Will You Marry Me.?? Part 06 [Rahul Rk] [Climax] 1228

അവള് പറഞ്ഞു തുടങ്ങിയപ്പോൾ ഓരോ സീനും ഞാൻ എന്റെ മനസ്സിൽ കാണാൻ തുടങ്ങി…

“അന്ന് ആ രാത്രി താൻ എന്റെ ബൈക്കിന് കൈ കാണിച്ചപ്പോൾ..
അന്ന് താൻ ഫോണിൽ ചാർജ് ഇല്ലാത്തത് കൊണ്ട് തന്റെ ചേട്ടനെ വിളിക്കാൻ പറ്റാതെ നിൽക്കുകയായിരുന്നു…

ആദ്യം താൻ ലിഫ്റ്റ് ചോദിച്ചപ്പോ തരണ്ട എന്നാണ് കരുതിയത്.. പിന്നെ തന്റെ അന്നത്തെ നിൽപ്പും അവസ്ഥയും ഒക്കെ കണ്ടപ്പോൾ പാവം തോന്നി.. അത് കൊണ്ടാണ് കേറാൻ പറഞ്ഞത്..
വണ്ടിയിൽ കയറി കഴിഞ്ഞിട്ടും താൻ വളരെ ഡീസന്റ് ആയാണ് പെരുമാറിയത്.. സത്യത്തിൽ ഞാൻ പ്രതീക്ഷിച്ചതിലും വിത്യസ്തമായ ഒരു സ്വഭാവം..

അതിന്റെ അടുത്ത ദിവസം വൈകുന്നേരം ആണ് ഞാൻ രാജസ്ഥാനിൽ പോകാൻ ഇരുന്നത്. അന്ന് താൻ എന്നെ ഐസ് ക്രീം പാർലറിൽ വച്ച് കണ്ടില്ലേ.. അത് സത്യത്തിൽ ഞാൻ സ്നേഹയെ കാത്ത് നിൽക്കുകയായിരുന്നു.. പിന്നെ അവൾ വിളിച്ച് പറഞ്ഞു വണ്ടി എടുത്ത് മാളിൽ വരാൻ അങ്ങനെ ആണ് അന്ന് താൻ എന്നെ അവിടെ വച്ച് കണ്ടത്..

സത്യത്തിൽ ഞാൻ അന്ന് ഭയങ്കര ടെൻഷനിൽ ആയിരുന്നു. നാട്ടിൽ പോകുന്നതിന്റെയും പിന്നെ വിവാഹത്തിന്റെ യും ഒക്കെ.. അത് കൊണ്ടാണ് അന്ന് തന്നോട് അത്ര ഹാർഷ് ആയിട്ട് പെരുമാറിയത്.. സത്യത്തിൽ അവിടെ നിന്ന് ഇറങ്ങി കഴിഞ്ഞ് പിന്നീട് എനിക്കതിൽ ഒരു ചെറിയ കുറ്റബോധം തോന്നിയിരുന്നു..

അങ്ങനെ എല്ലാം കഴിഞ്ഞ് തിരികെ വീട്ടിൽ എത്തിയപ്പോൾ ആണ് സ്നേഹ വിളിക്കുന്നതും ആരോ ഒരാൾ എന്നെ അന്വേഷിച്ച് നടക്കുന്നുണ്ട് എന്ന് അറിഞ്ഞതും…

അടുത്ത ദിവസം തന്നെ അത് താൻ ആണ് എന്നും താൻ എന്നെ കാണാൻ രാജസ്ഥാനിൽ വന്നിട്ടുണ്ട് എന്നും ഞാൻ അറിഞ്ഞു.. പക്ഷേ താൻ എന്റെ കല്ല്യാണത്തിന് വരും എന്നാണ് ഞാൻ കരുതിയത്. പക്ഷേ അന്ന് യാധൃഷ്ചികം ആയാണ് തന്നെ വീട്ടിൽ കണ്ടത്.. അപ്പോൾ തോന്നിയ ഐഡിയ ആണ് ഈ കല്ല്യാണ നാടകത്തിൻറെ…

തനിക്ക് എന്നോട് എന്തോ ഒരു പ്രത്യേക താത്പര്യം ഉണ്ട് എന്ന് എനിക്ക് തുടക്കത്തിലേ അറിയാമായിരുന്നു.. തന്റെ കണ്ണിൽ നോക്കി സംസാരിക്കുമ്പോൾ തന്റെ ഉള്ളിൽ തെറ്റായ ചിന്തകൾ ഒന്നും ഇല്ല എന്ന് എനിക്ക് ബോധ്യമായി…

ആ ഒരു ധൈര്യത്തിൽ ആണ് ഞാൻ തന്നെ എന്റെ കഴുത്തിൽ താലി കെട്ടാൻ അനുവദിച്ചത്…
പക്ഷേ പിന്നീട് തന്നെ ഓരോ തവണ അടുത്ത് അറിയുമ്പോളും താൻ ഞാൻ കരുതിയ പോലെയേ അല്ല എന്നും നല്ല ഒരു മനസ്സിന്റെ ഉടമയാണ് എന്നും എനിക്ക് ബോധ്യമായി കൊണ്ടിരുന്നു..

താൻ എന്റെ വീട്ടുകാരോട് കാണിക്കുന്ന സ്നേഹം ബഹുമാനം ഒക്കെ…
കല്ല്യാണം എന്ന് കേൾക്കുന്നത് തന്നെ എനിക്ക് വെറുപ്പായിരുന്നു.. കല്ല്യാണം കഴിക്കുന്ന എല്ലാ പെണ്ണുങ്ങളും തങ്ങളുടെ സ്വപ്നങ്ങൾ കെട്ടി പൂട്ടി വെക്കേണ്ടി വരും എന്ന് ഞാൻ ഓർത്തു…

The Author

Rahul Rk

✍️✍️??

