വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 11 [Fang leng] 480

 

ആദി : പാവം കൊച്ചോ

 

അമ്മ : നീ വിളിച്ചപ്പോൾ കൂടെ ഇറങ്ങി വന്ന അതിനെ പാവമെന്നല്ലാതെ പിന്നെന്ത്‌ വിളിക്കാനാടാ

 

ആദി : അമ്മേ…

 

അമ്മ : എന്തിനാടാ കിടന്ന് കീറുന്നെ പോയി കിടക്കാൻ നോക്ക് പിന്നെ എന്റെ ഒരു കണ്ണ് എപ്പോഴും ഈ റൂമിലോട്ട് തന്നെ ഉണ്ടാകും എന്റെ മോന് ഞാൻ പറഞ്ഞത് പിടികിട്ടികാണുമല്ലോ അല്ലേ

 

ആദി : ഓഹ് പിടികിട്ടി ഒരു കണ്ണാക്കുന്നതെന്തിനാ രണ്ട് കണ്ണും വെച്ചോ വേണമെങ്കിൽ ഒരു പൂട്ട് വാങ്ങി പുറത്ത് നിന്ന് പൂട്ടിക്കൊ

 

അമ്മ : അതൊക്കെ നമുക്ക് ആലോചിക്കാം മോൻ പോയി കിടക്കാൻ നോക്ക്

 

ഇത് കേട്ട ആദി പതിയെ റൂമിലേക്ക് നടന്നു

 

പിറ്റേന്ന് രാവിലെ

 

ആദി : അമ്മേ ഞങ്ങൾ ഇറങ്ങുവാണേ രൂപേ വേഗം വാ..

 

ആദി തന്റെ ബാഗുഗുമായി വീടിനു പുറത്തേക്കിറങ്ങാൻ തയ്യാറായി

 

അമ്മ : ടാ നിങ്ങൾ എങ്ങനെയാ പോകുന്നെ

 

ആദി : ഞങ്ങൾ ബൈക്കിൽ പൊക്കൊളാം അമ്മേ

 

അമ്മ : അങ്ങനെ ഞങ്ങൾ ഇപ്പോൾ പോകണ്ട നീ ബൈക്കിൽ പൊക്കൊ ഇവള് ബസിൽ വന്നോളും

 

ആദി : ബസിലോ ഇവൾക്ക് അതൊന്നും ശീലമില്ല

 

അമ്മ : ആര് പറഞ്ഞു ഇവള് സ്ഥിരമായി ബസിലാ പോകുന്നത് എന്നാണല്ലൊ എന്നോട് പറഞ്ഞത്

 

ഇത് കേട്ട ആദി പതിയെ രൂപയെ ഒന്ന് നോക്കി

 

അമ്മ : എന്തിനാടാ അതിനെ നോക്കി പേടിപ്പിക്കുന്നെ ഞാൻ എങ്ങനെയെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കുവാൻ നോക്കുവാ അതിനിടയിൽ ഒന്നിച്ചു പോയി ആളുകളെ കൊണ്ടു ഓരോന്ന് പറയിക്കണ്ട അതിനൊക്കെ ഒരുപാട് സമയം ബാക്കിയുണ്ട്

 

ഇത്രയും പറഞ്ഞു അമ്മ രൂപയുടെ കയ്യിൽ കുറച്ചു പൈസ വച്ചു കൊടുത്തു

 

അമ്മ : ഇത് പിടിക്ക് ബസിന് കൊടുക്കാനാ

 

രൂപ : എന്റെ കയ്യിൽ ഉണ്ടമ്മേ

 

അമ്മ : അതവിടെ തന്നെ ഇരിക്കട്ടെ,  ടാ ആദി എന്നാൽ നീ വിട്ടോ ഇവള് പുറകേ വന്നോളും

The Author

44 Comments

Add a Comment
  1. Bro adutha episode eppol varum bro

    1. എഴുതി കഴിഞ്ഞു ഇതുവരെ അപ്‌ലോഡ് ചെയ്യാൻ സമയം കിട്ടിയില്ല ഇന്ന് രാത്രി ചെയ്യാം നാളെ വരും എന്ന് തോന്നുന്നു ?

      1. ❤️ താങ്ക്സ് bro waiting…. ?❤️

  2. എഴുതി കഴിഞ്ഞു ഉടനെ അപ്‌ലോഡ് ചെയ്യാം ???

    1. Thank u for ur updation, waiting.. എന്നും വന്നു നോക്കും update എത്തിയോ എന്നറിയാൻ. Story തീരുമ്പോൾ pdf ആക്കണം…

Leave a Reply

Your email address will not be published. Required fields are marked *