യാക്കോബിന്‍റെ മകള്‍ [മന്ദന്‍ രാജ] [Updated] 235

” കത്തെഴുതണം”

ചോപ്പ് കുപ്പിവളകള്‍ ഇട്ട കയ്യില്‍ മുറുകെ പിടിച്ചവന്‍ തേന്മിട്ടായി അടങ്ങിയ കടലാസ്സ്‌ പൊതി അവളുടെ കയ്യിലേല്‍പ്പിച്ചു

പത്താം ക്ലാസ്സില്‍ ഷിനി നല്ല മാര്‍ക്കോടെ പാസായി ….. അവള്‍ തൊടുപുഴയില്‍ പ്രീ ഡിഗ്രിക്ക് ചേര്‍ന്നു ….ഇടക്കിടെ കത്തുകള്‍ … പരിഭവങ്ങള്‍ പരാതികള്‍ …. ഒരു ദിവസം അഷ്‌റഫ്‌ തൊടുപുഴയിലെത്തി …

” ഷിനി ….. ഇന്ന് ക്ലാസ്സില്‍ പോകണ്ട … ഒരു സിനിമക്ക് പോകാം .. ഒത്തിരി പറയാനുണ്ട്

” വേണ്ട ….ഞാന്‍ വരില്ല ..എന്നെ നിര്‍ബന്ധിക്കുകേം വേണ്ട …” അവന്‍റെ കണ്ണില്‍ നിരാശയായി … അവിടെ നിന്നവര്‍ അല്‍പനേരം സംസാരിച്ചു ..പിന്നെയും രണ്ടു മൂന്നു പ്രാവശ്യം അഷ്‌റഫ്‌ തൊടുപുഴയില്‍ എത്തി ഷിനിയെ കണ്ടെങ്കിലും അവള്‍ അവന്‍റെ കൂടെ പുറത്തു പോകാന്‍ താല്പര്യപ്പെട്ടില്ല ..

‘ അതൊക്കെ കല്യാണത്തിനു ശേഷം മതി …. ആദ്യം നല്ല പോലെ കട നടത്ത് ..അപ്പോഴേക്കും എനിക്കൊരു ജോലിയുമാകും … പിന്നെ കുഴപ്പമിലല്ലോ ” അവസാന ദിവസം കാണാന്‍ വന്നപ്പോള്‍ ഷിനി പറഞ്ഞതാണത്

അഷ്‌റഫിന്‍റെ കത്തുകള്‍ പിന്നെ വന്നില്ല …ഷിനി ഒന്നുരണ്ട് കത്തുകള്‍ അയച്ചെങ്കിലും മറുപടിയില്ല ..താന്‍ അങ്ങനെ പറഞ്ഞത് കൊണ്ടാണോ അവന്‍ കത്തുകള്‍ അയക്കാത്തതെന്നു അവള്‍ ചിന്തിച്ചു …

മോശമായോ പിണങ്ങിയോ ഒന്നുമല്ലല്ലോ പറഞ്ഞത് …ഏതൊരു പെണ്‍കുട്ടിയും എടുക്കുന്ന മുന്‍കരുതല്‍ …അതല്ലേ താനുമെടുത്തുള്ളൂ …..ഇനി നേര്യമംഗലം ചെല്ലുമ്പോള്‍ വേണം അവനെ കാണാന്‍ ..സാമധാനിപ്പിക്കാന്‍ …

ഷിനി കൊതിയോടെ അടുത്ത അവധിക്കായി കാത്തിരുന്നു .

അടുത്ത അവധിക്ക് ഷിനി ചെന്നപ്പോള്‍ അവന്‍റെ കടയവിടെ ഇല്ലായിരുന്നു … അവധി കഴിയുന്നതിനുള്ളില്‍ ലക്ഷ്മിയെയോ രേവതിയെയോ ഒന്നും കണ്ടുമില്ല അവള്‍ക്ക് അഷറഫിന്റെ വിവരങ്ങള്‍ അറിയാന്‍ …

