രൂപ : ഇല്ലമ്മേ ഞാൻ ഒരിക്കലും അവനെ വേദനിപ്പിക്കില്ല അവനോടെനിക്ക് ഒരുപാട് സ്നേഹമുണ്ട് അതിലുപരി നന്ദിയും കടപ്പാടുമുണ്ട്
അമ്മ : നന്ദിയും കടപ്പാടുമോ നീ എന്തൊക്കെയാ കൊച്ചേ ഈ പറയുന്നെ
രൂപ : ഹേയ് ഒന്നുമില്ല അമ്മേ
അന്നേ ദിവസം രാത്രി
അമ്മ : എടി കൊച്ചേ അതൊക്കെ അവിടെ വെച്ചിട്ട് പോയി കിടക്കാൻ നോക്ക് ബാക്കി ഞാൻ ചെയ്തോളാം
രൂപ : കുഴപ്പമില്ലമ്മേ ഞാൻ ഇതൊക്കെ സ്ഥിരമായി ചെയ്യുന്നതാ
അമ്മ : എടി കൊച്ചേ നാളെ നിനക്ക് ക്ലാസ്സില്ലേ നേരെത്തെ പോയി കിടന്ന് ഉറങ്ങാൻ നോക്ക് നാളെ കാലത്തെ എഴുനേൽക്കേണ്ടതല്ലേ… എന്താ ഇങ്ങനെ നോക്കുന്നെ ഇവിടെ വന്നെന്നുകരുതി നീ പഠിപ്പൊന്നും മുടക്കണ്ട നീ ക്ലാസ്സിൽ പൊക്കൊ പിന്നെ കാലത്ത് എനിക്ക് നിന്നോട് അല്പം മോശമായി സംസാരിക്കേണ്ടി വന്നു അതൊന്നും നീ ഇനി മനസ്സിൽ വച്ചേക്കണ്ട കേട്ടോ
രൂപ : ഇല്ലമ്മേ അതൊന്നും പ്രശ്നമില്ല
അമ്മ : എന്നാ മോള് പോയി കിടക്ക്
ഇത് കേട്ട രൂപ പതിയെ കിച്ചണിൽ നിന്നും പുറത്തേക്കു പോയി അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു പെട്ടെന്നാണ് ആദി അവളുടെ അടുത്തേക്ക് എത്തിയത്
ആദി : എന്താടി പറ്റിയെ എന്തിനാ കരയുന്നെ അമ്മ എന്തെങ്കിലും പറഞ്ഞോ
രൂപ : അമ്മ എന്നെ മോളേന്ന് വിളിച്ചു
ആദി : ഹോ.. ഇതായിരുന്നൊ ഞാൻ കരുതി..
“എന്താടാ നീ ആ കൊച്ചിനെ ഉറങ്ങാനും സമ്മതിക്കില്ലേ ”
അവിടേക്കെത്തിയ അമ്മ ആദിയോടായി ചോദിച്ചു ഇത് കണ്ട രൂപ പെട്ടെന്ന് തന്നെ റൂമിലേക്ക് കയറി
അമ്മ : മോളെ ആ കതകങ്ങ് കുറ്റിയിട്ടോ ഇവിടെ ചില കുറുക്കമ്മാർ നിന്ന് കറങ്ങുന്നുണ്ട്
ആദി : അമ്മേ… ഇതിത്തിരി കൂടുതലാ കേട്ടോ
അമ്മ : അതെ കൂടുതലാ ഇടക്കിടക്ക് നിനക്ക് ഓരോ ഡോസ് തന്നില്ലെങ്കിൽ നിന്റെ കയ്യും കാലും മിണ്ടാതിരിക്കില്ലെന്ന് എനിക്ക് നന്നായി അറിയാം പിന്നെ നീ എങ്ങനെയാടാ ഈ പാവം പിടിച്ച കൊച്ചിനെ ചാടിച്ചോണ്ട് വന്നത്
Bro adutha episode eppol varum bro
എഴുതി കഴിഞ്ഞു ഇതുവരെ അപ്‌ലോഡ് ചെയ്യാൻ സമയം കിട്ടിയില്ല ഇന്ന് രാത്രി ചെയ്യാം നാളെ വരും എന്ന് തോന്നുന്നു ?
❤️ താങ്ക്സ് bro waiting…. ?❤️
എഴുതി കഴിഞ്ഞു ഉടനെ അപ്‌ലോഡ് ചെയ്യാം ???
Thank u for ur updation, waiting.. എന്നും വന്നു നോക്കും update എത്തിയോ എന്നറിയാൻ. Story തീരുമ്പോൾ pdf ആക്കണം…