വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 11 [Fang leng] 481

 

രൂപ : എന്നിട്ടാണോ വേറെ കെട്ടുമെന്ന് പറഞ്ഞത്

 

ആദി : നല്ല വിഷമമായല്ലെ വിഷമിക്കാൻ വേണ്ടി തന്നെ പറഞ്ഞതാ അന്ന് നീ എന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞപ്പോൾ ഞാൻ എത്ര വിഷമിച്ചെന്നറിയാമോ ഞാൻ എത്ര കരഞ്ഞെന്ന് അറിയാമോ

 

ഇത് കേട്ട രൂപ ആദിയുടെ കയ്യിൽ മുറുക്കെ പിടിച്ചു

 

രൂപ : സോറി

 

ആദി : സാരമില്ല ഞാൻ പകരം വീട്ടിയില്ലെ അത് മതി ?

 

പെട്ടെന്ന് തന്നെ രൂപ ആദിയുടെ ചുമലിലേക്ക് തല ചായ്ച്ചു വെച്ചു കിടന്നു

 

രൂപ : ആദി..

 

ആദി : എന്താ

 

രൂപ : എന്നെ ഒരിക്കലും ഇട്ടേച്ചു പോകില്ലല്ലൊ അല്ലെ

 

ആദി : എന്താ എന്നെ വിശ്വാസമില്ലേ

 

രൂപ : അതുകൊണ്ടല്ല ഇനി ഒരു നഷ്ടം കൂടി എനിക്ക് സഹിക്കാൻ പറ്റില്ലടാ നീ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ നിന്നെ അകറ്റി നിർത്താൻ കാരണവും നിന്നെ എന്നെങ്കിലും പിരിയേണ്ടി വന്നാലോ എന്ന പേടിയാ

 

ആദി : എന്നാൽ ഇനി അത്തരം പേടിയൊന്നും വേണ്ട ഞാൻ നിന്നെ ചതിക്കുകയൊ വിട്ടുകളയുകയൊ ഒന്നും ചെയ്യില്ല എപ്പോഴും കൂടെ തന്നെ കാണും എന്താ പോരെ

 

രൂപ : സത്യമായും കാണോ

 

ആദി : കാണൂടി മൊട്ടച്ചി

 

ഇത്രയും പറഞ്ഞു ആദി തന്റെ ചുണ്ട് പതിയെ രൂപയുടെ നേർക്ക് കൊണ്ടുപോയി

 

“ടാ…”

 

പെട്ടെന്നാണ് ആദി ആ വിളികേട്ടത് ആദിയും രൂപയും വേഗം തന്നെ ബെഡിൽ നിന്ന് ചാടി എഴുനേറ്റു

 

“അമ്മ ഇത്ര വേഗം വന്നോ ”

 

അമ്മ : എന്താ നിനക്ക് പിടിച്ചില്ലേ?

 

ആദി : ഹേയ് അങ്ങനെയൊന്നുമില്ല ഞാൻ ഇവളോട് കുറച്ചു കാര്യങ്ങൾ പറയുവായിരുന്നു

 

അമ്മ : അത് ഞാൻ കണ്ടല്ലോ മോൻ ഇങ്ങ് വന്നേ

 

അമ്മ ആദിയെ തന്റെ അടുത്തേക്ക് വിളിച്ച ശേഷം ഹാളിലേക്കു പോയി ആദി വേഗം തന്നെ അമ്മയുടെ അടുത്തേക്ക് എത്തി

The Author

44 Comments

Add a Comment
  1. Bro adutha episode eppol varum bro

    1. എഴുതി കഴിഞ്ഞു ഇതുവരെ അപ്‌ലോഡ് ചെയ്യാൻ സമയം കിട്ടിയില്ല ഇന്ന് രാത്രി ചെയ്യാം നാളെ വരും എന്ന് തോന്നുന്നു ?

      1. ❤️ താങ്ക്സ് bro waiting…. ?❤️

  2. എഴുതി കഴിഞ്ഞു ഉടനെ അപ്‌ലോഡ് ചെയ്യാം ???

    1. Thank u for ur updation, waiting.. എന്നും വന്നു നോക്കും update എത്തിയോ എന്നറിയാൻ. Story തീരുമ്പോൾ pdf ആക്കണം…

Leave a Reply

Your email address will not be published. Required fields are marked *