ഡിഗ്രി കഴിഞ്ഞു …. ഷിനി കേരളത്തിനു വെളിയില്‍ Bed നു ചേര്‍ന്നു …അപ്പോഴും അഷ്‌റഫ്‌ അവളുടെ ഉള്ളില്‍ ഒരു വിങ്ങലായി കിടന്നിരുന്നു … കാണുന്ന ഓരോ ആളിലും ആള്‍ക്കൂട്ടത്തിലും അവള്‍ അഷറഫിനെ തപ്പിക്കൊണ്ടിരുന്നു … അവളവിടെ പഠിച്ചു കൊണ്ടിരുന്ന സമയം തന്നെ നേര്യമംഗലത്തെ വീട് വിറ്റ് താമസം അടിമാലിക്കടുത്ത് മാങ്കുളത്തേക്ക് മാറിയിരുന്നു . അതറിഞ്ഞ ഷിനിക്ക് അവനെ തേടാനുള്ള അവസാന ശ്രമവും അവസാനിച്ചതായി തോന്നി …

The Author

Mandhan Raja

29 Comments

Add a Comment
  1. അവസാനം വന്ന സ്മിത്ത് കഥ മുഴുവൻ കൊണ്ടോയി ??

  2. കാർത്തു

    ഇപ്പോൾ ആണ്മി ഈ കഥ വായിച്ചതു. ഇഷ്ടപ്പെട്ടു ❤️

  3. Magic raja. എഴുത്തിന്റെ മാന്ത്രികന്‍

  4. പൊളി മച്ചാനെ ❤️ എന്താ ഒരു ഫീലിംഗ് ❤️ you are GREAT ❤️

  5. സേതുരാമന്‍

    പ്രിയപ്പെട്ട മന്ദന്‍രാജ, കഥ അത്യുഗ്രന്‍ എന്ന് പറയാതെ വയ്യ. ഇതിനു മുന്നേ വന്ന വേര്‍ഷന്‍ ഞാന്‍ വായിച്ചിട്ടുണ്ടായിരുന്നില്ല എന്ന് തോന്നുന്നു……അങ്ങിനെ ഒരു കഥ ഓര്‍മ്മയില്‍ ഇല്ല. ഇത് താങ്കള്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചില്ലായിരുന്നെങ്കില്‍ എനിക്കത് ഒരു നഷ്ട്ടമായേനെ. നല്ലൊരു കഥ വായിച്ച അനുഭൂതി കിട്ടി. നന്ദി.

    1. Mandhan Raja

      വളരെ നന്ദി സേതുരാമന്‍ ..

  6. കഥ എഴുത്തിൽ… നരേഷനിൽ ഇപ്പോഴും വിസ്മയം സൃഷ്ടിക്കുന്ന മന്ദൻ രാജാ മാജിക് ഈ റീ ലോഡഡ് കഥയിലും…

    കഥ എഴുതുകയാണെങ്കിൽ ഇങ്ങനെ എഴുതണം.

    ആദ്യ പോസ്റ്റിനേക്കാൾ ഒരുപാട് മുമ്പിൽ ആണിത്….

    സ്നേഹപൂർവ്വം,
    സ്മിത

    1. Mandhan Raja

      ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും എന്നല്ലേ സുന്ദരീ ..

      പലപേരുകളില്‍ ഉള്ള പ്രചോദനവും പ്രകോപനവും അതിനുവേണ്ടി തന്നെ .
      സൈറ്റിനും അവര്‍ക്കും കഥകള്‍ വേണം …

      സൊ ..
      ആര്‍ക്കെങ്കിലും നമ്മളെക്കൊണ്ട് ഗുണമുണ്ടാകുമെങ്കില്‍ അതല്ലേ വേണ്ടത് .

