വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 11 [Fang leng] 480

 

അമ്മ : നീ വീട്ടിലെ ആളുകളുടെ എണ്ണം ഇനിയും കൂട്ടിയേ അടങ്ങു അല്ലെ

 

ആദി : അമ്മേ..

 

അമ്മ : മോനെ ആദി അവളെ ഇവിടെ നിർത്തി എന്നു കരുതി നീ വല്ലാതെ അങ്ങ് ഇളകണ്ട കേട്ടൊ ആ റൂമിലേക്കെങ്ങാനും അനുവാദമില്ലാതെ നീ ഇനി കയറിയാൽ

 

ആദി : ഒന്നു സംസാരിക്കാനും പാടില്ലേ

 

അമ്മ : സംസാരമല്ല നിന്റെ ഉദ്ദേശമെന്ന് എനിക്ക് നന്നായി അറിയാം നിന്നെക്കാൾ കുറേ ഓണം കൂടുതൽ ഉണ്ടവളാടാ ഈ ഞാൻ

 

ആദി : അതൊക്കെ പോട്ടെ അമ്മ പോയ കാര്യം എന്തായി

 

അമ്മ : ആ സുജിത അവളെ കണ്ടിരുന്നു

 

ആദി : കണ്ടെന്നൊ

 

അമ്മ : ഉം കണ്ടു വീടിനു മുന്നിൽ ഏതോ പയ്യൻ നിക്കുന്നത് കണ്ടല്ലൊ എന്ന് എന്നോട് ചോദിക്കുകയും ചെയ്തു

 

ആദി : ഇവരൊക്കെയെന്തിനാ നമ്മുടെ വീട്ടിലേക്ക് എത്തി നോക്കുന്നത് എന്നിട്ട് അമ്മ എന്ത് പറഞ്ഞു

 

അമ്മ : അതാണല്ല പെണ്ണാണെന്ന് പറഞ്ഞു

 

ആദി : അപ്പോൾ അമ്മ എല്ലാം പറഞ്ഞോ

 

അമ്മ : പേടിക്കണ്ട നീ പറഞ്ഞത് പോലെ ഒരു ബന്ധു വാണെന്നാ ഞാൻ പറഞ്ഞേക്കുന്നെ പക്ഷെ കുറച്ചു പേർക്ക് അതത്ര ദഹിച്ചിട്ടില്ല ഒരാൺ കുട്ടിയുള്ള വീട്ടിൽ പെൺകുട്ടികളെ അങ്ങനെ നിർത്തരുതെന്നാ അവരൊക്കെ പറയുന്നെ അവർക്കറിയില്ലല്ലൊ ആൺകുട്ടി എല്ലാം തികഞ്ഞു നിക്കുവാണെന്ന്

 

ആദി : അവരോടൊക്കെ പോകാൻ പറ അമ്മേ

 

പെട്ടെന്നാണ് റൂമിന്റെ വാതിനടുത്ത്‌ തങ്ങളെ തന്നെ നോക്കി നിൽക്കുന്ന രൂപയെ അമ്മ കണ്ടത്

 

അമ്മ : എന്താ കൊച്ചേ

 

രൂപ : ഉം ഒന്നുമില്ല

 

അമ്മ : ടാ ആദി നിനക്ക് പുറത്തൊന്നും പോകണ്ടേ

 

ആദി : ഹേയ് വേണ്ട

 

അമ്മ : എങ്കിൽ പോയി നിന്റെ റൂമിൽ ഇരിക്ക് ചുമ്മാതെ ഇവളെ ചുറ്റി പറ്റി നിൽക്കണ്ട ഇവളെ ഇവിടുന്ന് ആരും പിടിച്ചോണ്ട് പോകാനൊന്നും പോകുന്നില്ല

The Author

44 Comments

Add a Comment
  1. Bro adutha episode eppol varum bro

    1. എഴുതി കഴിഞ്ഞു ഇതുവരെ അപ്‌ലോഡ് ചെയ്യാൻ സമയം കിട്ടിയില്ല ഇന്ന് രാത്രി ചെയ്യാം നാളെ വരും എന്ന് തോന്നുന്നു ?

      1. ❤️ താങ്ക്സ് bro waiting…. ?❤️

  2. എഴുതി കഴിഞ്ഞു ഉടനെ അപ്‌ലോഡ് ചെയ്യാം ???

    1. Thank u for ur updation, waiting.. എന്നും വന്നു നോക്കും update എത്തിയോ എന്നറിയാൻ. Story തീരുമ്പോൾ pdf ആക്കണം…

Leave a Reply

Your email address will not be published. Required fields are marked *