അജാസ് : അങ്ങനെ പറ എടാ കള്ളാ എന്നിട്ട് ഒരു വാക്ക് നീ എന്നോട് പറഞ്ഞോ നാളെ മുതൽ പറ്റുമെങ്കിൽ കുറച്ചു ഭക്ഷണം എനിക്കും കൊണ്ടു വന്നോ എനിക്കതൊരു പ്രശ്നമേ അല്ല
ആദി : ഒന്ന് പോടാ
രൂപ : അല്ല നിന്റെ കവിളിൽ എന്താ അജാസേ ഒരു പാട്
അജാസ് : ഇത് ഡെസ്കിൽ ഒന്ന് തട്ടിയതാ
ഗീതു : ചുമ്മാതാടി ആ സാന്ദ്ര ഒന്ന് പൊട്ടിച്ചതാ
രൂപ : എന്തിന്
ഗീതു : ആർക്കറിയാം അവളോട് വല്ല വഷളത്തരവും പറഞ്ഞു കാണും
ആദി : ടാ അജാസേ അടിയിൽ തുടങ്ങിയ സ്ഥിതിക്ക് നിനക്ക് അവളെ കിട്ടാൻ നല്ല ചാൻസ് ഉണ്ട്
അജാസ് :(നാറി )
***************************************
ഭക്ഷണം കഴിച്ച ശേഷം അവർ ക്ലാസ്സിലേക്കുള്ള നടത്തത്തിൽ പെട്ടെന്നാണ് അവർക്കെതിരെ വിഷ്ണു നടന്നു വന്നത്
രൂപ : ആദി വിഷ്ണു ചേട്ടൻ
ആദി : എനിക്കിട്ട് എന്തോ പണി വരുന്നുണ്ട്
വിഷ്ണു : എല്ലാവും കൂടി എങ്ങോട്ടാ
അജാസ് : ക്ലാസ്സിലോട്ട് പോകുവാ ചേട്ടനെ കണ്ടിട്ട് കുറച്ചായല്ലോ
വിഷ്ണു : ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ടെടാ ആദിത്യാ ഒന്ന് വാ എനിക്കൊരു കാര്യം പറയണം
ഇത്രയും പറഞ്ഞു ആദിയുടെ തോളിൽ കയ്യിട്ടുകൊണ്ട് വിഷ്ണു അല്പം മാറി നിന്നു
ആദി : എന്താ ചേട്ടാ
വിഷ്ണു : ടാ നീയും രൂപയും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നൊ
ആദി : അത് പിന്നെ ചെറിയൊരു പ്രശ്നം ഉണ്ടായി ഇപ്പോൾ എല്ലാം സോൾവ് ആയി
വിഷ്ണു : എനിക്ക് തോന്നി ഞാനും ഏതുവരെ പോകും എന്ന് നോക്കി ഇരുന്നതാ എന്തായാലും പ്രശ്നം തീർന്നല്ലൊ നന്നായി
ആദി : ഉം
വിഷ്ണു : ആദിത്യാ നിന്നെ എനിക്ക് നല്ല ഇഷ്ടമാ പക്ഷെ രൂപ എന്റെ പെങ്ങളെ പോലെയാ അവള് നിന്നെ പറ്റി എന്തെങ്കിലും പരാതി എന്നോട് വന്ന് പറഞ്ഞാൽ ഞാൻ അന്ന് പറഞ്ഞത് ഓർമ്മയുണ്ടല്ലൊ അത് കൊണ്ട് എന്ത് പ്രശ്നം ഉണ്ടായാലും അത് നിങ്ങൾ തന്നെ തീർക്കണം എനിക്ക് ഇടപെടേണ്ട അവസ്ഥ ഉണ്ടാക്കരുത് മനസ്സിലായോ
Bro adutha episode eppol varum bro
എഴുതി കഴിഞ്ഞു ഇതുവരെ അപ്‌ലോഡ് ചെയ്യാൻ സമയം കിട്ടിയില്ല ഇന്ന് രാത്രി ചെയ്യാം നാളെ വരും എന്ന് തോന്നുന്നു ?
❤️ താങ്ക്സ് bro waiting…. ?❤️
എഴുതി കഴിഞ്ഞു ഉടനെ അപ്‌ലോഡ് ചെയ്യാം ???
Thank u for ur updation, waiting.. എന്നും വന്നു നോക്കും update എത്തിയോ എന്നറിയാൻ. Story തീരുമ്പോൾ pdf ആക്കണം…