വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 11 [Fang leng] 480

 

ആദി : വെറുതെ പറയുവല്ലെ എനിക്കറിയാം അമ്മ വന്നെ ഇല്ലെങ്കിൽ ഞാനും കഴിക്കില്ല

 

അമ്മ : നീ കഴിക്കണ്ട

 

ആദി : അമ്മ പ്ലീസ് ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം പിണങ്ങല്ലെ

 

അമ്മ : എനിക്ക് ഒരു പിണക്കവുമില്ല പക്ഷെ ഇന്ന് നീ ചെയ്തതുണ്ടല്ലൊ അത് അല്പം കൂടി പോയി നീ ഇത്രയും വലുതായത് ഈ അമ്മ അറിഞ്ഞില്ല മോനെ

 

പെട്ടെന്നാണ് ആദിയുടെ കണ്ണുനീർ അമ്മയുടെ കൈകളിൽ വീണത്

 

അമ്മ : ആദി നീ കരയുവാണോ

 

ആദി : സോറി അമ്മ ഞാൻ….

 

അമ്മ : കരയാതെടാ പോത്തേ ഇപ്പൊ എന്ത് വേണം ഞാൻ കഴിക്കണം അത്രയല്ലെ ഉള്ളു

 

ഇത്രയും പറഞ്ഞു അമ്മ കട്ടിലിൽ നിന്ന് എഴുനേറ്റു

 

അമ്മ : ടാ ആ കണ്ണൊക്കെ തുടച്ചിട്ട് വാ അവള് കണ്ടാൽ മോശമാ

 

ഇത്രയും പറഞ്ഞു അമ്മ റൂമിന് പുറത്തേക്കിറങ്ങി ഒപ്പം ആദിയും അമ്മയെ കണ്ടയുടനെ രൂപ ഇരുന്നിരുന്ന കസേരയിൽ നിന്നും വേഗം എഴുനേറ്റു

 

അമ്മ : ഇങ്ങനെ പേടിക്കാൻ ഞാൻ വല്ല ഭൂതവുമാണോ കൊച്ചെ

 

അമ്മ പതിയെ രൂപയുടെ അടുത്തേക്ക് എത്തി

 

അമ്മ : നീ ഇതുവരെ ഒന്നും കഴിച്ചില്ലല്ലൊ അല്ലെ വാ വന്നിവിടെ ഇരിക്ക്

 

ടേബിളിനടുത്തേക്ക് ഒരു ചെയർ എടുത്തിട്ട ശേഷം അമ്മ അവളോടായി പറഞ്ഞു രൂപ പതിയെ അതിലേക്കിരുന്നു

 

അമ്മ : ആദി നീയും ഇരിക്ക്

 

ആദി : അമ്മ ഇരിക്ക് ഞാൻ എടുത്ത് തരാം

 

അമ്മ : നീ പറയുന്നത് കേൾക്കാതി വന്നിരിക്ക്

 

ഇത് കേട്ട ആദിയും പതിയെ ചെയറിലേക്കിരുന്നു അമ്മ പതിയെ ഭക്ഷണപൊതി തുറന്ന് വിളമ്പാൻ തുടങ്ങി

 

അമ്മ : ടാ നിനക്ക് ദോശയല്ലാതെ വേറൊന്നും വാങ്ങാൻ കിട്ടിയില്ലേടാ

 

ആദി : അവിടെ ഇതേ ഉള്ളു അമ്മേ

 

അമ്മ പതിയെ ആദിക്കും രൂപയ്ക്കും ദോശവിളമ്പി

The Author

44 Comments

Add a Comment
  1. Bro adutha episode eppol varum bro

    1. എഴുതി കഴിഞ്ഞു ഇതുവരെ അപ്‌ലോഡ് ചെയ്യാൻ സമയം കിട്ടിയില്ല ഇന്ന് രാത്രി ചെയ്യാം നാളെ വരും എന്ന് തോന്നുന്നു ?

      1. ❤️ താങ്ക്സ് bro waiting…. ?❤️

  2. എഴുതി കഴിഞ്ഞു ഉടനെ അപ്‌ലോഡ് ചെയ്യാം ???

    1. Thank u for ur updation, waiting.. എന്നും വന്നു നോക്കും update എത്തിയോ എന്നറിയാൻ. Story തീരുമ്പോൾ pdf ആക്കണം…

Leave a Reply

Your email address will not be published. Required fields are marked *