പിന്നെ അനി ഒന്നും ചിന്തിച്ചില്ല ഗൗരിയെയും കൂട്ടി മാർത്താണ്ഡന്റെ കുടിലിലേക്ക് വളരെ വേഗത്തിൽ നടന്നു.
കാട്ടിനുള്ളിൽ ഒരു ചെറിയ കുടിൽകണ്ട ഗൗരി അദ്‌ഭുതത്തോടെ നോക്കി.
“ഇവിടെയാണോ അനിയേട്ടാ അയാളുള്ളത്.”
“മ്, അതെ, താൻ വാ”
അനി അവളുടെ കൈയ്യും പിടിച്ച് മുന്നോട്ടു നടന്നു.
മാർത്താണ്ഡന്റെ കുടിലിന്റെ മുറ്റത്തേക്ക് ഗൗരി കാലെടുത്തുവച്ചതും
അകത്ത് പൂജയിലായിരുന്ന മാർത്താണ്ഡൻ കത്തിച്ച ചുവന്നതിരിയിട്ട നിലവിളക്ക് അണഞ്ഞതും ഒരുമിച്ചായിരുന്നു.
“മ്, എന്റെ പൂജ സ്വീകരിക്കില്ലേ,
ഐം ക്ലിം ചുടലഭദ്രായ…”
ഹോമകുണ്ഡത്തിലേക്ക് നെയ്യൊഴിച്ചുകൊണ്ട് അയാൾ അലറിവിളിച്ചു.
“ആരാ അത്.”
ഗൗരി സംശയത്തോടെ ചോദിച്ചു.
“അതാണ് ഞാൻ പറഞ്ഞ മാന്ത്രികൻ.”
സ്വകാര്യമായി അനിപറഞ്ഞു.
“താനിവിടെ നിൽക്ക് ഞാൻ അകത്തുപോയി സംസാരിക്കട്ടെ.”
അനി അകത്തേക്ക് കയറിയതും
പിന്നിൽനിന്നും ഒരശരീരികേട്ടു.
“ഗൗരി, പോകരുത് മരണത്തിന്റെ മുൻപിലാണ് ചെന്നുനിൽക്കുന്നത്.”
ഗൗരി ശബ്ദംകേട്ട ദിക്കിലേക്കുനോക്കി
പക്ഷെ അവിടെ ആരും ഉണ്ടായിരുന്നില്ല.
“ആരാ അത്.”
ഇടറിയശബ്ദത്തിൽ അവൾ ചോദിച്ചു.
പെട്ടന്ന് ശക്തമായകാറ്റ് ആഞ്ഞുവീശി.
കാറ്റിൽ പാറിനടന്ന മുടിയിഴകളെ ഗൗരി ചെവിയോടു ചേർത്തുവച്ചു.
“ഞാനാ സീത “
“എനിക്ക്, എനിക്ക് കാണാൻ പറ്റുന്നില്ല്യാല്ലോ”
മറുപടികേട്ട ഗൗരി ചോദിച്ചു.
“കാണാനുള്ള സമയമലിത് എത്രയും പെട്ടന്ന് തിരിച്ചുപോകണം, ഇല്ലങ്കിൽ നശിച്ചുപോകും നിന്റെ ജീവിതം.
എനിക്ക് ഇപ്പോൾ നിന്നെ രക്ഷിക്കാൻ സാധിക്കില്ല്യാ, കാരണം അനിയുടെ കഴുത്തിലണിഞ്ഞ രക്ഷയുള്ളടത്തോളം ഞാൻ നിസഹായയാണ്.”
“ഇനിയിപ്പോ ന്താ ചെയ്യാ ?”
ഗൗരി ഭയത്തോടെ ചോദിച്ചു.
“മഹായമം തുടങ്ങിയാലെ എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയൂ.
അതുവരെ ഇവിടെനിൽക്കുന്നത് അപകടമാണ്.”
“ഗൗരി,”
അകലെ കുടിലിൽനിന്നും ഗൗരിയെവിളിച്ച് അനി ഇറങ്ങിവന്നു.
എന്തെങ്കിലും ചെയ്യുന്നതിനു മുൻപ്
വളരെപ്പെട്ടന്നുതന്നെ അവളുടെ വലതുകൈതണ്ടയിൽ പിടിയുറപ്പിച്ച അനി വേഗത്തിൽ കുടിലിലേക്കുനടന്നു.
ഓലകൊണ്ടുണ്ടാക്കിയ വാതിൽ അയാൾ പതിയെ തുറന്നു.
ചുവന്ന പട്ടുടുത്ത്, രണ്ടുകൈകളിൽ കത്തിയെരിയുന്ന ചിരാതുകൊണ്ട് കരിങ്കൽകൊണ്ടുനിർമ്മിച്ച ചുടലഭദ്രയുടെ വിഗ്രഹത്തെ അടിമുടി ഉഴിഞ്ഞെടുക്കുകയായിരുന്നു മാർത്താണ്ഡൻ.
“ഇതാണ് ഞാൻ പറഞ്ഞ കുട്ടി.”
അനി അയാളുടെ അടുത്തേക്ക് നിന്നുകൊണ്ടുപറഞ്ഞു.”
“മ്, ആ കളത്തിലിരിക്കാൻ പറയൂ.”
തിരിഞ്ഞുനോക്കാതെ മാർത്താണ്ഡൻ പറഞ്ഞു
Superb outstanding writing ….
എന്തിനാ ഗൗരി മോളെ നീ അനിയുടെ കൂടെ പോയത് …. ???????????????????????????????????????????????????????????????
കൊല്ലണം ആ അനിയെ marththandaneyum സീതക്ക് സംഭവിച്ചത് ഇനി ആർക്കും സംഭവിക്കരുത്. ???
സ്റ്റോറി കിടിലൻ ഒന്നും പറയാൻ ഇല്ല. ?????????????
കൊള്ളാം നന്നായിട്ടുണ്ട് അടിപൊളി
ഒന്നും പറയാനില്ല.. കഥ നന്നായി..