വൈ : ദി ബിഗിനിങ് [cameron] 348

“ഗുഡ് നൈറ്റ് ”
അറ്റെൻഡന്റ് തന്ന ബ്ലാന്കെറ്റ് മേലെ വിരിച്ചു ഐ ഷെഡ് ഉം ഇട്ടു ഷെറിൻ കിടക്കാൻ ഒരുങ്ങി .

“മമ്മി കു ഫാൻസ്‌ ഒകെ കൂടി വരാണല്ലോ …”
ഷെറിൻ ഐ ഷെയ്ഡ് മാറ്റി നോക്കിയപ്പോ ചിരിച്ചു കൊണ്ട് തൻ്റെ ഇടത്തെ ചെവിയിൽ സ്വകാര്യമെന്നേനെ ടോണി പറഞ്ഞു .
“അമ്പട കള്ളാ ,നീ ഉറങ്ങിയില്ലേ ” ടോണി യുടെ കവിളിൽ നുള്ളിക്കൊണ്ടു ഷെറിൻ ചോദിച്ചു .?
“എങ്ങനാ ഉറങ്ങാൻ നിങ്ങൾ ഇങ്ങനെ പിറുപിറുത്താൽ?? ”
“സോറി ഡാ ..തലവേദന മാറിയോ ?”
“മ്മ്മ് ..കുറവ് ഇണ്ട്.”
“കഴിക്കാൻ വല്ലതും വേണോ ??”
“വേണ്ട അമ്മ..വിശകുനില്ല .. ”
“എന്നാ മോൻ കിടന്നോ ..” ടോണി യുടെ ബ്ലാങ്ക്‌റ്റ് അവന്റെ കഴുത്തു വരെ നേരെയാക്കി കൊണ്ട് ഷെറിൻ പറഞ്ഞു ..
“ഗുഡ് നൈറ്റ് മാ ”
“ഗുഡ് നൈറ്റ് “അവന്റെ മുടിയിൽ തലോടി ചെറുചിരിയോടെ പറഞ്ഞു . ടോണി യുടെ നിഷ്കളങ്കമായ മുഖം ഇപ്പോൾ കാണുമ്പോളും ഷെറിന് എല്ലാ ടെൻഷൻ ഉം മറന്നു ചിരിക്കുമായിരുന്നു ..

************
“മമ്മി ,മമ്മി “വേവലാതിയിൽ തന്നെ തട്ടി വിളിക്കുന്ന ടോണി യുടെ ശബ്ദമായിരുന്നു ഷെറിനെ ഉറക്കത്തിൽ നിന്ന് ഉണർത്തിയത് .
കണ്ണ് തുറന്നപ്പോൾ കണ്ട കാഴ്ചയും ശബ്ദവും പെട്ടന്നു ഉൾകൊള്ളാൻ അവൾക്കു സാധിച്ചില്ല . മുന്നിൽ തൂങ്ങി നിക്കുന്ന ഓക്‌സിജൻ മാസ്കുകൾ ,
ഭയതിനാൽ നിലവിളിക്കുന്ന പാസ്സന്ജര്സ് , എമർജൻസി വാർണിങ് ശബ്ദവും പിന്നെ നേരെ താഴെ ഭൂമിയിലേക്കു പതിക്കുന്ന ഫ്ലൈറ്റ് ഉം……

എന്താണ് നടന്നു കൊണ്ടിരിക്കുന്നത് എന്ന ബോധം വന്നതും ഷെറിൻ ആദ്യം നോക്കിയത് തൻ്റെ മകനെ ആണ് ..ഭീതിയിൽ കണ്ണ് നിറഞ്ഞു അമ്മയുടെ കൈയിൽ പിടിച്ചു വിളിക്കുകയായിരുന്നു അവൻ ..
“ഒന്നുമില്ല മോനെ… “അവൾ അവൻ്റെ കൈയിൽ മുറുകെ പിടിച്ചു പറഞ്ഞു .
സ്വയം പേടി ഉണ്ടായിരുന്നെങ്കിലും അവൾ അത് പുറത്തു കാണിച്ചില്ല .കാണിക്കാനുള്ള സമയം പോലും അവൾക്കു ഇല്ലായിരുന്നു .മനസ്സ് മൊത്തം തൻ്റെ മകനെ എങ്ങനെ സംരക്ഷിക്കണമായിരുന്നു അവൾക്കു .

” ചേച്ചി മാസ്ക് വക്കു.”റൈറ്റ് സൈഡ് ഇൽ ഇരുന്നു കീർത്തന ഉറക്കെ വിളിച്ചു പറഞ്ഞു .
ഫ്ലൈറ്റ് കുത്തന്നെ ഇറങ്ങുന്നത് കൊണ്ട് എല്ലാവരും സീറ്റ് ബെൽറ്റ്ൻ്റെ ബലത്തിൽ മുന്നോട്ടു താങ്ങി ഇരിക്കുകയാണ് .
” ചേച്ചി മാസ്ക് ..”
ഭും …ഫ്ലൈറ്റ് ൻ്റെ ലെഫ്റ് സൈഡ് ലെ ടർബൈൻ എൻജിൻ പൊട്ടിയ ശബ്ദമായിരുന്നു അത് .ടോണി ഇരു ചെവിയിലും കൈ വച്ച് തല കുനിച്ചു പേടിച്ചു ഇരിക്കുകയായിരുന്നു .അവൻ്റെ ഷോൾഡർ ഇൽ പിടിച്ചു കൊണ്ട് ഷെറിൻ ചുറ്റും നോക്കി .

“മോനെ ..മോനെ… “ഷെറിൻ ടോണിയെ ഷോൾഡർ കുലുക്കി വിളിച്ചു .
പേടിച്ചു വിറച്ചിരുന്ന മോൻൻ്റെ മുഖം അവൾ ഇരു കൈകൾ കൊണ്ട് പിടിച്ചു .
“മോനെ നമ്മൾ ഇവിട ഇരിക്കുന്നത് സേഫ് അല്ല ,മോൻ ആ പിറകിലുള്ള സീറ്റ് കണ്ടോ ? ”
ഫ്ലൈറ്റ് ന്റ്റെ ഏറ്റവും പിറകിലായി ഒഴിഞ്ഞു കിടന്ന ഒരു നിര സീറ്റ് നോക്കി

The Author

50 Comments

Add a Comment
  1. കിടിലൻ

Leave a Reply

Your email address will not be published. Required fields are marked *