അപ്പോഴാണ് അവൾ എന്നെ കണ്ടത്. ഇതാരാ അമ്മേ.. എന്റെ ഒരു കൂട്ടുകാരിയുടെ മകളാ.. എന്നുപറഞ്ഞ് എന്നെ പരിചയപ്പെടുത്തി. നീ പോരുന്നോ കല്യാണത്തിന്.. ഹേയ് ഞാനില്ല അമ്മേ.. കുഞ് എന്തിയേ.. അവൾ സ്കൂൾ പോയതല്ലേ.. അപ്പോൾ നീ നിൽക്കാൻ വന്നതല്ലേ.. അല്ലമ്മേ.. ഞാൻ ബാങ്കിലോട്ട് വരേണ്ട ആവശ്യത്തിന് വന്നതാ.. ബാങ്കിൽ നിന്ന് വരുന്ന വരവാ.. വൈകുന്നേരം പോകും.
അത് ശരി. എന്നാൽ ഞാൻ ഇറങ്ങട്ടെ.. ഞാനും വരുന്നു ചേച്ചി.. കവല വരെ. ദിർഥി കൂട്ടണ്ട കുറച്ചുനേരം നിങ്ങൾ സംസാരിച്ചിരുന്നിട്ടൊക്കെ പോര്. ചേച്ചി അങ്ങനെ പറഞ്ഞതോടെ എനിക്ക് കൂടെ പോകാൻ ഒരു മടി തോന്നി. ചേച്ചി വേഗം നടന്നു നീങ്ങി. ഞാനവളുമായി അൽപ്പനേരം സംസാരിച്ചിരിക്കാമെന്ന് വച്ചു.
അവൾക്കും എന്റെ അതേ പേരാ.. അമൃത പക്ഷേ അവളെ എല്ലാവരും അമ്മു എന്ന് വിളിക്കും എനിക്കങ്ങനെ ഒരു വിളിപ്പേരില്ല. അവൾ എന്നോട് ഓരോന്നും ഓരോന്നും കുത്തി കുത്തി ചോദിച്ചറിഞ്ഞു. ഷൈനി ചേച്ചി എന്നെ കൂട്ടുകാരിയുടെ മകൾ എന്ന് പറഞ്ഞു പരിചയപ്പെടുത്തിയത് അവൾക്ക് നല്ല സംശയമുണ്ട്.
അങ്ങനെ ഒരു കൂട്ടുകാരി ഉള്ളതായിട്ട് അവൾക്ക് അറിവില്ല. ലക്ഷ്മി ചേച്ചിയെ അവൾക്കറിയാം പക്ഷേ ലക്ഷ്മി ചേച്ചിക്ക് കുട്ടികൾ ഇല്ലെന്ന് അവൾക്ക് അതും അറിയാം. അവളുടെ സംശയത്തിനു മുന്നിൽ എനിക്ക് മറച്ചുവെക്കാൻ തോന്നിയില്ല.ഞാൻ അവളോട് എല്ലാം തുറന്നു പറഞ്ഞു. ബസിൽ വച്ച് ലക്ഷ്മി ചേച്ചിയെ പരിചയപ്പെട്ടതും ലക്ഷ്മി ചേച്ചി എന്നെയും കൊണ്ട് ഇങ്ങോട്ട് വന്നതും അങ്ങനെ പരിചയപ്പെട്ടതാണ് നിന്റെ മമ്മിയെ..
