കുന്നത് .അവിടെ ഉണ്ടായിരുന്ന പാസ്സന്ജഴ്സന്റെ നിലവിളിയും ഒച്ചയും എല്ലാം സ്ത്രീകളുടേതു മാത്രം .സംശയം വന്ന ഷെറിൻ ചുറ്റും നോക്കിയപ്പോൾ സ്ത്രീകൾ മാത്രമാണ് ശബ്ദം ഉണ്ടാകുന്നതും പരിഭ്രാന്തപ്പെടുന്നതും ,എല്ലാ പുരുഷന്മാരും അവരവരുടെ സീറ്റിൽ തന്നെ ഇരുന്നു മയങ്ങുകയായിരുന്നു .അല്ല മയങ്ങുകയല്ല, ആർക്കും ജീവനില്ല .
എന്തോ ഒരു കാരണത്താൽ ഫ്ലൈറ്റിന്റെ അകത്തു ഉണ്ടായിരുന്ന എല്ലാ പുരുഷന്മാർക്കും അന്ത്യം സംഭവിച്ചിരിക്കുന്നു .പൈലറ്റ് അടക്കം .അതുകൊണ്ടാവണം ഫ്ലൈറ്റ് നിയന്ത്രണം വിട്ടത് ..
‘എല്ലാ ആണുങ്ങളും ‘…….ഷെറിൻ ചിന്തിച്ചു
‘പക്ഷെ………’ അവൾ അവളുടെ മാറിൽ തലചായ്ച്ച് ഇരിക്കുന്ന ടോണി യെ ഒരു നിമിഷം നോക്കി .അങ്ങേയറ്റം ക്ഷീണിതനായ ടോണി അമ്മയുടെ ചൂടിലും സംരക്ഷണത്തിലും തൃപ്തനായി നിലാവുള്ള വാനിലെ നക്ഷത്രങ്ങളെ നോക്കികൊണ്ടിരിക്കുകയായിരുന്നു.
അവൾ ഒരു ദീർഘശ്വാസം വിട്ടു അവൻ്റെ നെറുകയിൽ ഒരു ഉമ്മ വെച്ചു..
(തുടരും)
കിടിലൻ
Trilling ?
Next part ?
Katta Waiting
Bro varaaaraayo??