വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 11 [Fang leng] 481

 

ആദി : അല്ലടാ ഞങ്ങൾ ശെരിക്കും ഇഷ്ടത്തിലാ

 

അജാസ് : ടാ..

 

ആദി : നിനക്ക് എന്തിന്റെ കേടാടാ നീ ഞങ്ങളെ പിരിക്കാൻ നോക്കുവാണോ ഞാൻ എത്ര റിസ്‌കെടുത്തിട്ടാ അവളെ സെറ്റാക്കിയത് എന്നറിയാമോ

 

അജാസ് : അതല്ലടാ എനിക്കൊരു അബദ്ധം പറ്റി

 

ആദി : എന്ത് അബദ്ധം

 

അജാസ് : നീയും അവളുമായി പിരിഞ്ഞല്ലൊ അപ്പോൾ എനിക്ക് നിന്റെ അവസ്ഥ കണ്ട് നല്ല വിഷമം തോന്നി അതുകൊണ്ട് ഞാൻ ആ സാന്ദ്രയോട് നിങ്ങളുടെത് ഫേക്ക് റിലേഷൻ ആണെന്ന് പറഞ്ഞു

 

ആദി : ടാ മൈ…

 

അജാസ് : പറ്റിപ്പോയി അളിയാ നിനക്ക് സാന്ദ്രയുടെ മേലെ ഒരു കണ്ണുണ്ടായിരുന്നതല്ലേ അതുകൊണ്ട് അവളെയും നിന്നെയും ഒന്നിപ്പിച്ച് നിന്റെ വിഷമം മാറ്റാമെന്ന് കരുതി

 

ആദി : അവൻ ഒന്നിപ്പിക്കാൻ വന്നേക്കുന്നു ഇന്ന് തന്നെ അവളോട് എല്ലാം പറഞ്ഞേക്കണം ഞാനും രൂപയും ശെരിക്കും ഇഷ്ടത്തിലാണെന്ന് മനസ്സിലായോ

 

അജാസ് : അതെങ്ങനെയടാ അവളെ ഇമ്പ്രെസ്സ് ചെയ്യാൻ ഞാൻ ഒരുപാട് തള്ളി മറിച്ചുപോയി നിനക്ക് രൂപയെ കണ്ണെടുത്താൽ കണ്ടു കൂടെന്നും സാന്ദ്രയെ ജീവനാണെന്നു മൊക്കെ പറഞ്ഞു പോയി

 

ആദി : എനിക്ക് ഒന്നും കേൾക്കണ്ട നീ ഉണ്ടാക്കിയ പ്രശ്നമല്ലെ നീ തന്നെ സോൾവ് ചെയ്യ്

 

അജാസ് : എനിക്ക് ഇത് തന്നെ വരണം മൈര്…

 

ഇന്റർവെൽ ടൈം

 

ആദി : ടാ വാ പുറത്ത് പോകാം

 

അജാസ് : ഞാൻ ഒന്നുമില്ല ഒറ്റക്കങ്ങ് പൊക്കൊ

 

ആദി : ഉം ശരി

 

ഇത്രയും പറഞ്ഞു ആദി രൂപയുടെ സീറ്റിലേക്ക് എത്തി

 

ആദി : ഹായ് ഗീതു

 

ഗീതു : എന്ത് ഹായ് ഇവളോട് വഴക്കിട്ടെന്നു പറഞ്ഞു എന്നോടും മുഖം തിരിച്ചു നടന്നവനല്ലേ നീ

 

രൂപ : പോട്ടെടി

 

ഗീതു : എന്ത് പോട്ടെ നിങ്ങൾ തമ്മിലുള്ള പ്രശ്നമൊക്കെ തീർന്നു അത് ഒക്കെ പക്ഷെ ഞാൻ ഇവനോട് മിണ്ടാൻ പോകുന്നില്ല

The Author

44 Comments

Add a Comment
  1. Bro adutha episode eppol varum bro

    1. എഴുതി കഴിഞ്ഞു ഇതുവരെ അപ്‌ലോഡ് ചെയ്യാൻ സമയം കിട്ടിയില്ല ഇന്ന് രാത്രി ചെയ്യാം നാളെ വരും എന്ന് തോന്നുന്നു ?

      1. ❤️ താങ്ക്സ് bro waiting…. ?❤️

  2. എഴുതി കഴിഞ്ഞു ഉടനെ അപ്‌ലോഡ് ചെയ്യാം ???

    1. Thank u for ur updation, waiting.. എന്നും വന്നു നോക്കും update എത്തിയോ എന്നറിയാൻ. Story തീരുമ്പോൾ pdf ആക്കണം…

Leave a Reply

Your email address will not be published. Required fields are marked *