ആദി : ചുമ്മാ കളിക്കാതെ എന്താ കാര്യമെന്ന് പറ
രൂപ : ഒന്നുമില്ലെന്ന് പറഞ്ഞില്ലെ ?
ഇത് കേട്ട ആദി പതിയെ ബെഡിൽ രൂപയുടെ അടുത്തായി ഇരുന്നു
ആദി : ഞാൻ മാളുനെ കെട്ടുന്ന് പറഞ്ഞോണ്ടാണോ
രൂപ : അതിന് ഞാൻ എന്തിനാ വിഷമിക്കുന്നെ നീ ആരെ വേണമെങ്കിലും കെട്ടിക്കൊ
ആദി : നിന്റെ മുഖം അങ്ങനെയല്ലല്ലൊ പറയുന്നെ
രൂപ : എന്റെ മുഖം നോക്കി ഓരോന്ന് പറയാൻ നീ വല്ല സിദ്ധനുമാണോ ?
ആദി : നല്ല വിഷമം ഉണ്ടല്ലേ എന്നെ ഇത്രയും ഇഷ്ടമാണെങ്കിൽ പിന്നെന്തിനാ അന്ന് ഇഷ്ടമല്ലെന്ന് പറഞ്ഞത്
രൂപ : ആര് പറഞ്ഞു എനിക്ക് നിന്നെ ഇഷ്ടമാണെന്ന് എനിക്ക് നിന്നെ ഒട്ടും ഇഷ്ടമല്ല
ആദി : ഉറപ്പാണോ
രൂപ :…
ആദി : എന്താ ഒന്നും മിണ്ടാത്തെ പോട്ടെ ഞാൻ ലാസ്റ്റായിട്ട് ഒരു ചാൻസ് കൂടി തരാം ഇനി പറയ് എന്നെ ഇഷ്ടമാണോ? എന്താടി ഒന്നും മിണ്ടാത്തെ ശരി ഞാൻ ഇഷ്ടമല്ലെന്ന് കരുതികോളാം
രൂപ : ഉം..
ആദി : നീ എന്തിനാ മൂളുന്നെ വല്ലതും ഉണ്ടെങ്കിൽ ഉറച്ച് പറ
രൂപ : ഓഹ് ഇഷ്ടമാടാ
ആദി : ആരെ
രൂപ : നീ നല്ലത് വാങ്ങും ആദി നിനക്കറിയില്ലേ ആരെയാണെന്ന്?
ആദി : നിനക്കാരെയാ ഇഷ്ടമെന്ന് ഞാൻ എങ്ങനെ അറിയാനാ
രൂപ : എന്നാൽ ഇപ്പോൾ അറിഞ്ഞോ എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാ ദാ ഈ ഇരിക്കുന്ന ആദിത്യനെ എന്താ സമാധാനമായൊ ഇനി വല്ല സംശയവുമുണ്ടോ
ഇത്രയും പറഞ്ഞ ശേഷം ആദിയുടെ മുഖത്തേക്കു നോക്കാതെ രൂപ തിരിഞ്ഞിരുന്നു
ഇത് കണ്ട ആദി രൂപയുടെ തോളിലൂടെ കയ്യിട്ട് അവളുടെ അടുത്തേക്ക് ചേർന്നിരുന്നു
ആദി : ഇത് എനിക്ക് പണ്ടേ അറിയാവുന്നതാ എന്നാലും നിന്റെ വായിൽ നിന്ന് കേൾക്കാൻ ഒരു കൊതിയുണ്ടായിരുന്നു അത് ഒടുവിൽ നടന്നു
Bro adutha episode eppol varum bro
എഴുതി കഴിഞ്ഞു ഇതുവരെ അപ്‌ലോഡ് ചെയ്യാൻ സമയം കിട്ടിയില്ല ഇന്ന് രാത്രി ചെയ്യാം നാളെ വരും എന്ന് തോന്നുന്നു ?
❤️ താങ്ക്സ് bro waiting…. ?❤️
എഴുതി കഴിഞ്ഞു ഉടനെ അപ്‌ലോഡ് ചെയ്യാം ???
Thank u for ur updation, waiting.. എന്നും വന്നു നോക്കും update എത്തിയോ എന്നറിയാൻ. Story തീരുമ്പോൾ pdf ആക്കണം…