136 Comments

Add a Comment
  1. Ee sitile ettavum best author aayitte enikk thonnitte ulla vyakthi…
    RAHUL RK

  2. മുത്തേ കെട്ടിപ്പിടിച്ചു ഒരു ഉമ്മ തരട്ടെ?❤️‍?.
    ഒരു തരി കമ്പി പോലും ഇല്ലെങ്കിലും ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു വായിച്ച ഒരേയൊരു കഥ ?❤️

  3. രാഹുൽ ഇപ്പോഴാണ് ഈ കഥ വായിച്ചത് അപ്പോൾ തന്നെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തരാൻ തോന്നി. ഇതൊരു സിനിമയ്ക്കുള്ള കഥ ഉണ്ടല്ലോ

  4. Kambi katha vaykan vann enne oru full novel vaypicha annanu thanks, literally i cried, please make it a movie or series, luv the idea and the man behind it, thanks for my filling my heart

    Luv you bro?❤️‍?

  5. നല്ല കഥയാണ് കേട്ടോ ഇനിയും നല്ല കഥകൾ എഴുതുക

    1. ഒരു തരി സെക്സ് ഇല്ലാതെ എഴുതിയ ഈ കഥ എഴുതിയതിന് നന്ദി

  6. സത്യം പറയാലോ കമ്പി പ്രതീക്ഷിചാണ് കഥ വായിക്കാൻ തുടങ്ങിയത്. But അതിനും അപ്പുറം ആണ് ഇത്. അതിനേക്കാൾ എത്രയോ മടങ് ഞൻ ഈ കഥ ആസ്വദിച്ചിട്ടുണ്ട്. ? TNX BROO… ✨️

  7. ❤️❤️❤️❤️
    കൂടുതൽ ഒന്നും പറയാനില്ല ???
    സൂപ്പർ നൻബാ ???

  8. The best and FIRST of all..

    Vaayikkaan thaamasichu poyi..

    Hat’s of man..

    ?♥️

  9. The best one bro ♥️

  10. കൊള്ളാം bro nalla feel good story❤️✌?

  11. ഒരുപാട് ഇഷ്ട്ടം ആയി ???❤❤❤❤

  12. superb!!!
    hats off!!!

    thanks

  13. This was epic. Please make it a movie

  14. Oru cinemak Ulla theme indu….kalaki….nannayittundu….vere enda paraya….

  15. Samayam veluppine 1:06 … Otta iruppinu ella part um vaayich theerthu…..
    Pure love story ❤️❤️ kidu story ..orupaad orupaad ishttam aayi ? ente oru love failure aayathukondaavaam, sathyam aayittum njan karanju poyii …
    Thnks for making such wonderful story for us ???

    1. ഞാനും ബ്രോ ?????

  16. Samayama veluppine 1:06 … Otta iruppinu ella part um vaayich theerthu…..
    Pure love story ❤️❤️ kidu story ..orupaad orupaad ishttam aayi ? ente oru love failure aayathukondaavaam, sathyam aayittum njan karanju poyii …
    Thnks for making such wonderful story for us ???

  17. മച്ചാനെ ഒരുപാട് ഇഷ്ടം ആയി

  18. ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു
    കഥ മുൻപേ വായിച്ചു കമന്റ്‌ ഇട്ടില്ല എന്ന് ഇപ്പോൾ നോക്കിയപ്പോൾ ആണ് മനസ്സിലായത്

    തുടക്കം മുതൽ ഒടുക്കം വരെ നന്നായി തന്നെ കഥ പോയി ഒരു ഫീൽഗുഡ് സ്റ്റോറി തന്നതിന് ഒരുപാട് നന്ദി

    സ്നേഹത്തോടെ
    By
    അജയ്

    1. Bro ivideyullathil ettavum mikacha love stories Avarude anennu parayamo?

  19. ഒരു രക്ഷയില്ലാത്ത കഥ അവസാനം എന്താവും എന്നുള്ള ടെൻഷൻ ആയിരുന്നു ഇതുവരെ ഒരു കഥകളിലും കാണാത്ത സസ്പെൻസ് കഥ തീർന്നു പോയല്ലോ ഒരു വിഷമം ഒറ്റയിരുപ്പിന് വായിച്ചു തീർത്തു ഒരുപാടിഷ്ടമായി

  20. ഇത് മുന്നിൽ കൂടുതൽ വായിച്ചവർ ഉണ്ടോ

  21. ചേതൻ ഭഗത്തിന്റെ നോവൽ വായിക്കുന്ന പോലെ. സിനിമ ആക്കാൻ ചാൻസ് ഉണ്ടോ??

  22. Bro no words.. started reading this before going to have my lunch.. And its 5:20 pm..

    Should have my lunch..

    Felt like watching a class Telugu movie.. Just wow. No words

  23. ഒരിക്കൽ കൂടി വായിച്ച് മനസ്സ് നിറഞ്ഞു ?

  24. ഒരു രക്ഷയില്ലാത്ത കഥ അവസാനം എന്താവും എന്നുള്ള ടെൻഷൻ ആയിരുന്നു ഇതുവരെ ഒരു കഥകളിലും കാണാത്ത സസ്പെൻസ് കഥ തീർന്നു പോയല്ലോ ഒരു വിഷമം ഒറ്റയിരുപ്പിന് വായിച്ചു തീർത്തു❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *