‘അവരിപ്പോ വരും വിഷ്ണൂ……. തന്മയിക്ക് ലൈബ്രറി വരെ ഒന്ന് പോണംന്നു പറഞ്ഞു…. ഗൗരി കൂടെ പോയേക്കുവാ… ഞാൻ ഇവിടെ ഇരിക്കാം പോയേച്ചും വരാൻ പറഞ്ഞു ഞാനവരോട്…. ‘
‘ങും…. യാമിനീ… നീ എന്നോട് കള്ളം പറഞ്ഞു തുടങ്ങിയോ…. നിന്നെ ഉമ ടീച്ചറു ക്ലാസ്സിൽ നിന്ന് പുറത്താക്കിയെ എന്റെ ഫ്രണ്ട് മഹീന്ദ്രനില്ലേ അവൻ കണ്ടിരുന്നു… അവനാ എന്നോടു വന്നു പറഞ്ഞേ.. എന്തു പറ്റി യാമിനീ നിനക്ക്… ആ ക്ലാസ്സിലെ ഏറ്റവും മിടുക്കിയായ കുട്ടിയല്ലേ നീ….. ഇന്ന് രാവിലെ മുതലേ ഞാൻ ചോദിക്കുവല്ലേ എന്താ പറ്റിയതെന്ന്, ഇനിയെങ്കിലും പറയൂ യാമിനീ… ‘
‘എനിക്കെന്തു പറ്റാൻ…. ഒന്നുമില്ല വിഷ്ണു….. അല്ലേലും ആ ഉമ ടീച്ചറെ ക്ലാസ്സിൽ ഇരിക്കാൻ എനിക്കും ഇഷ്ടമല്ല’ എന്നൊരു മറുപടി യും കൊടുത്ത് ഞാൻ നന്നേ പണിപ്പെട്ട് വിഷ്ണുവിന്റെ അരികിൽ നിന്നു മാറി… ഒന്നും മനസ്സിലാകാത്തതുപോലെ അവൻ തെല്ലുനേരം എന്നെത്തന്നെ നോക്കി നിൽക്കുന്നത് തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ കണ്ടു.
തന്മയിക്കും ഗൗരി ക്കും കാര്യം എന്താണെന്ന് മനസിലായില്ല.
‘എന്താടി വിഷ്ണുവുമായി പിണങ്ങിയോ? ‘
‘ഏയ്, ഇല്ല ഗൗരി.’
‘പിന്നെ എന്താടി പ്രശ്നം, പറയു.. ഞങ്ങളോട് പറയാത്ത എന്തു ദുഃഖാണ് നിനക്കുള്ളത്…. ‘
‘എനിക്കെന്തു ദുഃഖം !നിനക്കൊക്കെ എന്തുപറ്റി… !’
‘ഒന്നുമില്ലാന്നൊന്നും നീ പറയണ്ടാ, ഞങ്ങൾ ഇന്നും ഇന്നലേം ഒന്നും അല്ലല്ലോ നിന്നെ കാണാൻ തുടങ്ങിയേ… ഒന്നാം ക്ലാസ്സുമുതൽ ഒന്നിച്ചു പഠിക്കണതാ, അതുകൊണ്ട് മോള് കള്ളമൊന്നും പറയണ്ടാട്ടാ…….. ‘
തന്മയിയുടെ ആ വാക്കുകൾക്കു മുൻപിൽ എനിക്കു മറച്ചു വയ്ക്കാൻ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
‘എടീ…അത് ഞാനിന്നലെ വൈകുന്നേരം അപ്പൂപ്പന്റെ മരുന്ന് മേടിക്കാൻ പുറത്തു പോയി, തിരിച്ചു വരാൻ സ്കൂട്ടിയിലോട്ട് കയറാൻ നേരം ഞാൻ കേശുവിനെ കണ്ടു.. ‘
‘ങും…… നമ്മുടെ കേശവ് അവനെയോ? ‘
‘ആഹ്… അതേ.. ‘
‘എന്നിട്ട് അവൻ നിന്നോട് വല്ലതും പറഞ്ഞോ.? ‘
‘ആഹ് എടീ.. കാണാൻ വല്ലാതെ മാറിയിട്ടുണ്ടവൻ. എന്നോട് സുഖമാണോന്നൊക്കെ ചോദിച്ചു.. നന്നായി പഠിക്കണംന്നൊക്കെ പറഞ്ഞു… ഞാൻ ഒന്നും മിണ്ടിയില്ല… അപ്പോ അവൻ പറഞ്ഞു കുറച്ചു സംസാരിക്കാൻ ഉണ്ട് ഇന്ന് വേണ്ട പിന്നൊരിക്കലാവട്ടേന്ന്…..
എന്തോ അവനോട് സംസാരിച്ചു കഴിഞ്ഞപ്പോൾ മുതൽ വല്ലാത്തൊരു ടെൻഷൻ… ‘
‘ഓഹ് പിന്നേ….. കോപ്പാണ്… ‘
തന്മയിയുടെ മറുപടി ഉടനടിയെത്തി.
‘അവനോട് പോകാൻ പറയു, അവനു സംസാരിക്കണം പോലും, ഒരിക്കൽ നീയവനെ ഇഷ്ട്ടപ്പെട്ടിരുന്നത് നേരുതന്നെ. പെട്ടെന്നൊരു സുപ്രഭാതത്തിൽ വന്ന് നമുക്കെല്ലാം നിർത്താം എന്നു പറയാൻ അവനോട് നമ്മളാരും പറഞ്ഞില്ലല്ലോ…. എന്നിട്ടവനിപ്പോ സംസാരിക്കണം പോലും…. ‘
തന്മയിയുടെ സ്വരത്തിൽ തെല്ലരിശം മിഴിച്ചു നിന്നു……
Motham jam analloooo
റാഷിദ് പറഞത് പോലെ ഒന്നും പിടികിട്ടിയില്ല. ഒരു പുകമറ പോലെ. കുറച്ചു പേജ് കൂട്ടി എഴുത്തിനോക്കു…… നല്ലയൊരു കഥ പ്രതീക്ഷിക്കുന്നു…. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി………..
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
ജോയുടെ നവ വധു കഥയുടെ ലൈൻ ആണോല്ലോ mottatil സെന്റി മൈഥിലി ?
കൊള്ളാം
ഒന്നും പിടികിട്ടിയില്ലല്ലോ,നല്ല ഒരു കഥക്കുള്ള സ്കോപ് ഉണ്ട്, പേജ് കൂട്ടി സൂപ്പർ ആയിട്ട് എഴുതു