“ഹോ, കിടക്കുന്ന കിടപ്പ് കണ്ടോ…ഉറങ്ങിക്കിടക്കുമ്പോൾ എന്തൊരു പാവം, ഹും”
ദേഷ്യത്തോടെ ഗൗരി കട്ടിലിൽകിടന്ന സീതയുടെ പുസ്തകം തിരഞ്ഞു. പക്ഷെ കണ്ടില്ല.
” ഭഗവാനെ, ഇവിടെ വച്ചിരുന്നതാണല്ലോ. പിന്നെ എവിടെപ്പോയി.”
അവൾ കട്ടിലിൽ അരിച്ചുപെറുക്കി. പുസ്തകം കിട്ടിയില്ല.
സങ്കടവും ദേഷ്യവും ഒരുമിച്ച് വന്ന ഗൗരി അമ്മുവിനെ തട്ടിവിളിച്ചു.
“അമ്മൂ, എടി, ആ പുസ്തകമെവിടെ ?”
“അവിടെയെവിടെയെങ്കിലും ണ്ടാവും ഗൗര്യേച്ചി.
മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ”
അമ്മു തല തിരിച്ചുകിടന്നു.
“അമ്മു…അമ്മ്…”
വിളിച്ചു തുടങ്ങും മുൻപേ മുറിയിലെ കിളിവാതിൽ വിജഗിരി നിരുമ്പിച്ച ശബ്ദത്തോടെ പതിയെ തുറന്നു.
ഭയത്തോടെ ഗൗരി കട്ടിലിൽ നിന്നുമെഴുന്നേറ്റ് പതിയെ അങ്ങോട്ട് നടന്നു. നിലാവുകൊണ്ട് മുറ്റം നിറയെ പന്തലിട്ടിരിക്കുന്നു. ചീവീടിന്റെ കനത്ത ശബ്ദം പുറത്തുനിന്ന് അവൾക്ക് കേൾക്കാം.
ഇളംങ്കാറ്റിൽ രാത്രിയുടെ സംഗീതമൊഴുകി അവളുടെ കർണ്ണപടത്തിൽ തട്ടിനിന്നു.
പുസ്തകത്തിന്റെ താളുകൾ തുറന്ന് വച്ചിട്ടുണ്ടായിരുന്നു.
ഇളങ്കാറ്റിൽ അതിന്റെ ഓരോ ഏടുകൾ അങ്ങോട്ടും ഇങ്ങോട്ടും മറഞ്ഞുകളിക്കുന്നുണ്ട്.
ഗൗരി പതിയെ ആ പുസ്തകമെടുത്തു നോക്കി.
മുൻപു കാണാത്ത എന്തോ ഡയറികുറിപ്പ് പോലെ ചിലവരികൾ കണ്ട ഗൗരി അദ്‌ഭുതത്തോടെ നിന്നു.
മൃദുലമായ കരങ്ങൾകൊണ്ട് അവൾ ആ പുസ്തകത്താളുകൾ മറിച്ചുനോക്കി.
വളരെ ഭംഗിയായി സച്ചിദാനന്ദന്റെ പടം വരച്ചുവച്ചിരിക്കുന്നതുകണ്ട ഗൗരി അതിലേക്ക് നോക്കിക്കൊണ്ട് പുഞ്ചിരി പൊഴിച്ചു.
സീതയുടെ അക്ഷരങ്ങളിലൂടെ അവൾ ചുണ്ടുകൾ ചലിപ്പിക്കാൻ തുടങ്ങി
3 – 10- 2016
തിങ്കൾ.
ഞാൻ സീതാ വാര്യർ.
നാരായണവാര്യരുടെയും, യശോദയുടെയും മകൾ, എനിക്ക് ഒരു ഏട്ടനുണ്ട്. സന്തോഷ്.
എന്റെ കുട്ടേട്ടൻ.
ചെന്നൈയിൽ എൻജിനിയറാണ് ഏട്ടൻ.
Nice creating ….
Nice education superb
katha superaayidu pokunnundu pakshe entho aa feel cheruthhayi miss cheyunundo. aduthu partinayii katta waiting.
പേജ് കുറഞ്ഞു പോയി
കഥ സൂപ്പർ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Superb ..adipoli avatharanam…
Keep it up and continue ..
കൊള്ളാം. നല്ല രീതിയിൽ അവതരിപ്പിച്ചു.
Page kuranjalooo….. Ennalum kuzhappamilla…. Continue
ഈ പാർട്ട് വായിക്കാൻ ഒരു ഗുമ്മ് ഇല്ലായിരുന്നു..അടുത്തത് പൊളിക്കണം
Page kuravanallo.. mattu part pole exciting aayilla. Kooduthal adutha partil pratheekshikkunnu
ഒരു സുഖം തോന്നിയില്ല ഈ ഭാഗം വായിച്ചിട്ട്…എന്ത് പറ്റി പേജ് കുറഞ്ഞു പോയല്ലോ