      നന്ദി – രാജാ

  7. Mandhan Raja

    താങ്ക്യൂ …

  8. Mandhan Raja

    സ്മിത്ത് കഥ എഴുതുമായിരിക്കാം ഒരുപക്ഷെ …

    നന്ദി …

  9. ക്യാ മറാ മാൻ

    പ്രിയ രാജാ വേ ,,,,,,.
    നാളുകൾക്ക് ശേഷമുള്ള ഈ വരവ് !,,,കെങ്കേമമായിട്ടുണ്ട് . അടുത്തടുത്ത്, തുടരെ…രണ്ട് കഥകൾ !. ആദ്യ കഥ ”തൃഷ്ണ” മുഴുവൻ വായിച്ചു കഴിഞ്ഞു. ഇതിനും കൂടി വായിച്ചിട്ട് ഒരുമിച്ചു മറുപടി ഇടാമെന്നു വിചാരിച്ചാലോ ?….ചിലപ്പോൾ…ഇതും കയ്യീന്ന് പോയെന്നിരിക്കും ( എന്ന് വച്ചാ ഹോം പേജിൽ നിന്നും ). സൊ., ആദ്യം വായിച്ച കഥയെക്കുറിച്ചു തന്നെ എഴുതാം എന്ന് കരുതുന്നു. ” യാക്കോബിൻറെ മകൾ” വായിച്ചു തുടങ്ങിയിട്ടേയുള്ളൂ. വായന തീരുന്ന മുറക്കാവാം അതിൻറെ മറുപടിയെഴുത്തു എന്ന് തീരുമാനിച്ചു അത് പിന്നത്തേക്ക് മാറ്റിവച്ചു തുടങ്ങട്ടെ.

    ” തൃഷ്ണ ” രാജയുടെ പഴയ കഥകളുടെ ഏകദേശ ഫോർമാറ്റ് തന്നെ. എങ്കിലും ഒരുപാട് നാളുകൾക്ക് ശേഷം അത് വായിച്ചപ്പോൾ….ശരിക്കും നല്ല ” ഫ്രഷ്‌നസ്സ് ” കിട്ടി. എന്തൊക്കെയോ ഒരു വല്ലാത്ത പുതുമ !. ഓണത്തിന് പൂക്കളം തീർത്തപ്പോൾ….ഏതൊക്കെയോ പേരറിയാത്ത പൂക്കളിൽ നിന്നെല്ലാം കൂടി പകർന്നുകിട്ടിയ നവ്യോന്മേഷ സുഗന്ധം !. .പോലെ, ആസ്വാദനത്തിൻറെ ഏതോ പുതിയ തലം..ശരിക്കും അനുഭവിക്കുന്നതായി ബോധ്യപ്പെട്ടു. കഥയും കമ്പിയും ഇടകലർന്നപ്പോൾ കിട്ടിയ വല്ലാത്ത ഉന്മാദത്തിൻറെ കോരിത്തരിപ്പുകൾ !. ഇതിൽ കൂടുതൽ കഥയെക്കുറിച്ചുള്ള ഇഷ്‌ടമോ?…അഭിനിവേശമോ…അഭിപ്രായ വിശദീകരണമോ…ആവശ്യമില്ല എന്ന് തോന്നുന്നു. എങ്കിലും, രാജാവിന് മാത്രം സ്വന്തമായ ആ പഴയ രചനാ ശൈലിയും…എഴുത്തിലെ പഴയ ഒഴുക്കും…. എല്ലാം ഒട്ടും കൈമോശം വരാതെ, ഇപ്പോഴും തൃഷ്ണ പോലുള്ള പുതിയ കഥകളിലും അതുപോലെ തുടർന്നുപോകുന്ന കാണുമ്പോൾ അഭിനന്ദനങ്ങൾ കൊണ്ട് മൂടുവാൻ മാത്രമേ കഴിയൂ. നന്ദി !,,,,വല്യ സന്തോഷം !….വീണ്ടും ഞങ്ങളെ ഇതുപോലെ ഊട്ടി നിറക്കാൻ കാണിക്കുന്ന ആവേശത്തിന്….കാരുണ്യത്തിനു……ഒരുപാട് നന്ദി !…
    അടുത്ത കഥാവായനക്ക് ശേഷം വീണ്ടും സന്ധിക്കും വരേയ്ക്കും….

    വണക്കം……

    ക്യാ മറാ മാൻ

    1. Mandhan Raja

      കാലങ്ങള്‍ക്ക് ശേഷം ഒരു ജയന്തി ജനത …

      നന്ദി ക്യാ മറാ മാന്‍ .

