ഇത്രയും പറഞ്ഞു അമ്മ കിച്ചണിലേക്കു പോയി
ആദി വേഗം തന്നെ രൂപയുടെ അടുത്തേക്ക് എത്തി
ആദി : എടി പോയി അമ്മയെ സഹായിക്ക് അമ്മയുടെ ഇഷ്ടം പിടിച്ചു പറ്റിയാൽ പിന്നെ കാര്യങ്ങൾ എളുപ്പമാ
രൂപ : ഉം
ഇത്രയും പറഞ്ഞു രൂപ കിച്ചണിലേക്ക് ചെന്നു
അമ്മ : എന്താ കുടിക്കാൻ വെള്ളം വല്ലതും വേണോ
രൂപ : ഞാൻ സഹായിക്കാൻ
അമ്മ : എന്ത് സഹായിക്കാൻ
രൂപ : അമ്മയെ ജോലിയിൽ സഹായിക്കാൻ ഞാൻ എല്ലാ ജോലിയും ചെയ്യും
അമ്മ : ഇതൊക്കെ നീ പറയുന്നത് പോലെ അത്ര എളുപ്പമുള്ള പണിയൊന്നുമല്ല നിന്റെ വീട്ടിൽ ജോലിക്കാർ ആയിരിക്കുമല്ലോ ഇതൊക്കെ ചെയ്യുന്നത് നീ വെറുതെ എന്നെ കാണിക്കാൻ കഷ്ടപെടണമെന്നില്ല ചെന്ന് റൂമിലിരിക്ക്
രൂപ : അല്ല അമ്മേ ഞാൻ സത്യമായും എല്ലാ ജോലിയും ചെയ്യും
അമ്മ : ഇവള്.. ശെരി ആ ഫ്രിഡ്ജിൽ വെജിറ്റബിൾസ് ഉണ്ട് എടുത്ത് മുറിച്ചു വെക്ക് പിന്നെ കയ്യൊന്നും മുറിച്ചേക്കരുത്
രൂപ : ശെരി അമ്മേ
ഇത്രയും പറഞ്ഞു രൂപ വെജിറ്റബിൾ എടുത്ത് മുറിക്കാൻ തുടങ്ങി
അമ്മ : ടി കൊച്ചേ നിനക്ക് ആദിയെ ശെരിക്കും ഇഷ്ടമാണല്ലൊ അല്ലേ
രൂപ : അമ്മ എന്താ അങ്ങനെ ചോദിച്ചേ
അമ്മ : എന്റെ ഉള്ളിലെ ആദി കൊണ്ടു ചോദിച്ചു പോയതാ ഇപ്പോഴത്തെ കുട്ടികൾക്ക് എല്ലാം കളിയല്ലേ നിനക്ക് ആദിയെ കുറച്ച് എത്രത്തോളം അറിയാം എന്നെനിക്ക് അറിയില്ല അവൻ ഒരു പ്രത്തേക സ്വഭാവക്കാരനാ ചെറിയ ചെറിയ കാര്യങ്ങൾ പോലും അവനെ വല്ലാതെ ബാധിക്കും അവന്റെ ഒരിഷ്ടത്തിനും ഞാൻ ഇന്നുവരെ എതിരു നിന്നിട്ടില്ല അതുകൊണ്ട് തന്നെയാ കുട്ടിയോട് ഇവിടെ നിന്നോളാൻ പറഞ്ഞതും നിന്നെ പറഞ്ഞു വിട്ടാൽ അതവന് സഹിക്കാൻ പറ്റില്ല നീ ഏതോ വലിയ വീട്ടിലെ കുട്ടിയാണെന്ന് അവൻ എന്നോട് പറഞ്ഞിട്ടുണ്ട് ഇവിടെ നിന്റെ വീട്ടിലെ പോലെ വലിയ സൗകര്യങ്ങൾ ഒന്നും കാണില്ല പിന്നെ നീ പറയുന്ന എല്ലാമൊന്നും നടത്തി തരുവാനും അവന് പറ്റിയെന്നു വരില്ല അങ്ങനെ എന്തെങ്കിലും ഉണ്ടായാലും നീ അവനെ വിട്ടു പോകില്ല എന്നൊരു ഉറപ്പ് നീ എനിക്ക് തരണം കാരണം അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ എന്റെ കുഞ്ഞിനത് താങ്ങാൻ പറ്റിയെന്നു വരില്ല
Bro adutha episode eppol varum bro
എഴുതി കഴിഞ്ഞു ഇതുവരെ അപ്‌ലോഡ് ചെയ്യാൻ സമയം കിട്ടിയില്ല ഇന്ന് രാത്രി ചെയ്യാം നാളെ വരും എന്ന് തോന്നുന്നു ?
❤️ താങ്ക്സ് bro waiting…. ?❤️
എഴുതി കഴിഞ്ഞു ഉടനെ അപ്‌ലോഡ് ചെയ്യാം ???
Thank u for ur updation, waiting.. എന്നും വന്നു നോക്കും update എത്തിയോ എന്നറിയാൻ. Story തീരുമ്പോൾ pdf ആക്കണം…