Will You Marry Me.?? Part 05 [Rahul Rk] 1005

ഞങ്ങൾ എല്ലാവരും ഉള്ളിലേക്ക് കയറി.. സത്യത്തിൽ എന്താണ് കാർലോയും ചേട്ടായിയും കൂടി ഇവിടെ ഒരുക്കിയത് എന്ന് ഞങ്ങൾക്കും അറിയില്ലായിരുന്നു..

ഉള്ളിലേക്ക് കയറിയതും വെളുത്ത ഭംഗിയുള്ള രണ്ട് മാലാഖ കുഞ്ഞുങ്ങൾ ചേട്ടത്തിക്ക്‌ ഓരോ റോസാപ്പൂ നൽകി സ്വാഗതം അറിയിച്ചു..

ഏകദേശം പുള്ളികാരിക്ക്‌ ഒരു ഐഡിയ കിട്ടികാണും എന്ന് തോന്നുന്നു..

വീണ്ടും അകത്തേക്ക് ചെന്നപ്പോൾ ശരിക്കും ഞങ്ങൾ പോലും ഞെട്ടിപ്പോയി അവിടെ ഒരു ചുമർ നിറയെ ചേട്ടത്തിയുടെ ഫോട്ടോകൾ.. അതിനു ചുവടെ റോസാപ്പൂക്കൾ കൊണ്ട് ഹാപ്പി ബർത്ത്ഡേ എന്ന് എഴുതിയിരിക്കുന്നു.. നിറയെ ബലൂണുകൾ തറയിൽ മുഴുവൻ ഒഴുകി നടക്കുന്നു…
എല്ലാത്തിനും മധ്യത്തിൽ വലിയ ഒരു രണ്ടു നില കേക്കും ഉണ്ടായിരുന്നു…

എല്ലാം കൂടെ കണ്ടപ്പോൾ ചേട്ടത്തി ആകെ കിളി പറന്ന അവസ്ഥയിൽ എത്തിയിരുന്നു…
പിന്നെ ഒട്ടും വൈകിയില്ല ഞങ്ങൾ എല്ലാവരും ചേർന്ന് ഒരുമിച്ച് പാടി.. ഹാപ്പി ബർത്ത്ഡേ ഷേർളി ചേട്ടത്തി….

അങ്ങനെ അൽഭുതവും അമ്പരപ്പും ഒക്കെ കഴിഞ്ഞ് കേക്ക് മുറി ചടങ്ങിലേക്ക് കടക്കാൻ ആയി.. ചേട്ടായി ജൂലിയോട് പറഞ്ഞു..

“ജൂലി.. സാമിനു വീഡിയോ കാൾ ചെയ്യ്..”

ജൂലി അപ്പോൾ തന്നെ ഫോൺ എടുത്ത് അവളുടെ കെട്ടിയവനെ വിളിച്ചു… അങിനെ സാമും ചേട്ടത്തിക് ബർത്ത്ഡേ വിഷ് ചെയ്തു..
പിന്നെ ചേട്ടത്തി കേക്ക് മുറിച്ച് ആദ്യം ചേട്ടായിക്കും പിന്നെ മിന്നു മോൾക്കും പിന്നെ ഞങ്ങൾക്ക് ഓരോരുത്തർക്കും തന്നു…
അതിനിടയിൽ ഞങ്ങൾ കേക്ക് വാരി തേക്കലും ബലൂൺ പോട്ടിക്കലും ഒക്കെ ഉണ്ടായിരുന്നു…

എല്ലാം എൻജോയ് ചെയ്യുന്നുണ്ട് എങ്കിലും എന്റെ മനസ്സ് അപ്പോളും പാളം തെറ്റിയ നിലയിൽ തന്നെ ആയിരുന്നു…
എത്ര തവണ ഇതിനിടക്ക് ഞാൻ വാച്ചിൽ നോക്കി എന്ന് എനിക്ക് പോലും അറിയില്ല…

അങ്ങനെ ലഞ്ച് റെഡി ആയി എന്ന് അവിടത്തെ സ്റ്റാഫ് വന്ന് പറഞ്ഞപ്പോൾ ഞങ്ങൾ എല്ലാവരും ഡൈനിങ് ഏരിയയിലെ ക്ക്‌ നടന്നു.. വിശാലമായ ആ മുറിയുടെ ഒത്ത നടുക്ക് ഒരു വലിയ മേശ അതിൽ എന്തൊക്കെയോ വിഭവങ്ങൾ.. ഞങൾ എല്ലാവരും കേക്ക് ഒക്കെ കഴിച്ചിരുന്നു എങ്കിലും നല്ല വിശപ്പ് ഉണ്ടായിരുന്നു..

ഞാൻ നോൺ വെജ് വിഭവങ്ങൾ മാത്രം ആണ് കഴിച്ചത്.. ബാക്കിയുള്ളവർ എല്ലാം ട്രൈ ചെയ്തു എന്ന് തോന്നുന്നു…

അങ്ങനെ വളരെ വിശാലമായി ഭക്ഷണം ഒക്കെ കഴിച്ച് കഴിഞ്ഞു..
ഇനി എങ്ങനെയെങ്കിലും ആഷികയെ കാണാൻ അവളുടെ ഹോട്ടലിൽ പോകാൻ ഉള്ള ഐഡിയ ആലോചിച്ച് നിന്നപ്പോൾ ആണ് ചേട്ടായി അടുത്ത ബോംബ് പൊട്ടിച്ചത്…

The Author

Rahul Rk

✍️✍️??

107 Comments

Add a Comment
  1. Sorry athu mistake ayirunnu, njan climaxinanu comment ittath ?

  2. Njan kuthi irunnu type cheytha ente comment delete cheythath ottum sheriyayilla dr.kambikuttan, ethra neram eduthenn ningalkk nokkenda karyam illallo ??????

  3. അപ്പൂട്ടൻ

    അടിപൊളി സ്റ്റോറി ഒരു സിനിമ കാണുന്ന പ്രതീതി. എത്ര മനോഹരമായിട്ടാണ് ഈ ഒരു നോവലിന്റെ വരികൾ. സത്യം പറഞ്ഞാൽ ഒരു സിനിമ കാണുന്ന പ്രതീതിയും അതുപോലെ അടുത്ത ഭാഗം വായിക്കുവാനുള്ള ആകാംക്ഷയും ആയി കാത്തിരിക്കുന്നു.

  4. Brw ashika um shawn inteyum prema nimishangal kurach koodudhal aayit ezhudhu brw …. Aa prema nimishangal kadhaye adipoli aakum adha vendadh ?? please brw…. Sex undelum illelum avar onnichulla nimishangalk aayi kaathirikuva njn …….

  5. കുട്ടൻ

    കമ്പിയൊന്നും വേണ്ട മുത്തേ !! നീ ഇതിനൊരു സൂപ്പർ ക്ളൈമാക്സ് കൊടുത്താൽ മതി.
    അവരെ ഒന്ന് ഒരുമിപ്പിക്കു. അവസാനം അവന്റെ ഒരു മറു ചോദ്യവും will u marry me…
    അത് പൊളിക്കും

Leave a Reply

Your email address will not be published. Required fields are marked *