      എഴുത്തിലേക്ക് ഇതുവരെ മടങ്ങിയെത്തിയിട്ടില്ല .
      പഴയ ഒരു കഥ പാതി ഉണ്ടായിരുന്നത് അല്‍പം കൂടി എഴുതിയിട്ടു എന്ന് മാത്രം . അതിന്റെ സെക്കണ്ട് പാര്‍ട്ട്‌ ഒന്നോ രണ്ടോ പേജ് ആയതേയുള്ളൂ . പഴയ ആ വേഗതയും താല്പര്യവുമൊക്കെ എന്നെ മറഞ്ഞിരിക്കുന്നു . ഈ കഥയും പഴയത് തന്നെ . ലിസ്റ്റില്‍ വരാത്തപ്പോള്‍ അല്‍പം എഡിറ്റ് ചെയ്തിട്ടുവെന്നു മാത്രം . ഇനിയും കഥകള്‍ കാണാനുണ്ട് . നോക്കാം പതിയെ …

      വല്ലപ്പോഴും കാണാം
      – രാജാ

      1. ക്യാ മറാ മാൻ

        പഴയപോലുള്ള jayanthi janstha ആയിട്ടില്ല ശരിക്കും !.Metro യുടെ കാലമല്ലേ?..??.

        പിന്നെ, ഇതൊക്കെ… ഇത്രയൊക്കെ മതി !. ഇതു തന്നെ ധാരാളം!. പട്ടിണി കിടക്കുന്നവന് chicken biryani യോ കുഴിമന്തിയോ തന്നെ വേണമെന്നില്ല. പെരുമാറൽ അറിയുന്നവന്റെ ” പുളിയും മുളകും” തന്നെ അധികം !.( കൂടുതൽ പറയേണ്ടല്ലോ?.)
        ഇനിയും… അറിഞ്ഞു വിളമ്പുന്നത് ആഗ്രഹിച്ചുകൊണ്ട്, കൊതിയൂറി കൊണ്ട് സകലപ്രതീക്ഷകളോടെ… തൽക്കാല വിട
        ക്യാ മറാ മാൻ

    1. Mandhan Raja

      താങ്ക്യൂ …

  10. Please അവൾ രുഗ്മിണി കമ്പ്ലീറ്റ് ചെയ്യൂ പ്ലീസ്

    1. Mandhan Raja

      അതൊക്കെ മനസ്സില്‍ നിന്നും മാഞ്ഞു ..
      എന്നെങ്കിലും നോക്കാം മനസ്‌ ശെരിയായാല്‍ …

  11. Ohh അവസാനത്തെ aa സ്മിത്തിൻ്റെ ചിന്ത പൊന്നെ, സ്മിത്ത് aa കഥയെരുത്തണം

    1. Mandhan Raja

      താങ്ക്യൂ …

      1. പ്രിയ രാജ പേജ് നോക്കിയപ്പോൾ താങ്കളുടെ കഥ, പേരും കണ്ടു പിന്നിനൊന്നും നോക്കിയില്ല വായിക്കാൻ പോകുന്നു അതിന് മുമ്പ് വീണ്ടും താങ്കളെ കണ്ടതിൽ സന്തോഷം അറിയിക്കുന്നു..

  12. ഹോ എന്റെ പൊന്നു രാജാവേ നമിച്ചേ… ??? കിടിലം… കിടിലോൽകിടിലം.. ഉള്ളത് പറയാല്ലോ അടിപ്പിച്ചു രണ്ടെണ്ണം വിട്ടു… ഹോ… ഒരു മഴ പെയ്യ്തു തോന്ന സുഖം… ??

    1. Mandhan Raja

      താങ്ക്യൂ …

  13. Dear Raja kindly continue leavedays I have been waiting for that stories 2 part for a long time

    1. Mandhan Raja

      ഇപ്പോഴതൊന്നും മനസില്‍ ഇല്ല …
      എന്നെങ്കിലും ഇതേപോലെ അപ്ഡേഷന്‍ വന്നേക്കാം …

    1. Mandhan Raja

      താങ്ക്യൂ …

    1. Mandhan Raja

      താങ്ക്യൂ …

    2. തൃഷ്ണ ബാക്കി ഇല്ലേ

Leave a Reply

Your email address will not be published. Required fields are marked *