യക്ഷയാമം 21 [വിനു വിനീഷ്] 370

യക്ഷയാമം 21
YakshaYamam Part 21 bY വിനു വിനീഷ്
Previous Parts

കൈകാലുകൾ തളർന്നുകിടക്കുന്ന ഗൗരി പതിയെ എഴുന്നേറ്റിരുന്ന് ഹോമകുണ്ഡത്തിന് മുൻപിലുള്ള കളത്തിലേക്കുനോക്കി.

മാർത്താണ്ഡൻ കളത്തിലിരിക്കുവാൻ ഗൗരിയോട് നിർദ്ദേശിച്ചു.
പക്ഷെ ഗൗരി കളത്തിലേക്കുതന്നെ നോക്കിയിരിക്കുകയായിരുന്നു.

ഹോമകുണ്ഡത്തിലേക്ക് നെയ്യൊഴിച്ചപ്പോൾ അഗ്നി ആളിക്കത്തി.
മാർത്താണ്ഡൻ മന്ത്രങ്ങൾ ജപിച്ചുകൊണ്ട് അല്പനേരം ഹോമകുണ്ഡത്തിനുമുൻപിൽ ഇരുന്നു.

“അമ്മേ, ചുടലഭദ്രേ, എനിക്ക് ശക്തി പകർന്ന് അനുഗ്രഹിച്ചാലും.”

കത്തിയെരിയുന്ന അഗ്നിക്കുമുകളിൽ വലതുകൈ ഉയർത്തിപ്പിടിച്ചുകൊണ്ട് അയാൾ പറഞ്ഞു.

തന്റെ സർവ്വശക്തിയും മാന്ത്രികദണ്ഡിലേക്ക് ആവാഹിച്ചെടുത്ത് ചുടലഭദ്രയുടെ കാൽകീഴിൽ സമർപ്പിച്ചിട്ടായിരുന്നു അയാൾ ഷോഡസ പൂജക്കുതയ്യാറായി ഹോമകുണ്ഡത്തിന് മുൻപിലിരുന്നത്.

ആളിക്കത്തുന്ന അഗ്നിയിലേക്ക് മാർത്താണ്ഡൻ വീണ്ടും മന്ത്രങ്ങൾ ജപിച്ചുകൊണ്ട് നെയ്യൊഴിച്ച് ഗൗരിയുടെ ബോധമണ്ഡലത്തെ മറയ്ക്കുവാൻ ശ്രമിച്ചു.
പക്ഷെ വീണ്ടും വീണ്ടും മാർത്താണ്ഡൻ പരാജയപ്പെടുകയായിരുന്നു.

ഗൗരിക്കുനേരെ വിരൽചൂണ്ടി കളത്തിലിരിക്കുവാൻ അയാൾ കൈകൊണ്ട് ആംഗ്യം കാണിച്ചു.

ശിലയിൽ എഴുന്നേറ്റിരിക്കുകയായിരുന്ന ഗൗരി പതിയെ കളത്തിലേക്ക് ഇരിക്കുവാൻവേണ്ടി എഴുന്നേറ്റു.

ശരീരത്തുള്ള വസ്ത്രം ഉപേക്ഷിക്കാൻ മാർത്താണ്ഡൻ കൽപ്പിച്ചതും, കഴുത്തിൽകിടക്കുന്ന ഷാൾ അവൾ അഴിച്ചുമാറ്റി.
ശേഷം ചുരിദറിന്റെ പിൻകഴുത്തിൽ സ്ഥിതി
ചെയ്യുന്ന രണ്ട് ഊക്കുകൾ അഴിച്ചു.

ചുണ്ടിൽ ചെറുപുഞ്ചിരിനിറച്ച് ഒരു കാഴ്ച്ചക്കാരനായി മാർത്താണ്ഡൻ അവളുടെ ശരീരസൗന്ദര്യത്തെ വീക്ഷിച്ചുക്കൊണ്ടിരുന്നു.

നരച്ച താടിരോമങ്ങൾക്കിടയിലൂടെ വിരലോടിച്ച് മാർത്താണ്ഡൻ കിണ്ടിയിൽ നിന്നും തീർത്ഥജലമെടുത്ത് ഷോഡസ പൂജക്കു തയ്യാറാക്കിയ കളത്തിനുമുന്നിലേക്ക് തെളിച്ചു.
നിമിഷനേരംകൊണ്ട് ഹോമകുണ്ഡത്തിലെ അഗ്നി ആളിക്കത്തി.

പെട്ടന്നാണ് മാർത്താണ്ഡൻ അതുശ്രദ്ധിച്ചത്.
ചുവന്നപട്ടിന്റെ മൂന്ന് തിരിയിട്ടുകത്തിച്ച നിലവിളക്കിലെ ഒരു തിരി അണഞ്ഞിരിക്കുന്നു.

“ങേ, എന്താ…എന്താ ഇതിനർത്ഥം.?
എനിക്ക് കാണിച്ചുതരൂ…”

The Author

10 Comments

Add a Comment
  1. Superb ….

    Adipoli avathranam

  2. കൊള്ളാം

  3. ഓഹ് ഈ പാർട്ട്‌ വായിച്ചപ്പോൾ ആണു സമാധാനം ആയതു ഗൗരി കുട്ടിക്ക് ഒന്നും പറ്റിയില്ലല്ലോ അതു മതി. ഇനി ആ അനിയെ കൂടി കൊല്ലണം.

    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്

  4. thakarkkunnundu..keep it up and continue dear vinuvinish

  5. marthandane kroramayi peedippichu kollanam…aniyeyun

  6. Valare nannayi

  7. സൂപ്പർ
    പെട്ടന്ന് അവസാനിപ്പിക്കരുതേ പ്ലീസ്

  8. അഞ്ജാതവേലായുധൻ

    രണ്ടു പാർട്ടും തകർത്തു..മാർത്താണ്ഡന്റെ മരണം കഴിഞ്ഞില്ലേ, ഇനിയെന്താണ്

  9. സൂപ്പർ ആയിട്ടുണ്ട്. മാർത്താണ്ഡനു അത്രയും കിട്ടിയാൽ പോരാ. ശരീരം മുഴുവൻ പൊള്ളി ഒരു പിച്ചക്കാരന്റെ കൂട്ട് ആയി നരകിച്ചു ചാവണം.

Leave a Reply

Your email address will not be published. Required fields are marked *